Jump to content

വൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൺ
സംവിധാനംസന്തോഷ് വിശ്വനാഥൻ
നിർമ്മാണംശ്രീലക്ഷ്മി.ആർ
രചനബോബി-സഞ്ജയ്
തിരക്കഥബോബി-സഞ്ജയ്
അഭിനേതാക്കൾമമ്മൂട്ടി
നിമിഷ സജയൻ
മുരളി ഗോപി
മധു
ജോജു ജോർജ്
രഞ്ജിത്ത്
സലീം കുമാർ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംവൈദി സോമസുന്ദരം
ചിത്രസംയോജനംനിഷാദ് യൂസഫ്
സ്റ്റുഡിയോഇച്ചായിസ് പ്രൊഡക്ഷൻസ്
വിതരണംആൻ മെഗാ മീഡിയ റിലീസ്
റിലീസിങ് തീയതി2021 മാർച്ച്‌ 26
രാജ്യംഇന്ത്യ
ഭാഷമലയാളം

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത് 2021-ൽ പ്രദർശനത്തിയ ഒരു മലയാളഭാഷ രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമാണ് വൺ.മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ അദ്ദേഹം കേരള മുഖ്യമന്ത്രിയായി ആണ് അഭിനയിച്ചത്.ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടയ്ക്കൽ ചന്ദ്രൻ എന്നാണ്.നിമിഷ സജയൻ,മുരളി ഗോപി,രഞ്ജിത്ത്,ജോജു ജോർജ്,മധു,സലീം കുമാർ തുടങ്ങിയവർ ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ എസ് ആറിന്റെ വേഷത്തിൽ മമ്മൂട്ടി എത്തിയ യാത്ര എന്ന സിനിമ ഏറെ ശ്രദ്ധേയമായിരുന്നു.ഇതിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രിയായും മമ്മൂട്ടി എത്തുന്നത്.ബോബി-സഞ്ജയ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി.ആർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വൈദി സോമസുന്ദരമാണ്.ഗോപി സുന്ദർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നു.[1]ആൻ മെഗാ മീഡിയ ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നു. ഈ ചിത്രം ആദ്യം 2020 മെയ് 22 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു.എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചു.

കഥാസംഗ്രഹം

[തിരുത്തുക]

ഒരു ആദർശ മുഖ്യമന്ത്രിയുടെ രാഷ്ട്രീയവും ഭരണ പ്രത്യയശാസ്ത്രങ്ങളും കടമകളും ഈ കഥയിൽ ചിത്രീകരിച്ചിരിക്കുന്നു. കടക്കൽ ചന്ദ്രൻ (മമ്മൂട്ടി) കേരള മുഖ്യമന്ത്രിയാണ്, അദ്ദേഹം ഒരു പരിവർത്തനത്തിന് വിധേയനാകുകയും അഴിമതിക്കാരായ മന്ത്രിമാർക്കെതിരെ റൈറ്റ് ടു റീകൾ (ഇന്ത്യ) ഉപകരണം കൊണ്ടുവന്ന് ജനങ്ങൾക്ക് നന്മ ചെയ്യാൻ ശ്രമിക്കുന്നു. നിലവിലുള്ള സാഹചര്യങ്ങൾക്കുള്ളിൽ "ബാധിക്കുന്ന ഉത്തരവാദിത്ത പ്രശ്നം" രാഷ്ട്രീയമായും ധാർമ്മികമായും സംവേദനക്ഷമതയോടെയും കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയുമോ?

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

ചിത്രത്തിന്റെ ഷൂട്ടിംഗ് 2019 ഒക്ടോബറിൽ ആരംഭിച്ചു.തിരുവനന്തപുരത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.2019 നവംബർ 20-ന് പാളയം യൂണിവേഴ്‌സിറ്റി ഓഫീസ് പരിസരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു. മമ്മൂട്ടി ഷൂട്ടിംഗിനായി എത്തിയ വിവരം പരന്നതോടെ നടനെ കാണാൻ ആളുകൾ പാളയത്ത് തടിച്ചു കൂടിയതും വാർത്ത ആയിരുന്നു. ബോബി സഞ്ജയ് ആണ് ഈ രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.മമ്മൂട്ടിയ്ക്ക് വേണ്ടി,ബോബി സഞ്ജയ് ആദ്യമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്., രഞ്​ജിത്​, ജോജു ജോർജ്, മുരളി ഗോപി,സലിംകുമാർ, ബാലചന്ദ്ര മേനോൻ, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, സുരേഷ് കൃഷ്​ണ, സുദേവ് നായർ, സുധീർ കരമന, ഗായത്രി അരുൺ തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.ചിറകൊടിഞ്ഞ കിനാവുകൾ എന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് വൺ. കടക്കൽ ചന്ദ്രൻ എന്ന കേരളത്തിൻ്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് വൈദി സോമസുന്ദരമാണ്. തെലുങ്കിൽ വൈഎസ് രാജശേഖര റെഡ്ഡിയായി മുഖ്യമന്ത്രി വേഷമണിഞ്ഞ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് വൺ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

റിലീസ്

[തിരുത്തുക]

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2019 നവംബർ 10-ന് പുറത്ത് വന്നു.ഖദർ വേഷമണിഞ്ഞ് രൂക്ഷഭാവത്തിൽ കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മമ്മൂട്ടിയുടെ തന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പോസ്റ്റർ പുറത്തുവന്നത്.2020 ഫെബ്രുവരി 2-നാണ് ചിത്രത്തിന്റെ ഔദ്യോഗിക ടീസർ റിലീസ് ചെയ്തത്.[2] ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ 2020 മാർച്ച് 7-ന്‌ റീലീസ് ചെയ്തു. [3] ഈ ചിത്രം ആദ്യം 2020 മെയ് 22 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു.എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചു.

സംഗീതം

[തിരുത്തുക]

ഗോപി സുന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതവും,പശ്ചാത്തല സംഗീതവും ഒരുക്കിയത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]


  1. https://www.mathrubhumi.com/mobile/topics/Tag/One%20Movie[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.mathrubhumi.com/mobile/movies-music/news/one-movieteaser-starring-mammootty-as-kerala-cm-directed-by-santhosh-viswanath-1.4545099
  3. https://www.southlive.in/movie/film-news/mammootty-as-chief-minister-kadakkal-chandran-heres-a-new-teaser
"https://ml.wikipedia.org/w/index.php?title=വൺ&oldid=3811536" എന്ന താളിൽനിന്ന് ശേഖരിച്ചത്