വിനായക് ശശികുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിനായക് ശശികുമാർ (വിനൂട്ടൻ )
ജന്മനാമംവിനായക്
ജനനം (1994-06-13) 13 ജൂൺ 1994  (29 വയസ്സ്)
തൊഴിൽ(കൾ)ഗാനരചയിതാവ്
വർഷങ്ങളായി സജീവം2011-present

 മലയാളം സിനിമയിൽ പ്രവർത്തിക്കുന്ന ചലച്ചിത്രഗാന രചയിതാവാണു വിനായക് ശശികുമാർ (ജനനം: 13 ജോൺ 1994). നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, നോർത്ത് 24 കാതം, 7th ഡേ, ഗപ്പി, കരിങ്കുന്നം സിക്സസ്, സപ്തമ.ശ്രീ. തസ്കരാഃ എന്നിവയാണ് പ്രധാന സിനിമകൾ.

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരത്തു 1994 ൽ ജൂൺ 13 നു ജനിച്ചു. ശശികുമാർ, ആശാ ശശികുമാർ എന്നിവരാണ് മാതാപിതാക്കൾ. 12-ാം വയസിൽ കവിതകൾ എഴുതി തുടങ്ങിയിരുന്നു. ചെന്നൈയിലേക്ക് താമസം മാറി ലൊയോള കോളേജ്, ചെന്നൈയിൽ ബിരുദം പൂർത്തിയാക്കി. മദ്രാസ് സ്‌കൂൾ ഓഫ് എക്കൊണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും എടുത്തിട്ടുണ്ട്.

ചലച്ചിത്രരംഗത്ത്[തിരുത്തുക]

കുട്ടീം കോലും ആണ് ആദ്യത്തെ സിനിമ. 2013ൽ നീലാകാശം പച്ചകടൽ ചുവന്ന ഭൂമിയ്ക്ക് വേണ്ടി വരികൾ എഴുതി. സമീർ താഹിർ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ ആണ് വിനായകിന് പ്രശംസ നേടിക്കൊടുത്തത്. അനിൽ രാധാകൃഷ്ണൻ മേനോന്റെ നോർത്ത് 24 കാതം എന്ന സിനിമക്കും അതെ കൊല്ലം വിനായക് വരികൾ എഴുതി. നോർത്ത് 24 കാതത്തിനു ആ കൊല്ലത്തെ മികച്ച മലയാളം സിനിമക്കുള്ള ദേശീയ പുരസ്‌ക്കാരവും, മികച്ച രണ്ടാമത്തെ സിനിമക്കുള്ള കേരളം പുരസ്കാരവും ലഭിച്ചിരുന്നു. ശ്യംധറിന്റെ 7th ഡേയ് എന്ന സിനിമയ്ക്കും അനിൽ രാധാകൃഷ്ണന്റെ തന്നെ സപ്തമശ്രീ തസ്‌ക്കരയ്ക്കും വിനായക് ആണ് വരികൾ എഴുതിയത്. ഏറ്റവും അടുത്തു ഇറങ്ങിയ ചിത്രം ജെയ് കെ സംവിധാനം ചെയ്തു പൃത്വിരാജ് നായകൻ ആയ എസ്ര ആണ്

ചലച്ചിത്രങ്ങളുടെ പട്ടിക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Song Listing". Malayala Sangeetham. Retrieved 22 September 2014.
  2. "Song Listing". Malayala Sangeetham. Retrieved 22 September 2014.
  3. "Movies Listing". Malayala Sangeetham. Retrieved 22 September 2014. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "Movies Listing". Malayala Sangeetham. Retrieved 22 September 2014.
"https://ml.wikipedia.org/w/index.php?title=വിനായക്_ശശികുമാർ&oldid=3645122" എന്ന താളിൽനിന്ന് ശേഖരിച്ചത്