മാണ്ഡവി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാണ്ഡോവി(മാണ്ഡവി) നദി
Panaji, Goa, India, Sunset, Mandovi River.jpg
Physical characteristics
നീളം77കി.മീ
മാണ്ഡോവി നദിയും അതിനുകുറുകെയുള്ള പാലവും.പനജിയിൽ നിന്നുള്ള ദൃശ്യം

ഇന്ത്യൻ സംസ്ഥാനങ്ങളായ ഗോവയിലൂടെയും കർണാടകത്തിലൂടെയും ഒഴുകുന്ന ഒരു നദിയാണ് മാണ്ഡോവി നദി(കൊങ്കണി: मांडवी Mandovi, ഉച്ചാരണം :maːɳɖ(ɔ)wĩː). ഗോവയുടെ ജീവനാഡി എന്നാണ് ഈ നദിയെ വിശേഷിപ്പിക്കുന്നത്. കർണാടകത്തിലെ ബെൽഗാം ജില്ലയിലെ ബീംഗഡിൽ വെച്ച് 30 അരുവികൾ കൂടിച്ചേർന്നാണ് മാണ്ഡോവി ജന്മമെടുക്കുന്നത്.[1] പശ്ചിമഘട്ടത്തിൽ ഉദ്ഭവിക്കുന്ന മാണ്ഡോവി പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്നു. 77കി.മീ ആണ് മാണ്ഡോവിയുടെ ആകെ നീളം. ഇതിൽ 29കി.മി കർണാടകത്തിലും 52 കി.മീ ഗോവയിലും ഒഴുകുന്നു.[2] ഗോവയുടെ തലസ്ഥാനമായ പനജി ഈ നദിയുടെ തീരത്താണ് സ്ഥിതിച്ചെയ്യുന്നത്.മാപുസാ നദി മാണ്ഡോവിയുടെ ഒരു പോഷകനദിയാണ് മാഹ്പസാ നദി.



അവലംബം[തിരുത്തുക]

  1. http://www.india9.com/i9show/Mahadayi-River-52126.htm
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-11-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-10.

Coordinates: 15°30′12″N 73°50′28″E / 15.503373°N 73.841246°E / 15.503373; 73.841246

"https://ml.wikipedia.org/w/index.php?title=മാണ്ഡവി_നദി&oldid=3640798" എന്ന താളിൽനിന്ന് ശേഖരിച്ചത്