അനിമെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജപ്പാനിൽ നിർമ്മിക്കുന്ന അനിമേഷനാണ് അനിമെ. 1917-ലാണ് ഇതിന്റെ ഉദ്ഭവം.

മാംഗ (ജാപ്പനീസ് കോമിക്) പോലെത്തന്നെ അനിമെക്കും ജപ്പാനു പുറമേ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്. ജപ്പാൻ, ചൈന, തെക്കൻ കൊറിയ, തായ്‌വാൻ, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വൻ ജനപ്രീതിയുള്ള അനിമെ ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിങ്ഡം, ഫ്രാൻസ്, നോർവേ, റഷ്യ, സ്വീഡൻ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും വ്യാപകമായിരിക്കുന്നു. കൈകൊണ്ട് വരച്ചതും കമ്പ്യൂട്ടർ ഉപയോഗിച്ച് വരച്ചതുമായ അനിമേകൾ ഇന്നുണ്ട്. ടെലിവിഷൻ പരമ്പരകൾ‍, ചലച്ചിത്രങ്ങൾ, വീഡിയോ ഗെയിമുകൾ‍, പരസ്യങ്ങൾ എന്നിവയിൽ അനിമെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=അനിമെ&oldid=2983300" എന്ന താളിൽനിന്ന് ശേഖരിച്ചത്