മാത്യു തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാത്യു തോമസ്
ജനനം
മാത്യു തോമസ്

2002 ഒക്ടോബർ 16
തിരുവാങ്കുളം,എറണാകുളം,കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
പഠിച്ച സ്ഥാപനങ്ങൾഗ്രിഗോറിയോസ് പബ്ലിക് സ്കൂൾ
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവം2019 – ഇന്നുവരെ
മാതാപിതാക്കൾ(s)ബിജു ജോൺ
സൂസൻ കെ.മാത്യു

ഒരു മലയാള ചലച്ചിത്ര അഭിനേതാവാണ് മാത്യു തോമസ് (ജനനം:2002 ഒക്ടോബർ 16). 2019ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് ആണ് മാത്യു തോമസ് അഭിനയിച്ച ആദ്യ ചലച്ചിത്രം. പിന്നീട്, കൗമാര പ്രണയകഥ പറഞ്ഞ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ ജയ്സൺ എന്ന നായകവേഷം അവതരിപ്പിച്ചു.

കുടുംബം[തിരുത്തുക]

മാത്യു തോമസ് 2002 ഒക്ടോബർ 16ന് ബിജു ജോണിന്റെയും സൂസൻ കെ.മാത്യുവീൻറ്റേയും മകനായ് എറണാകുളം ജില്ലയിലെ തിരുവാങ്കുളത്ത് ജനിച്ചു. മാത്യു തോമസിന്റെ സഹോദരന്റെ പേര് ജോൺ തോമസ് എന്നാണ്.

വിദ്യാഭ്യാസം[തിരുത്തുക]

ഗ്രിഗോറിയോസ് പബ്ലിക് സ്കൂളിലാണ് ഇപ്പോൾ മാത്യു തോമസ് പഠിയ്ക്കുന്നത്.

സിനിമ ജീവിതം[തിരുത്തുക]

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് മാത്യു മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.ഈ ചിത്രത്തിലെ കഥാപാത്രം വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടി. 2019ൽ തന്നെ പ്രദർശനത്തിന് എത്തിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന പ്രണയ ചലച്ചിത്രം മാത്യുവിന്റെ കരിയറിൽ വലിയ ബ്രേക്ക് നൽകി. 50 കോടി രൂപയോളം ഈ ചിത്രം ബോക്സ് ഓഫിസിൽ നിന്നും സ്വന്തമാക്കി. ജയ്സൺ എന്ന കഥാപാത്രത്തെ ആണ് ഇതിൽ മാത്യൂ അവതരിപ്പിച്ചത്. അനശ്വര രാജൻ ആയിരുന്നു ഈ ചിത്രത്തിലെ നായിക.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

  1. കുമ്പളങ്ങി നൈറ്റ്സ് (2019)...ഫ്രാങ്കി നെപ്പോളിയൻ
  2. തണ്ണീർ മത്തൻ ദിനങ്ങൾ (2019)...ജയ്സൺ
  3. അഞ്ചാം പാതിര (2019)... ബെഞ്ചമിൻ ലൂയിസ്
  4. വൺ (2020)
  5. ഓപ്പറേഷൻ ജാവ (2020)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാത്യു_തോമസ്&oldid=3306750" എന്ന താളിൽനിന്ന് ശേഖരിച്ചത്