ജേർണി ഓഫ് ലവ് 18+

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജേർണി ഓഫ് ലവ് 18+
പോസ്റ്റർ
സംവിധാനംഅരുൺ ഡി. ജോസ്
നിർമ്മാണം
  • അനുമോദ് ബോസ്
  • ജി. പ്രജിത്ത്
  • ജിനി കെ. ഗോപിനാഥ്
  • മനോജ് പി. കെ. മേനോൻ
കഥരാജേഷ് വരിക്കോളി
തിരക്കഥ
  • അരുൺ ഡി. ജോസ്
  • രവീഷ് നാഥ്
അഭിനേതാക്കൾ
സംഗീതംക്രിസ്റ്റോ സേവ്യർ
ഛായാഗ്രഹണംസതീഷ് കുറുപ്പ്
ചിത്രസംയോജനംചമൻ ചാക്കോ
സ്റ്റുഡിയോ
  • ഫലൂഡ എന്റർടെയ്ൻമെന്റ്സ്
  • റീൽസ് മാജിക്ക്
വിതരണംഐക്കൺ സിനിമാസ്
റിലീസിങ് തീയതി
  • 7 ജൂലൈ 2023 (2023-July-07)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹3 കോടി[2]
സമയദൈർഘ്യം123 മിനിറ്റുകൾ[3]

അരുൺ ഡി. ജോസ് രചനയും സംവിധാനവും നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യ ഡ്രാമ പ്രണയ ചലച്ചിത്രമാണ് ജേർണി ഓഫ് ലവ് 18+.[4] നസ്ലെൻ കെ. ഗഫൂർ, മാത്യു തോമസ്, മീനാക്ഷി ദിനേഷ്, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.[5] ഫലൂഡ എന്റർടെയ്ൻമെന്റ്സ്, റീൽസ് മാജിക്ക് എന്നിവയുടെ ബാനറിൽ അനുമോദ് ബോസ്, ജി. പ്രജിത്ത്, മനോജ് പി. കെ. മേനോൻ, ഡോ. ജിനി കെ. ഗോപിനാഥ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[6][4]

അഭിനേതാക്കൾ[തിരുത്തുക]

  • നസ്ലെൻ കെ. ഗഫൂർ - അഖിൽ
  • മാത്യു തോമസ് - ദീപക്ക്
  • മീനാക്ഷി ദിനേശ് - ആതിര
  • നിഖില വിമൽ - സോണി, ജില്ലാ മജിസ്‌ട്രേറ്റ്
  • ബിനു പപ്പു - രാജേഷ്
  • രാജേഷ് മാധവൻ - അഡ്വക്കേറ്റ് സതീഷ്
  • കെ.യു. മനോജ് - രവീന്ദ്രൻ, ആതിരയുടെ അച്ഛൻ
  • ശ്യാം മോഹൻ - അർജുൻ, ആതിരയുടെ സഹോദരൻ
  • സഫ്വാൻ - രഞ്ജു, അഖിലിന്റെ സുഹൃത്ത്
  • അൻഷിദ് - പട്ടര്, അഖിലിന്റെ സുഹൃത്ത്

സംഗീതം[തിരുത്തുക]

ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

നം. ഗാനം വരികൾ ഗായകർ ദൈർഘ്യം
1. "മാരന്റെ പെണ്ണല്ലേ" വൈശാഖ് സുഗുണൻ യോഗി ശേഖർ 3:17
2. "കല്യാണ രാവാണേ" സുഹൈൽ കോയ മുഹമ്മദ് മുബാസ്, യോഗി ശേഖർ, ക്രിസ്റ്റോ സേവ്യർ 3:15
3. "കാനൽ കിനാവേ" വിനായക് ശശികുമാർ ക്രിസ്റ്റോ സേവ്യർ 4:39
4. "തീ വെയിലിൽ" വൈശാഖ് സുഗുണൻ ഗൗരി ലക്ഷ്മി 4:15
മൊത്തം ദൈർഘ്യം: 15:26

റിലീസ്[തിരുത്തുക]

തിയേറ്റർ[തിരുത്തുക]

7 ജൂലൈ 2023 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു.[7]

സ്വീകരണം[തിരുത്തുക]

നിരൂപക സ്വീകരണം[തിരുത്തുക]

"ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ഇടയിൽ ഒരു കെമിസ്ട്രി രൂപീകരിക്കാൻ സംവിധായകൻ അരുൺ ഡി. ജോസിന് സാധിക്കുന്നില്ല", ദ ഹിന്ദുവിന് വേണ്ടി നിരൂപകൻ എസ്. ആർ. പ്രവീൺ എഴുതി.[8]

ഓൺമനോരമക്ക് വേണ്ടി നിരൂപക പ്രിൻസി അലക്‌സാണ്ടർ ഇപ്രകാരം എഴുതി, "മൊത്തത്തിൽ, സിനിമയ്ക്ക് യുവത്വത്തിന്റെ നല്ലൊരു പ്രസരിപ്പുണ്ട്. എന്നിരുന്നാലും, ഇതേ വിഭാഗത്തിലുള്ള തണ്ണീർ മത്തൻ ദിനങ്ങൾ പോലെയുള്ള മുൻകാല ചിത്രങ്ങളുടെ നിലയിലേക്ക് ഉയരുന്നില്ല.[9]

അവലംബങ്ങൾ[തിരുത്തുക]

  1. "Journey Of Love 18+UA". The Times of India. ISSN 0971-8257. Retrieved 2023-07-08.
  2. admin (2023-07-08). "Journey of Love 18+ Malayalam Movie Box Office Collection, Budget, Hit Or Flop". Cinefry (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-08-12.
  3. "Journey Of Love 18 Plus". www.bbfc.co.uk (in ഇംഗ്ലീഷ്). Retrieved 2023-08-22.
  4. 4.0 4.1 "Journey of Love 18+ (2023) - Mallu Release | Watch Malayalam Full Movies" (in english). Retrieved 2023-08-22.{{cite web}}: CS1 maint: unrecognized language (link)
  5. "Journey of Love 18+ (2023) - Movie | Reviews, Cast & Release Date in kochi". in.bookmyshow.com. Retrieved 2023-07-08.
  6. "18 Plus aka 18+ (2023) Malayalam Film OTT Release Date: OTT Platform, Satellite Rights, and Watch Online". www.filmibeat.com (in ഇംഗ്ലീഷ്). Retrieved 2023-08-12.
  7. Wilson (2023-08-22). "Journey of Love 18+ 2023 Movie OTT Release Date and Platform" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-08-22.
  8. പ്രവീൺ, എസ്. ആർ. (2023-07-07). "Journey of Love 18+' movie review: Average fare despite all the progressive sprinkling". ദ ഹിന്ദു. Retrieved 2023-08-22.
  9. അലക്സാണ്ടർ, പ്രിൻസി (2023-07-07). "Journey of Love 18+ review: Plenty to laugh and think about". ഓൺമനോരമ. Retrieved 2023-08-22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജേർണി_ഓഫ്_ലവ്_18%2B&oldid=3960328" എന്ന താളിൽനിന്ന് ശേഖരിച്ചത്