ഡോ. സാലിം അലി പക്ഷിസങ്കേതം, ഗോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാലിം അലി പക്ഷിസങ്കേതം
ഡോ. സാലിം അലി പക്ഷിസങ്കേതം, ഗോവ
Map showing the location of സാലിം അലി പക്ഷിസങ്കേതം
Map showing the location of സാലിം അലി പക്ഷിസങ്കേതം
സാലിം അലി പക്ഷിസങ്കേതത്തിന്റെ സ്ഥാനം
Locationചോഡനേം, ഗോവ, ഇന്ത്യ
Nearest cityപനജി
Area178 ha (440 acres)
ഇന്ത്യയിലെത്തന്നെ പ്രശസ്തമായ പക്ഷിസങ്കേതങ്ങളിൽ ഒന്നാണ് സാലിം അലി പക്ഷിസങ്കേതം

ഗോവയുടെ പടിഞ്ഞാറുഭാഗത്തുള്ള ചോഡനേം ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു പക്ഷിസങ്കേതമാണ് ഡോ. സാലിം അലി പക്ഷിസങ്കേതം. പ്രശസ്ത ഭാരതീയ പക്ഷിനിരീക്ഷകനായ സാലിം അലിയുടെ ബഹുമാനാർത്ഥമാണ് ഈ പക്ഷിസങ്കേതത്തിന് അദ്ദേഹത്തിന്റെ പേരുനൽകിയിരിക്കുന്നത്. വിവിധ ഇനം പക്ഷികളുടേയും സസ്യങ്ങളുടേയും ആവാസകേന്ദ്രമാണ് ഈ പക്ഷിസങ്കേതം. 1.8 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ പക്ഷിസങ്കേതത്തിന്റെ ആകെ വിസ്തീർണം.

എത്തിച്ചേരൽ[തിരുത്തുക]

ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും ബസ്സിലോ മറ്റു വാഹനങ്ങളിലോ റിബാന്ദർ കടവിൽ എത്തിച്ചേരാം, അവിടെ നിന്നും ജലയാനമാർഗ്ഗമാണ് ഈ ദ്വീപിൽ എത്തിച്ചേരേണ്ടത്.

കാഴ്ചകൾ[തിരുത്തുക]

സാലിം അലി പക്ഷിസങ്കേതം കാണുവാനുള്ള ടിക്കറ്റ് വില 50 രൂപയാണ്. കണ്ടൽകാടുകൾക്കിടയിലാണ് ഈ സങ്കേതം സ്ഥിതിച്ചെയ്യുന്നത്.

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]