റ്റെയ്റ്റ് മോഡേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റേയ്റ്റ് മോഡേൺ
സ്ഥാപിക്കപ്പെട്ടത് 2000
സ്ഥലം ബാങ്ക്സൈഡ്, ലണ്ടൻ
Visitor figures

4,884,939 (2013)[1][1]

[2]
വെബ്‌സൈറ്റ് www.tate.org.uk/modern

ലണ്ടൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മോഡേൺ ആർട്ട് പ്രദർശനവേദിയാണ് റ്റേയ്റ്റ് മോഡേൺ. ലോകത്തിലേറ്റവും അധികം സന്ദർശകരെത്തിച്ചേരുന്ന മോഡേൺ ആർട്ട് ഗാലറികളിലൊന്നാണിത്. തേംസ് നദീതീരത്ത് മുമ്പുണ്ടായിരുന്ന ബാങ്ക്സൈഡ് പവർസ്റ്റേഷൻ നിന്നിരുന്നിടത്താണ് ഇന്നത്തെ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്. 1900 മുതൽക്കുള്ള വിവിധ കലാസൃഷ്ടികൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. [3][4]

റ്റെയ്റ്റ് മോഡേൺ ഉദ്ഘാടനദിവസം. മില്ലേനിയം പാലത്തിൽ നിന്നുള്ള ദൃശ്യം.

ചരിത്രം[തിരുത്തുക]

1947ലും 1963ലും രണ്ടു ഘട്ടമായി പണി പൂർത്തിയാക്കി പ്രവർത്തമാരംഭിച്ച ബാങ്ക്സൈഡ് പവർസ്റ്റേഷൻ ഡിസൈൻ ചെയ്തത് സർ ഗിൽബർട്ട് സ്കോട്ട് ആയിരുന്നു. 1981ൽ പവർസ്റ്റേഷൻ അടച്ചുപൂട്ടി. 1992ൽ ബ്രിട്ടിഷ് ദേശീയ ആർട്ട് ഗാലറിയിൽ പ്രവർത്തിച്ചിരുന്ന റ്റേയ്റ്റ് ഗാലറി ആധുനിക കലാസൃഷ്ടികളുടെ പ്രദർശനത്തിനായി ഒരു കെട്ടിടനിർമ്മാണ മത്സരം നടത്തുകയുണ്ടായി. പവർസ്റ്റേഷൻ കെട്ടിടം തകർക്കാതെ അതിനെ ലളിതമായി പുനർനിർമ്മിക്കാനുള്ള ആശയം മുന്നോട്ടുവെച്ച ഹെർസോഗ്, ഡി മ്യൂറൺ എന്നിവരാണ് മത്സരത്തിൽ വിജയികളായത്. 20-ാം നൂറ്റാണ്ടിലെ ഫാക്ടറികളെ ഓർമ്മിപ്പിക്കുന്നതാണ് റ്റേയ്റ്റിന്റെ പല ഭാഗങ്ങളും. ഈ നിർമ്മാണചരിത്രം 2008ൽ ഒരു ഡോക്കുമെന്ററിക്ക് വിഷയമായിട്ടുണ്ട്.[5] [6]

ഗാലറികൾ[തിരുത്തുക]

റ്റേയ്റ്റിലെ ഒരു പ്രദർശനവേദി

1900 മുതൽക്കുള്ള വിവിധ ആധുനിക കലാസൃഷ്ടികൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.[7]

ശേഖരങ്ങളുടെ പ്രദർശനം[തിരുത്തുക]

വിഷയം തിരിച്ചുള്ള ചിത്രങ്ങളുടെയും ശില്പങ്ങളുടെയും ശേഖരം റ്റേയ്റ്റിലെ പ്രദർശനത്തിലുൾപ്പെടുന്നു. കാലികമായ മാറ്റങ്ങൾ പ്രദർശനത്തിൽ ഇടയ്ക്കിടെ വരുത്താറുണ്ട്. 

റ്റേയ്റ്റ് മോഡേണിലെ ചിമ്മിനി.

പുറത്തോട്ടുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റ്റെയ്റ്റ്_മോഡേൺ&oldid=2141083" എന്ന താളിൽനിന്നു ശേഖരിച്ചത്