Jump to content

ഡാർക്ക്‌ (ടിവി പരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാർക്ക്‌
തരംസയൻസ് ഫിക്ഷൻ,നാടകം
സൃഷ്ടിച്ചത്ബാരൻ ബോ ഒഡാർ
യാൻജെ ഫ്രീസ്
അഭിനേതാക്കൾലൂയിസ് ഹോഫ്മാൻ
ഒലിവർ മസുസി
ജോർഡിസ് ട്രൈബെൽ
മജാ ഷൊനെ
സെബാസ്റ്റ്യൻ റുഡോൾഫ്
അനറ്റോൽ ടൗബ്മാൻ
മാർക്ക് വാസ്കെ
കരോലിൻ ഇച്ചോർൺ
സ്റ്റീഫൻ കംപ്വിര്ഥ്
ആനി രട്ട് പോൾ
ആന്ദ്രേസ് പിറ്റ്സ്ക്മാൻ
ലിസ വികാരി
ഏൻഗല വിൻക്ലർ
മൈക്കൽ മെൻഡൽ
ആന്റെ ട്രെയൂ
തീം മ്യൂസിക് കമ്പോസർഅപ്പാരെറ്റ്
ഓപ്പണിംഗ് തീം"ഗുഡ്‌ബൈ "
ഈണം നൽകിയത്ബെൻ ഫ്രോസ്റ്റ്
രാജ്യംജർമ്മനി
ഒറിജിനൽ ഭാഷ(കൾ)ജർമ്മൻ
സീസണുകളുടെ എണ്ണം2
എപ്പിസോഡുകളുടെ എണ്ണം18 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)ബാരൻ ബോ ഓദാർ
ജാൻടെ ഫ്രീസെ
ക്വിരിൻ ബെർഗ്
മാക്സ് വിദെമൻ
ജസ്റ്റിന മസൂക്
ഛായാഗ്രഹണംനിക്കോളാസ് സമ്മർറിയർ
സമയദൈർഘ്യം45–57 മിനിറ്റ്
പ്രൊഡക്ഷൻ കമ്പനി(കൾ)വിദെമൻ & ബെർഗ് ടെലിവിഷൻ
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്നെറ്റ്ഫ്ലിക്സ്
Picture format4K (Ultra HD)
ഒറിജിനൽ റിലീസ്ഡിസംബർ 1, 2017 (2017-12-01) – നിലവിൽ
External links
Website

2017ൽ പുറത്തിറങ്ങിയ ഒരു ജർമൻ സയൻസ് ഫിക്ഷൻ ത്രില്ലർ വെബ് പരമ്പരയാണ് ഡാർക്ക്‌. ഇത് ജർമൻ ഭാഷയിലെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയാണ്. 2017 ഡിസംബർ 1 ന് നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് സേവനത്തിൽ പരമ്പര അരങ്ങേറ്റം ചെയ്തു. ബാരൻ ബോ ഒഡാർ, യാൻജെ ഫ്രീസ് എന്നിവർ ചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചത്.[1][2][3] പരമ്പരയുടെ ആദ്യ സീസണിനു മികച്ച പ്രതികരണമാണ് പൊതുവേ ലഭിച്ചത്. നെറ്റ്ഫ്ലിക്സ്ൻറെ തന്നെ മറ്റൊരു പരമ്പരയായ സ്ട്രേഞ്ചർ തിങ്സുമായി അനുകൂലവും പ്രതികൂലവുമായ രീതിയിൽ ഡാർക്ക്‌ താരതമ്യം ചെയ്യപ്പെട്ടു. [4][5][6]

പരമ്പരയുടെ രണ്ടാം സീസൺ 2019 ജൂൺ 21 ന് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു.[7][8] ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. പരമ്പരയുടെ മൂന്നാമത്തെയും അവസാനത്തേതുമായ സീസൺ 2020 ജൂൺ 27 ന് പുറത്തിറങ്ങി.[9][10]

'ഡാർക്ക്' അതിന്റെ മൂന്ന് സീസണുകളിലുടനീളം മികച്ച നിരൂപക പ്രശംസ നേടി. അഭിനയം, ചിത്രീകരണം, പ്രമേയത്തിന്റെ സങ്കീർണ്ണത എന്നിവ പ്രകീർത്തിക്കപ്പെട്ടു.

കഥാചുരുക്കം

[തിരുത്തുക]

സാങ്കൽപ്പിക ജർമ്മൻ പട്ടണമായ വിൻ‌ഡെനിൽ നിന്ന് കുട്ടികൾ അപ്രത്യക്ഷമാകാൻ തുടങ്ങുന്നു, അവിടെ താമസിക്കുന്ന നാല് കുടുംബങ്ങളുടെ തകർന്ന ബന്ധങ്ങൾ, ഇരട്ടജീവിതം, ഇരുണ്ട ഭൂതകാലം എന്നിവ ഇതുമൂലം വെളിച്ചത്തു വരുന്നു, കൂടാതെ നാല് തലമുറകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു രഹസ്യം ചുരുളഴിക്കുകയും ചെയ്യുന്നു. പിതാവിന്റെ ആത്മഹത്യയുമായി പൊരുത്തപ്പെടാൻ പാടുപെടുന്ന യോനാസ് കാൻ‌വാൾഡ് എന്ന കൗമാരക്കാരൻ, പോലീസ് ഉദ്യോഗസ്ഥൻ അൾറിക് നീൽസൺ, പോലീസ് മേധാവി ഷാർലറ്റ് ഡോപ്ലർ എന്നിവരിൽ കൂടിയാണ് കഥ പുരോഗമിക്കുന്നത്.

2019 ൽ ആണ് കഥ തുടങ്ങുന്നത്, പക്ഷെ ടൈം ട്രാവൽ വഴി 1986 ലും 1953 ലും നടക്കുന്ന സംഭവങ്ങളും കഥയുടെ ഭാഗമാവുന്നു. വളരെ സ്വാധീനമുള്ള ടീഡെമാൻ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ആണവ നിലയത്തിന്റെ സമീപമുള്ള ഗുഹകളിൽ ടൈം ട്രാവൽ സാധ്യമാക്കുന്ന ഒരു വേംഹോളിന്റെ (wormhole) സാന്നിദ്ധ്യം ഉള്ളതായി ചില കഥാപാത്രങ്ങൾ മനസ്സിലാക്കുന്നു. ആദ്യ സീസണിൽ, കാൻ‌വാൾഡ്, നീൽ‌സൺ, ഡോപ്ലർ, ടീഡെമാൻ എന്നീ കുടുംബങ്ങങ്ങളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ വെളിപ്പെടുത്താൻ തുടങ്ങുന്നു. കാണാതായ കുട്ടികളും പട്ടണത്തിന്റെയും അതിലെ പൗരന്മാരുടെയും ചരിത്രങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാകുമ്പോൾ ഇവരുടെ ജീവിതം തകരാൻ തുടങ്ങുന്നു.

ആദ്യ സീസൺ അവസാനിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷം യഥാക്രമം 2020, 1987, 1954 എന്നീ വർഷങ്ങളിലെ സംഭവങ്ങളാണ് രണ്ടാം സീസണിൽ വിവരിക്കുന്നത്. പ്രിയപെട്ടവരെ കാണാതായ കുടുംബക്കാർ അവരുമായി ഒന്നിക്കുവാൻ ശ്രമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ആദ്യ സീസണിൽ കാണിക്കുന്ന 1953, 1986, 2019 എന്നീ കാലഘട്ടങ്ങൾ കൂടാതെ 1921, 2053 വർഷങ്ങളിൽ നടക്കുന്ന സംഭവങ്ങളും ഈ സീസണിൽ വിവരിക്കുന്നു. വിൻ‌ഡെൻ പട്ടണത്തിൽ നടക്കുന്ന അസാധാരണ സംഭവങ്ങൾക്ക് പിന്നിലെ ശക്തി എന്ന് കരുതപ്പെടുന്ന സിക് മുണ്ടസ് (Sic Mundus) എന്ന രഹസ്യ കൂട്ടായ്മയെയും പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.

മൂന്നാമത്തെയും അവസാനത്തെയും സീസൺ, 2020 ലെ ലോകാവസാനത്തിന്റെ പശ്ചാത്തലത്തിൽ, പരമ്പരയിലെ നാല് കുടുംബങ്ങളുടെ കഥ വിവരിക്കുന്നതിനൊപ്പം ഒരു സമാന്തര ലോകത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ ലോകത്തെ സംഭവങ്ങൾക്ക് ആദ്യ ലോകവുമായി പരസ്പരബന്ധമുണ്ട്. മൂന്നാം സീസണിൽ കഥ വികസിക്കുന്നത് പ്രധാനമായും ആദ്യലോകത്തെ 1888, 1987, 2020, 2053, സമാന്തര ലോകത്തെ 2019, 2052 എന്നീ കാലഘട്ടങ്ങളിലെ സംഭവങ്ങളിലൂടെ ആണ്. രണ്ടു ലോകങ്ങളിലും ഉള്ള കഥാപാത്രങ്ങൾ വിൻ‌ഡെനിലെ സംഭവങ്ങളുടെ ആവർത്തനം തടയാൻ ശ്രമിക്കുന്നു. സമയ യാത്രയുടെ കണ്ടുപിടുത്തം തടയാൻ യോനാസും മാർത്തയും, മൂന്നാമൊതൊരു ഉത്ഭവ ലോകത്തേക്ക് യാത്ര ചെയ്യുകയും, ടാൻഹൗസിന്റെ കുടുംബത്തെ ഒരു കാർ അപകടത്തിൽ മരിക്കുന്നതിൽ നിന്ന് രക്ഷിക്കുകയും വേണം. ഉത്ഭവ ലോകത്തിൽ നിന്നുള്ള ഒരു അത്താഴ രംഗത്തോടെ പരമ്പര അവസാനിക്കുന്നു.

മുഖ്യ കഥാപാത്രങ്ങൾ

[തിരുത്തുക]
കഥാപാത്രം വർഷം വിവരണം നടൻ/നടി സീസൺ
യോനാസ് കാൻ‌വാൾഡ് 2019–2020 പിതാവിന്റെ ആത്മഹത്യയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഒരു ഹൈസ്കൂൾ വിദ്യാർത്ഥി ലൂയിസ് ഹോഫ്മാൻ 1–2
?→2019–2020 ഒരു സമയ സഞ്ചാരി, "അപരിചിതൻ" എന്നും വിളിക്കുന്നു ആൻഡ്രിയാസ് പിയറ്റ്‌സ്‌മാൻ 1–2
?→1921 സിക് മുണ്ടസിന്റെ നേതാവ്, "ആദം" എന്നും അറിയപ്പെടുന്നു. ഡയട്രിച്ച് ഹോളിൻഡർബ്യൂമർ 2
മൈക്കൽ നീൽസൺ / മൈക്കൽ കാൻവാൾഡ് 2019→1986–1987 ഉൾറികിന്റെയും കാതറിനയുടെയും ഇളയ കുട്ടി ഡാൻ ലെനാർഡ് ലിബ്രെൻസ് 1–2
2019 യോനാസിന്റെ പിതാവ് സെബാസ്റ്റ്യൻ റുഡോൾഫ് 1–2
ഹന്നാ കാൻ‌വാൾഡ് 1986–1987 ഒരു പെൺകുട്ടി എല്ല ലീ 1–2
2019–2020→1954 യോനാസിന്റെ അമ്മയും മൈക്കിളിന്റെ ഭാര്യയും, ഒരു മസാജ് തെറാപ്പിസ്റ്റ് മജാ ഷെയ്ൻ 1–2
ഇനെസ് കാൻ‌വാൾഡ് 1953 ഒരു പെൺകുട്ടി ലെന ഉർസെൻഡോവ്സ്കി 1
1986–1987 മൈക്കിളിന്റെ വളർത്തു അമ്മ, ഒരു നഴ്സ് ആൻ റാറ്റെ-പോൾ 1–2
2019 യോനാസിന്റെ മുത്തശ്ശി ഏഞ്ചല വിങ്ക്ലർ 1
സെബാസ്റ്റ്യൻ ക്രൂഗർ 1986 ഹന്നയുടെ പിതാവ് ഡെനിസ് ഷ്മിഡ് 1
ഡാനിയൽ കാൻ‌വാൾഡ് 1953–1954 ഇനെസിന്റെ പിതാവ്, വിൻ‌ഡൻ പോലീസ് മേധാവി ഫ്ലോറിയൻ പാൻസ്നർ 1–2
മാർത്ത നീൽസൺ 2019–2020 ഉൾറികിന്റെയും കാതറിനയുടെയും രണ്ടാമത്തെ കുട്ടി, ബാർട്ടോസിന്റെ കാമുകിയും യോനാസിന്റെ പ്രണയ താൽപ്പര്യവും ലിസ വികാരി 1–2
മാഗ്നസ് നീൽസൺ 2019–2020 ഉൾറികിന്റെയും കാതറിനയുടെയും മൂത്ത കുട്ടി മോറിറ്റ്സ് ജാൻ 1–2
?→1921 സിക് മുണ്ടസിലെ ഒരു അംഗം വോൾഫ്രാം കൊച്ച് 2
ഉൾറിക് നീൽസൺ 1986 സഹോദരന്റെ തിരോധാനത്തെ തുടർന്ന് കഷ്ടപ്പെടുന്ന ഒരു ഹൈസ്കൂൾ വിദ്യാർത്ഥി ലഡ്ജർ ബെക്കൽമാൻ 1
2019→1953–1954 കാതറിനയുടെ ഭർത്താവ്; മാഗ്നസ്, മാർത്ത, മിക്കൽ എന്നിവരുടെ പിതാവ്; ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒലിവർ മസൂച്ചി 1–2
1987 "ദി ഇൻസ്പെക്ടർ" എന്നറിയപ്പെടുന്ന ഒരു സൈക്യാട്രിക് വാർഡിലെ രോഗി. വിൻഫ്രൈഡ് ഗ്ലാറ്റ്സെഡർ 2
കാതറിന നീൽസൺ 1986–1987 ഉൾറികിന്റെ കാമുകി, ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനി നെലെ ട്രെബ്സ് 1–2
2019–2020 ഉൾറികിന്റെ ഭാര്യ; മാഗ്നസ്, മാർത്ത, മിക്കൽ എന്നിവരുടെ അമ്മ; ഒരു ഹൈസ്കൂൾ പ്രിൻസിപ്പൽ ജാർഡിസ് ട്രൈബെൽ 1–2
മാഡ്സ് നീൽസൺ 1986 അപ്രത്യക്ഷനായ ഉൾറികിന്റെ അനുജൻ വാലന്റൈൻ ഓപ്പർമാൻ 1
ട്രോണ്ടെ നീൽസൺ 1953–1954 ആഗ്നസിന്റെ മകൻ, പുതുതായി വിൻ‌ഡെനിലെത്തി ജോഷിയോ മർലോൺ 1–2
1986 യാനയുടെ ഭർത്താവ്; ഉൾറികിന്റെയും മാഡ്‌സിന്റെയും പിതാവ്; ഒരു പത്രപ്രവർത്തകൻ ഫെലിക്സ് ക്രാമർ 1
2019 യാനയുടെ ഭർത്താവ്; ഉൾറികിന്റെ പിതാവ്; മാഗ്നസ്, മാർത്ത, മിക്കൽ എന്നിവരുടെ മുത്തച്ഛൻ വാൾട്ടർ ക്രെയി 1–2
യാന നീൽസൺ 1953 ഒരു പെൺകുട്ടി റൈക്ക് സിൻഡ്ലർ 1
1986 ട്രോണ്ടെയുടെ ഭാര്യ; ഉൾറികിന്റെയും മാഡ്സിന്റെയും അമ്മ ആൻ ലെബിൻസ്കി 1
2019 ട്രോണ്ടെയുടെ ഭാര്യ; ഉൾറികിന്റെ അമ്മ; മാഗ്നസ്, മാർത്ത, മിക്കലിന്റെ മുത്തശ്ശി തത്ജ സീബ്റ്റ് 1–2
ആഗ്നസ് നീൽസൺ 1921 നോവയുടെ അനുജത്തി ഹെലീന പീസ്കെ 2
1953–1954 ട്രോണ്ടെയുടെ അമ്മ, വിൻ‌ഡനിൽ പുതുതായി വരുന്നു ആന്റിജെ ട്രൂ 1–2
ഫ്രാൻസിസ്ക ഡോപ്ലർ 2019–2020 ജോനാസ്, മാഗ്നസ്, മാർത്ത എന്നിവരുടെ സഹപാഠി ഗിന സ്റ്റൈബിറ്റ്സ് 1–2
?→1921 സിക് മുണ്ടസിലെ ഒരു അംഗം കരീന വീസെ 2
എലിസബത്ത് ഡോപ്ലർ 2019–2020 ഫ്രാൻസിസ്കയുടെ ബധിരയായ അനുജത്തി കാർലോട്ട വോൺ ഫാൽക്കെൻഹെയ്ൻ 1–2
2053 വിൻ‌ഡെനിലെ സമ്പൂർണനാശം അതിജീവിച്ചവരുടെ നേതാവ് സാന്ദ്ര ബോർഗ്മാൻ 2
പീറ്റർ ഡോപ്ലർ 2019–2020 ഫ്രാൻസിസ്കയും എലിസബത്തിന്റെ പിതാവ്, ജോനാസിന്റെ പരിശോധിക്കുന്ന മനഃശ്ശാസ്‌ത്രജ്ഞൻ സ്റ്റീഫൻ കാമ്പ്‌വിർത്ത് 1–2
ഷാർലറ്റ് ഡോപ്ലർ 1986 എച്ച്.ജി. ടാൻ‌ഹോസിന്റെ വളർത്തുമകൾ സ്റ്റെഫാനി അമരൽ 1
2019–2020 പീറ്ററിന്റെ ഭാര്യ; ഫ്രാൻസിസ്കയുടെയും എലിസബത്തിന്റെയും അമ്മ; വിൻ‌ഡൻ പോലീസ് മേധാവി കരോലിൻ ഐച്ചോർൺ 1–2
ഹെൽഗ് ഡോപ്ലർ 1953–1954 ബെർണ്ടിന്റെയും ഗ്രെറ്റയുടെയും മകൻ ടോം ഫിലിപ്പ് 1–2
1986–1987 പീറ്ററിന്റെ പിതാവ്, ഒരു പവർ പ്ലാന്റ് ഗാർഡ് പീറ്റർ ഷ്നൈഡർ 1–2
2019→1986 ഒരു സൈക്യാട്രിക് വാർഡിലെ രോഗി ഹെർമൻ ബെയർ 1
ബെർണ്ട് ഡോപ്ലർ 1953 ഗ്രെറ്റയുടെ ഭർത്താവ്, ഹെൽഗെയുടെ പിതാവ്, പവർ പ്ലാന്റ് സ്ഥാപകൻ അനറ്റോൾ ടോബ്ബ്മാൻ 1
1986–1987 ഹെൽഗെയുടെ പിതാവ്, പവർ പ്ലാന്റിന്റെ മുൻ ഡയറക്ടർ മൈക്കൽ മെൻഡൽ 1–2
ഗ്രെറ്റ ഡോപ്ലർ 1953–1954 ബെർണ്ടിന്റെ ഭാര്യ, ഹെൽഗെയുടെ അമ്മ കോർഡെലിയ വെജ് 1–2
എച്ച്.ജി. ടാൻ‌ഹോസ് 1953–1954 ഒരു ക്ലോക്ക് നിർമ്മാതാവ് അർന്ഡ് ക്ലാവിറ്റർ 1–2
1986–1987 ഷാർലറ്റിന്റെ രക്ഷിതാവ്, ഒരു ക്ലോക്ക് നിർമ്മാതാവും രചയിതാവും ക്രിസ്ത്യൻ സ്റ്റയർ 1–2
ബാർട്ടോസ് ടീഡെമാൻ 2019–2020 റെഗീനയുടെയും അലക്സാണ്ടറുടെയും മകൻ, ജോനാസിന്റെ ഉറ്റസുഹൃത്തും മാർത്തയുടെ കാമുകനും പോൾ ലക്സ് 1–2
റെഗീന ടീഡെമാൻ 1986–1987 ക്ലോഡിയയുടെ മകൾ ലിഡിയ മക്രൈഡ്സ് 1–2
2019–2020 അലക്സാണ്ടറുടെ ഭാര്യ, ബാർട്ടോസിന്റെ അമ്മ, ഹോട്ടൽ മാനേജർ ഡെബോറ കോഫ്മാൻ 1–2
അലക്സാണ്ടർ ടീഡെമാൻ 1986–1987 ഒരു നിഗൂഡ യുവാവ്, ബോറിസ് നിവാൾഡായി ജനിച്ചെങ്കിലും അലക്സാണ്ടർ കോഹ്ലറുടെ സ്വത്വം സ്വീകരിച്ചു ബെലാ ഗാബോർ ലെൻസ് 1–2
2019–2020 റെഗീനയുടെ ഭർത്താവ്, ബാർട്ടോസിന്റെ പിതാവ്, പവർ പ്ലാന്റ് ഡയറക്ടർ പീറ്റർ ബെനഡിക്റ്റ് 1–2
ക്ലോഡിയ ടീഡെമാൻ 1953–1954 എഗോണിന്റെയും ഡോറിസിന്റെയും മകൾ, ഹെൽഗെയുടെ ട്യൂട്ടർ ഗ്വെൻഡോലിൻ ഗോബെൽ 1–2
1986–1987→2020 റെഗീനയുടെ അമ്മ, പവർ പ്ലാന്റ് ഡയറക്ടർ ജൂലിക ജെങ്കിൻസ് 1–2
2019–2020→1954 സിക് മുണ്ടസിനെ എതിർക്കുന്ന ഒരു സമയസഞ്ചാരി ലിസ ക്രൂസർ 1–2
ഇഗോൺ ടീഡെമാൻ 1953–1954 ക്ലോഡിയയുടെ പിതാവ്, ഒരു പോലീസ് ഉദ്യോഗസ്ഥൻ സെബാസ്റ്റ്യൻ ഹൾക്ക് 1–2
1986–1987 ക്ലോഡിയയുടെ പിതാവ്,വിരമിക്കാറായ ഒരു പോലീസ് ചീഫ് ഇൻസ്പെക്ടർ ക്രിസ്ത്യൻ പാറ്റ്സോൾഡ് 1–2
ഡോറിസ് ടീഡെമാൻ 1953–1954 ക്ലോഡിയയുടെ അമ്മയും എഗോണിന്റെ ഭാര്യയും ലൂയിസ് ഹെയർ 1–2
നോവ 1921→2020 ആഗ്നസിന്റെ ജ്യേഷ്ഠൻ, സിക് മുണ്ടസിന്റെ ഒരുഅനുയായി. മാക്സ് ഷിമ്മൽപ്ഫെന്നിഗ് 2
1953→1921 പുരോഹിതനും സിക് മുണ്ടസിലെ അംഗവും മാർക്ക് വാഷ്ക് 1–2

എപ്പിസോഡുകൾ

[തിരുത്തുക]

സീസൺ 1 (2017)

[തിരുത്തുക]
No.
overall
No. in
season
TitleDirected byWritten byOriginal release date
11"സീക്രട്ട്സ്"ബാരൻ ബോ ഒഡാർയാൻജെ ഫ്രീസ് & ബാരൻ ബോ ഒഡാർ1 ഡിസംബർ 2017 (2017-12-01)
2019 ജൂണിൽ മൈക്കൽ കാൻവാൾഡ് എന്ന നാല്പത്തിമൂന്നുകാരൻ ആത്മഹത്യ ചെയ്യുന്നു. മൈക്കൽ എഴുതിയ ആത്മഹത്യ കുറിപ്പ് അമ്മ ഇനെസ് മറ്റാരെങ്കിലും ശ്രദ്ധിക്കുന്നതിനുമുമ്പ് ഒളിപ്പിക്കുന്നു. നവംബർ 4 ന്, മൈക്കിളിന്റെ മകൻ യോനാസ് ഒരു മാനസിക രോഗ ആശുപത്രിയിൽ മാസങ്ങൾ നീണ്ട ചികിത്സക്ക് ശേഷം സ്കൂളിൽ തിരിച്ചെത്തി. എന്നാൽ താൻ പ്രണയിച്ചിരുന്ന മാർത്ത എന്ന പെൺകുട്ടി ഉറ്റസുഹൃത്തായ ബാർട്ടോസ് ടീഡെമാനുമായി ഇഷ്ടത്തിൽ ആണെന്ന് അവൻ തിരിച്ചറിയുന്നു. ഹൈസ്ക്കൂളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരൻ ആയ എറിക് ഒബെൻഡോർഫിനെ രണ്ടാഴ്ചയായി കാണാനില്ല. പോലീസുകാരനും മാർത്തയുടെയും അവളുടെ സഹോദരന്മാരായ മാഗ്നസ്, മിക്കൽ എന്നിവരുടെയും പിതാവുമായ ഉൾറിക് നീൽസണിനാണ് ഇതിന്റെ അന്വേഷണചുമതല. അതേസമയം, യോനാസിന്റെ അമ്മ ഹന്നയുമായി ഉൾറിക് അവിഹിത ബന്ധം പുലർത്തുന്നു. പട്ടണത്തിലെ അടച്ചുപൂട്ടാൻ പോകുന്ന ആണവനിലയത്തിന്റെ സമീപമുള്ള ഗുഹയിൽ എറിക് ഒബെൻഡോർഫിന്റെ മയക്കുമരുന്ന് ശേഖരം തേടുന്നതിനിടയിൽ യോനാസ്, ബാർട്ടോസ്, മാർത്ത, മാഗ്നസ്, മിക്കൽ എന്നിവർ ഗുഹയിൽ നിന്ന് വിചിത്രമായ ശബ്ദങ്ങളും മിന്നുന്ന ഫ്ലാഷ്ലൈറ്റുകളും കൊണ്ട് ഭയപ്പെടുന്നു, അവിടെനിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മിക്കൽ അപ്രത്യക്ഷമാകുന്നു. പിറ്റേന്നു, ഒരു ആൺകുട്ടിയുടെ മൃതദേഹം പരിസരത്ത് നിന്ന് കണ്ടെത്തുന്നു പക്ഷെ അത് മിക്കലിന്റെ അല്ല. അജ്ഞാതമായ ഒരു സ്ഥലത്ത്, ശിരോവസ്ത്രം കൊണ്ട് മൂടിയ ഒരു വ്യക്തി എറിക്കിനെ ഒരു കസേരയിൽ കെട്ടിയിടുകയും തലയിൽ ഒരു മെഷീൻ വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു.
22"ലൈസ്"ബാരൻ ബോ ഒഡാർയാൻജെ ഫ്രീസ് & റോണി ഷാൽക്ക്1 ഡിസംബർ 2017 (2017-12-01)
മിക്കലിന്റെ തിരോധാനം 1986 ൽ ഉൾറിക്കിന്റെ സഹോദരൻ സമാന സാഹചര്യത്തിൽ കാണാതായതിന്റെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. മിക്കൽ, എറിക് എന്നിവരുടെ തിരോധാനവും മൂന്നാമത് ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതുമെല്ലാം പരസ്പരം ബന്ധമുണ്ടെന്ന് ഉൾറിക് വിശ്വസിക്കുന്നു. ഗുഹകളിൽ തിരയുന്നതിനിടയിൽ, അടുത്തുള്ള ആണവ നിലയത്തിലേക്ക് നയിക്കുന്ന ഒരു പൂട്ടിയിട്ട വാതിൽ അദ്ദേഹം കണ്ടെത്തി. മരിച്ച ആൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചതിൽ നിന്ന് 1980 കളിലെ പോലെ വസ്ത്രം ധരിച്ചതായും, വെറും പതിനാറു മണിക്കൂർ മുൻപാണ് മരണം സംഭവിച്ചതെന്നും ഉള്ള വിവരം പോലീസ് മേധാവി ഷാർലറ്റ് ഡോപ്ലറിന് ലഭിക്കുന്നു. പിന്നീട്, ലൈറ്റുകൾ മിന്നിത്തുടങ്ങുകയും ആകാശത്ത് നിന്ന് പക്ഷികൾ ചത്തു വീഴുകയും ചെയ്യുമ്പോൾ, ഷാർലറ്റ് കൂടുതൽ ഉത്‌കണ്‌ഠപ്പെടുന്നു. അതേസമയം, ബാർട്ടോസിന്റെ അമ്മ റെഗീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ അപരിചിതനായ ഒരു വ്യക്തി മുറിയെടുക്കുന്നു. പുലർച്ചെ, മിക്കൽ കണ്ണ് തുറക്കുമ്പോൾ താൻ ഗുഹയിലാണെന്ന് മനസ്സിലാക്കുകയും വീട് ലക്ഷ്യമാക്കി ഓടുകയും ചെയ്യുന്നു. എന്നാൽ അവിടെയെത്തുന്ന മിക്കൽ താൻ ഇപ്പോൾ ജീവിക്കുന്നത് നവംബർ 5, 1986 ൽ ആണെന്ന സത്യം തിരിച്ചറിയുന്നു.
33"പാസ്ററ് ആൻഡ് പ്രെസന്റ്"ബാരൻ ബോ ഒഡാർയാൻജെ ഫ്രീസ് & മാർക്ക് ഒ. സെംഗ്1 ഡിസംബർ 2017 (2017-12-01)
1986-ൽ, മാഡ്‌സ് നീൽസന്റെ തിരോധാനത്തിന് നാല് ആഴ്ചകൾക്കുശേഷം, പരവശനായ നിലയിൽ പോലീസ് ഓഫീസർ ഇഗോൺ ടീഡെമാൻ മിക്കലിനെ കണ്ടെത്തുന്നു. കൗമാരക്കാരനായ ഉൾറിക് മിക്കലിനെ മർദിച്ചതായി ഇഗോൺ കരുതുന്നു. അദ്ദേഹം നഴ്‌സ് ഇനെസ് കാൻവാൾഡ് ജോലിചെയ്യുന്ന ആശുപത്രിയിലെത്തിക്കുന്നു. ഇഗോൺ ടീഡെമാനിന്റെ മകളും റെഗീനയുടെ അമ്മയുമായ ക്ലോഡിയ ടീഡെമാൻ ആണവനിലയത്തിന്റെ പുതിയ ഡയറക്ടർ ആയി തിരഞ്ഞെടുക്കപെടുന്നു. അവരുടെ മുൻഗാമിയായ ബെർണ്ട് ഡോപ്ലർ അടുത്തുള്ള ഗുഹകളിൽ ബാരലുകൾ രഹസ്യമായി സൂക്ഷിച്ചിട്ടുള്ള വിവരം ക്ലോഡിയയെ അറിയിക്കുന്നു. ബെർണ്ട് ഡോപ്ലറുടെ മകനും ആണവനിലയത്തിലെ ഗാർഡുമായ ഹെൽഗ് ഡോപ്ലർ ക്ലോഡിയക്ക് എച്ച്. ജി. ടാൻ‌ഹോസ് എഴുതിയ കാലത്തിലൂടെയുള്ള ഒരു യാത്ര (ജർമൻ: ഐന് റൈസ് ഡുർച് ഡി സൈറ്റ്) എന്ന ഒരു പുസ്തകം നൽകുന്നു. അതേസമയം, ടൗണിലെ വൈദ്യുതി വിളക്കുകൾ മിന്നിത്തെളിയുന്നു, കൗമാരക്കാരിയായ ഷാർലറ്റ് ഒന്നിലധികം പക്ഷികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങുന്നു. ഒരുകൂട്ടം ചെമ്മരിയാടുകൾ ഹൃദയസ്തംഭനവും ചെവിക്കല്ല്‌ തകർന്നതുമൂലവും ചത്ത നിലയിൽ കണ്ടെത്തുന്നു. മിക്കൽ ആശുപത്രിയിൽ നിന്ന് ഒളിച്ചോടുകയും ഗുഹകളിലേക്ക് മടങ്ങുകയും ചെയ്യുന്നു, എന്നാൽ പരിക്കേറ്റതിനാൽ സഹായത്തിനായി വിളിക്കുന്നു. 2019 ൽ, ഗുഹകളിലേക്ക് മടങ്ങിയെത്തിയ ഉൾറിക്, അവന്റെ നേരിയ ശബ്ദം കേൾക്കുന്നു, എന്നാൽ ഇരുവർക്കും പരസ്പരം കാണാൻകഴിയുന്നില്ല.
44"ഡബിൾ ലൈവ്സ്"ബാരൻ ബോ ഒഡാർമാർട്ടിൻ ബെൻ‌കെ & യാൻജെ ഫ്രീസ്1 ഡിസംബർ 2017 (2017-12-01)
2019 ൽ, യോനാസ് തന്റെ കുടുംബത്തിന്റെ ഗാരേജിൽ ഗുഹകളെക്കുറിച്ചുള്ള മാപ്പുകളും കുറിപ്പുകളും കണ്ടെത്തുന്നു, അപ്രത്യക്ഷരായ ആൺകുട്ടികളും ചത്ത പക്ഷികളും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ഷാർലറ്റ് ശ്രമിക്കുന്നു, മരിച്ചകുട്ടിയെപ്പോലെ പക്ഷികളുടെയും ചെവിക്കല്ല്‌ തകർന്നിട്ടുണ്ടെന്ന് അവർ കണ്ടെത്തുന്നു. അതേപോലെ ചെർണോബിൽ ദുരന്തശേഷം പക്ഷികളിൽ കണ്ടതുപോലുള്ള ലക്ഷണങ്ങൾ ഇവയിലും വ്യക്തമായിരുന്നു. അതെസമയം, മനശാസ്ത്രജ്ഞനായ പീറ്ററുമായുള്ള അവളുടെ വിവാഹബന്ധം, പീറ്ററിന്‌ ഒരു ട്രാൻസ്‌ജെൻഡർ വേശ്യയുമായി ഒരു ബന്ധം ഉണ്ടെന്ന് അറിഞ്ഞതിന് ശേഷം തകർച്ചയുടെ വക്കിലാണ്. അവരുടെ മൂത്തമകൾ ഫ്രാൻസിസ്കയുടെ മാതാപിതാക്കളുടെ വിവാഹബന്ധം തകരുന്നതിനാൽ വിൻഡെന് പട്ടണം വിട്ടുപോകാൻ ആഗ്രഹിക്കുന്നു എന്ന് മാഗ്‌നസിനോട് പറയുന്നു. ഫ്രാൻസിസ്കയുടെ അനുജത്തി ബധിരയായ എലിസബത്തിനെ സ്കൂളിനുശേഷം കാണാതായി. ഒടുവിൽ വൈകി വീട്ടിൽ എത്തിയ എലിസബത്ത് വഴിമധ്യേ നോഹ എന്നയാളെ കണ്ടുമുട്ടിയ കാര്യവും, ഷാർലറ്റിന്റെ ആണ് എന്ന് പറഞ്ഞു അവൾക്ക് ഒരു വാച്ച് നൽകിയവിവരം വീട്ടിൽ അറിയിക്കുന്നു. അതേസമയം, ഡിമെൻഷ്യ ബാധിച്ച പീറ്ററിന്റെ പിതാവ് ഹെൽഗ് “നോഹയെ തടയണം” എന്ന് പിറുപിറുത്തു കൊണ്ട് കാട്ടിൽ കൂടി നടക്കുന്നതായി കണ്ടെത്തി. പിറ്റേന്നു രാവിലെ, ശിരോവസ്ത്രം ധരിച്ച ഒരാൾ എലിസബത്തിന്റെ സുഹൃത്തായ യാസിനെ സമീപിച്ച്, നോഹ തന്നെ അയച്ചതായി അവനോട് പറയുന്നു.
55"ട്രൂത്സ്"ബാരൻ ബോ ഒഡാർമാർട്ടിൻ ബെൻ‌കെ & യാൻജെ ഫ്രീസ്1 ഡിസംബർ 2017 (2017-12-01)

1986 ൽ, ഗുഹയിൽ വീണ് കാൽ ഒടിഞ്ഞതിനെ തുടർന്ന് മിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. നോഹ എന്ന ഒരു പുരോഹിതൻ അവനെ സന്ദര്ശിക്കുന്നു. ഉൾറികും കാതറിനയും ബന്ധപ്പെടുന്നത് കാണാനിടയായ ഹന്ന, ഉൾറിക് കാതറിനയെ ബലാത്സംഗം ചെയ്തു എന്ന് തെറ്റായ വിവരം പോലീസിന് നൽകുകയും അതേത്തുടർന്ന് ഉൾറിക് അറസ്റ്റിൽ ആവുകയും ചെയ്യുന്നു.


2019 ൽ, യാസിൻ കൂടി അപ്രത്യക്ഷമായതോടെ ജനങ്ങൾ പരിഭ്രാന്തരാകാൻ തുടങ്ങി. ആൺകുട്ടികളുടെ തിരോധാനത്തിൽ പീറ്ററിന് പങ്കുണ്ടെന്ന് ഷാർലറ്റ് ആരോപിക്കുന്നു. ഉൾറികുമായുള്ള ബന്ധം പുനരാരംഭിക്കാൻ ഹന്ന ആഗ്രഹിക്കുന്നു, പക്ഷേ അവൻ ദേഷ്യത്തോടെ നിരസിക്കുന്നു. ഹോട്ടലിൽ, അപരിചിതൻ യോനാസിന് കൊടുക്കാനായി ഒരു പൊതിക്കെട്ട്‌ റെഗീനായുടെ കൈവശം ഏല്പിക്കുന്നു. എറിക് ഒബെൻഡോർഫിന്റെ മയക്കുമരുന്ന് വിതരണക്കാരനെ ബാർട്ടോസ് കണ്ടുമുട്ടുന്നു, 33 വർഷം മുമ്പ് 1986 ൽ മിക്കലിനെ ആശുപത്രിയിൽ സന്ദർശിച്ച അതെ പുരോഹിതൻ തന്നെ ആയിരുന്നു അത്. പിന്നീട്, ഒരു ടോർച്, റേഡിയേഷൻ അളക്കാൻ ഉപയോഗിക്കുന്ന ഒരു ഗൈഗർ കൗണ്ടർ, മൈക്കിളിന്റെ ആത്മഹത്യാ കത്ത് എന്നിവ ഉൾക്കൊള്ളുന്ന അപരിചിതന്റെ പാക്കേജ് യോനാസിന് ലഭിക്കുന്നു. 2019 നവംബർ 4 ന് 1986 ലേക്ക് യാത്രചെയ്തു, ആ കാലഘട്ടത്തിൽ വളർത്തമ്മയായ ഇനെസിന്റെ സംരക്ഷണത്തിൽ വളർന്നു, ഒടുവിൽ ഹന്നയെ വിവാഹം കഴിക്കുകയും യോനാസിന് ജൻമം നൽകുകയും ചെയ്ത മിക്കൽ നീൽസൺ ആണ് താൻ എന്ന് കത്തിൽ യോനാസിന്റെ പിതാവ് വിവരിക്കുന്നു. അങ്ങനെ മിക്കൽ നീൽസൺ മൈക്കൽ കാൻവാൾഡായി മാറി.
66"സിക് മുണ്ടസ് ക്രിയേറ്റസ് എസ്റ്റ്"ബാരൻ ബോ ഒഡാർയാൻജെ ഫ്രീസ് & റോണി ഷാൽക്ക്1 ഡിസംബർ 2017 (2017-12-01)
2019 ൽ, മിക്കലിന്റെ കുടുംബം പരസ്പരം പോരടിക്കുന്നു, തനിക്ക് ക്യാൻസർ ഉണ്ടെന്ന് റെഗീന തിരിച്ചറിയുന്നു, തന്റെ സഹോദരൻ മാഡ്സ് തിരോധാനം ചെയ്യപ്പെട്ട സമയത്ത് ക്ലോഡിയയുമായി തന്റെ പിതാവിന് ബന്ധമുണ്ടായിരുന്നു എന്ന് ഉൾറിക് മനസ്സിലാക്കുന്നു. 1986 ൽ മാഡ്‌സിനെ അവസാനമായി കണ്ടത് റെഗീനയാണെന്ന് അറിഞ്ഞതിന് ശേഷം, ഉൾറിക് അവളെ അഭിമുഖീകരിക്കുന്നു. എന്നാൽ കുട്ടിക്കാലത്ത് ഉൾറിക് തന്നെ ഭീഷണിപ്പെടുത്തിയെന്ന് അവൾ കുറ്റപ്പെടുത്തുന്നു. പക്ഷെ ഉൾറികിനെ പൊലീസിന് ഒറ്റികൊടുത്തത് അവൾ ആയിരുന്നില്ല മറിച്ചു ഹന്നയായിരുന്നു എന്ന വിവരവും റെഗീന വെളിപ്പെടുത്തുന്നു. മോർച്ചറി സന്ദർശിച്ചു, മരിച്ച ആൺകുട്ടിയുടെ മൃതദേഹം 1986 ൽ കാണാതായ തന്റെ സഹോദരൻ മാഡ്‌സിന്റെ ആണെന്ന് ഉൾറിക് തിരിച്ചറിയുന്നു. 33 വർഷം കഴിഞ്ഞു എങ്കിലും മാഡ്‌സിന് അന്നെത്തേതിൽ ഒരു പ്രായവ്യത്യാസവും തോന്നിയില്ല. പിതാവിന്റെ കുറിപ്പുകളും അപരിചിതൻ അയച്ച ഉപകരണങ്ങളുമായി യോനാസ് ഗുഹകളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഗുഹകൾക്കുള്ളിൽ, സിക് മുണ്ടസ് ക്രിയേറ്റസ് എസ്റ്റ് (“അങ്ങനെ ലോകം സൃഷ്ടിക്കപ്പെട്ടു”) എന്ന ലാറ്റിൻ വാക്യം കൊത്തിവച്ച ഒരു വാതിൽ അദ്ദേഹം കണ്ടെത്തുന്നു. ആ വാതിൽ തുറന്നു മറുവശത്തേക്ക് ഇഴഞ്ഞു നീങ്ങിയ യോനാസ് പുറത്തിറങ്ങുമ്പോൾ മാഡ്‌സ് നീൽസനെ കാണ്മാനില്ല എന്ന പോസ്റ്റർ പതിച്ചിട്ടുള്ളതായി കാണുന്നു. പെട്ടെന്ന് ഒരു വാൻ അവനു സമീപം നിര്ത്തുന്നു. അതിനുള്ളിൽ 14 വയസ്സുള്ള ഹന്നയും അവളുടെ അച്ഛൻ സെബാസ്റ്റ്യനും, ചെർണോബിൽ ദുരന്തം നടന്നതിന് ശേഷമുള്ള ആസിഡ് മഴയിൽ നിന്ന് രക്ഷനേടാൻ വാനിൽ കയറാൻ യോനാസിനോട് ആവശ്യപ്പെടുന്നു.

നിർമ്മാണം

[തിരുത്തുക]

2016 ഫെബ്രുവരിയിൽ, നെറ്റ്ഫ്ലിക്സ് ഈ പരമ്പരയുടെ 10 എപ്പിസോഡുകളുള്ള ആദ്യ സീസൺ നിർമ്മിക്കാൻ തീരുമാനിച്ചു. 2016 ഒക്റ്റോബർ 18 ന് ബെർലിനിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം തുടങ്ങി 2017 മാർച്ചിൽ പൂർത്തിയാക്കി. 4K (അൾട്രാ എച്ച്ഡി) മേന്മയോടെ ചിത്രീകരിച്ച ഈ പരമ്പര ജർമ്മൻ ഭാഷയിലെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയാണ്.

സ്വീകരണം

[തിരുത്തുക]

പരമ്പരയുടെ ആദ്യ സീസണിനു മികച്ച നിരൂപണം ലഭിച്ചു. 1990 ലെ ട്വിൻ പീക്സ്, 2016 ൽ നെറ്റ്ഫ്ലിക്സ് നിർമിച്ച സ്ട്രാനേഴ്സ് തിങിനും എന്നീ പരമ്പരകളുമായി ഉള്ള സമാനതയെക്കുറിച്ചും പല നിരൂപകരും ശ്രദ്ധിക്കുകയുണ്ടായി. റേറ്റിംഗ് വെബ്സൈറ്റ് ആയ റോട്ടൻ ടൊമാറ്റോസിൽ 88% സ്കോർ ഡാർക്ക്‌ നേടി.[11] മാത്രവുമല്ല റോട്ടൻ ടൊമാറ്റോ ഉപയോക്താക്കൾ ഈ സീരിസിനെ നെറ്റ്ഫ്ലിക്ക്സ്-ൽ ഇറങ്ങിയ ഏറ്റവും മികച്ച തനതു സീരീസ്‌ ആയി തെരഞ്ഞെടുത്തു[12]. പ്രമേയം, അതിന്റെ ആഖ്യാനത്തിന്റെ സങ്കീർണ്ണതയും അതിന്റെ വേഗതയും നിരൂപകർ പ്രസംസിച്ചു.[13] ഈ പരമ്പര സ്ട്രേഞ്ചർ തിങ്സിനേക്കൾ സങ്കീർണവും ആഴ്ന്നിറങ്ങിയതും, ട്വിൻ പീക്സിന്റെ ആഖ്യാന ശൈലിയുടെ സ്മരണ ഉണർത്തുന്നതുമാണ് എന്ന് പല നിരൂപകരും നിരീക്ഷിച്ചു.[14]

അവലംബം

[തിരുത്തുക]
 1. "DARK, THE FIRST NETFLIX ORIGINAL SERIES PRODUCED IN GERMANY COMMENCES PRINCIPAL PHOTOGRAPHY". Netflix Media Center. Retrieved 2016-10-24.
 2. "Netflix Drops Teaser for New German Series Dark - ComingSoon.net". ComingSoon.net (in അമേരിക്കൻ ഇംഗ്ലീഷ്). 2017-03-01. Retrieved 2017-03-01.
 3. Netflix (2017-10-04), Dark | Teaser [HD] | Netflix, retrieved 2017-10-04
 4. "Is This New German Netflix Show The Next Stranger Things". Refinery 29. Retrieved 3 December 2017.
 5. "You Won't Be Afraid of This Dark, But You Might Be Bored". Reason.com. Retrieved 3 December 2017.
 6. "Dark review – a classy, knotty, time-travelling whodunnit for TV". The Guardian. Retrieved 3 December 2017.
 7. Shepherd, Jack (21 December 2017). "Dark renewed for season 2 by Netflix". The Independent. Retrieved 2 July 2019.
 8. @DarkNetflixDE (26 April 2019). "DARK Season 2 comes out June 21st!" (Tweet). Retrieved 26 April 2019 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
 9. Gelman, Vlada (30 May 2019). "TVLine Items: Monica Potter's New Series, Netflix's Dark to End and More". TVLine. Retrieved 2 July 2019.
 10. Grater, Tom (26 May 2020). "'Dark' Season 3: Netflix Dates Final Entry In Time-Twisting German Original; Watch Debut Trailer". Deadline. Retrieved 26 May 2020.
 11. "Dark: Season 1". Rotten Tomatoes. Retrieved 3 December 2017.
 12. "RT USERS CROWN DARK THE GREATEST NETFLIX ORIGINAL SERIES".
 13. "Dark review – a classy, knotty, time-travelling whodunnit for TV". The Guardian. Retrieved 3 December 2017.
 14. "Is This New German Netflix Show The Next Stranger Things". Refinery 29. Retrieved 3 December 2017.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡാർക്ക്‌_(ടിവി_പരമ്പര)&oldid=3449490" എന്ന താളിൽനിന്ന് ശേഖരിച്ചത്