ടി.എം. സൗന്ദരരാജൻ
ടി.എം. സൗന്ദരരാജൻ T.M. Soundararajan(T.M.S) | |
---|---|
![]() ടി.എം. സൗന്ദരരാജൻ | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | തുഗുലുവ മീനാക്ഷി അയ്യങ്കാർ സൗന്ദരരാജൻ |
ജനനം | മാർച്ച് 24, 1922 |
ഉത്ഭവം | മധുര, തമിഴ്നാട്, ഇന്ത്യ |
മരണം | 25 മേയ് 2013 | (പ്രായം 91)
വിഭാഗങ്ങൾ | പിന്നണിഗായകൻ |
തൊഴിൽ(കൾ) | ഗായകൻ, നടൻ |
വർഷങ്ങളായി സജീവം | 1946 – 2013 |
തമിഴ് സിനിമാരംഗത്ത് ആറു ദശകങ്ങളോളം സജീവമായിരുന്ന ചലച്ചിത്രപിന്നണിഗായകനായിരുന്നു ടി.എം. സൗന്ദരരാജൻ (ജനനം -24 മാർച്ച് 1922 - മരണം -25 മെയ് 2013). എം.ജി.ആർ., ശിവാജി ഗണേശൻ, എൻ.ടി. രാമറാവു, ജെമിനി ഗണേശൻ എന്നു തുടങ്ങി രജനീകാന്ത്, കമലഹാസൻ പോലുള്ള സമകാലിക നായകന്മാർ വരെ അഭിനയിച്ച നിരവധി ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചതാണ്.
ആദ്യകാല ജീവിതം[തിരുത്തുക]
മധുരയിലെ ഒരു സൗരാഷ്ട്ര കുടുംബത്തിൽ പിറന്ന ടി.എം. സൗന്ദരരാജന്റെ മുഴുവൻ പേര് തുഗുലുവ മീനാക്ഷി അയ്യങ്കാർ സൗന്ദരരാജൻ എന്നാണ്. 7 -ാമത്തെ വയസ്സ് മുതൽ കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ ടി.എം.എസ്. ഇരുപത്തി മൂന്നാമത്തെ വയസ്സ് മുതൽ സംഗീത കച്ചേരികൾ നടത്തിത്തുടങ്ങി. 1946-ൽ കൃഷ്ണവിജയം എന്ന തമിഴ് ചിത്രത്തിലെ അഞ്ച് ഗാനങ്ങൾ ആലപിച്ചു കൊണ്ടായിരുന്നു അദ്ദേഹം സിനിമാ രംഗത്തേക്കു കടന്നു വന്നത്. പ്രസ്തുത ചിത്രം 1950-ൽ റിലീസ് ചെയ്തപ്പോൾ അദ്ദേഹത്തിനു ലഭിച്ച പ്രതിഫലം 625 രൂപയായിരുന്നു.
2003-ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു. പതിനായിരത്തിലധികം സിനിമാ ഗാനങ്ങളും, 2500 ലധികം ഭക്തി ഗാനങ്ങളും ആലപിച്ച് തമിഴ് ചലച്ചിത്ര രംഗത്ത് ആറു ദശകങ്ങളോളം നിറഞ്ഞു നിന്ന ടി.എം. സൗന്ദര രാജൻ 2013 മെയ് 25-ാം തിയതി അന്തരിച്ചു.[1]
നിരവധി സംഗീതസംവിധായകർക്കു വേണ്ടി അദ്ദേഹം പാടിയിട്ടുണ്ട്. എസ്സ്.വി വെങ്കട്ടരമണൻ, എസ്.എം സുബ്ബയ്യാ നായിഡു, എസ് .രാജേശ്വരറാവു, ജി. ഗോവിന്ദരാജലു നായിഡു, ആർ.സുദർശനം, എസ്.ദക്ഷിണാമൂർത്തി, ജി.രാമനാഥൻ, ടി.എ കല്യാണം, എം.എസ് ഞ്ജാനമണി, കെ.വി മഹാദേവൻ,കുന്നക്കുടി വൈദ്യനാഥൻ, ടി.ജി.ലിംഗപ്പ, ടി.ആർ പാപ്പ, ജയരാമൻ, എം.എസ്സ് വിശ്വനാഥൻ, ടി.കെ രാമമൂർത്തി, ഇളയരാജ, ഗംഗൈ അമരൻ, ശങ്കർ ഗണേഷ്, എ.ആർ.റഹ് മാൻ, ഹിന്ദി സംഗീതസംവിധായകരായ ഒ.പി.നയ്യാർ, നൗഷാദ്, മലയാളത്തിൽ പരവൂർ ദേവരാജൻ ,വി.ദക്ഷിണാമൂർത്തി,എന്നിവർ അവരിൽ ചിലരാണ്. ചില കന്നട ചിത്രങ്ങളിലും ചായം എന്ന മലയാള സിനിമയിലും അദ്ദേഹം പാടി.ഏതാനും ചില തമിഴ് ചിത്രങ്ങളിലഭിനയിച്ച അദ്ദേഹം കവിരാജ കാളമേഘം എന്ന ചിത്രം നിർമ്മിക്കുകയുണ്ടായി. ബലപരീക്ഷയെന്ന സിനിമക്ക് സംഗീതം നൽകുകയും ചെയ്തു. നിരവധി വിദേശ രാജ്യങ്ങളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധ ഗാനങ്ങൾ[2][3][തിരുത്തുക]
ഗാനം | രചയിതാവ് | ചിത്രം | വർഷം |
---|---|---|---|
നാൻ ആണയിട്ടാൽ... | |||
അച്ചം എൻപത്... | |||
അതോ അന്ത പറവപോലെ... | |||
പൊന്മകൾ വന്താൾ... | |||
യാരുക്കാക ഇതു യാരുക്കാക... | വസന്തമാളികൈ | ||
പോനാൽ പോകട്ടും പോടാ... | |||
അടി എന്നടീ രാക്കമ്മ... | പട്ടിക്കാടാ പട്ടണമാ[4] | 1972 |
അവലംബം[തിരുത്തുക]
- ↑ ടി.എം.എസ്. അന്തരിച്ചു
- ↑ "മാതൃഭൂമി : ടി.എം.എസ്. തമിഴിന്റെ സ്വന്തം പാട്ടുകാരൻ". മൂലതാളിൽ നിന്നും 2013-05-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മെയ് 25. Check date values in:
|accessdate=
(help) ആർക്കൈവ് - ↑ "മാതൃഭൂമി : ടി.എം സൗന്ദർരാജൻ അന്തരിച്ചു". മൂലതാളിൽ നിന്നും 2013-05-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മെയ് 25. Check date values in:
|accessdate=
(help) ആർക്കൈവ് - ↑ http://www.madhyamam.com/news/227403/130526