ജാസ്പർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാസ്പർ ദേശീയോദ്യാനം
Train and elk in Jasper National Park, Alberta, Canada
Train and elk in Jasper
Map showing the location of ജാസ്പർ ദേശീയോദ്യാനം
Map showing the location of ജാസ്പർ ദേശീയോദ്യാനം
Jasper Park Location
LocationAlberta, Canada
Nearest townHinton
Coordinates52°48′N 117°54′W / 52.8°N 117.9°W / 52.8; -117.9Coordinates: 52°48′N 117°54′W / 52.8°N 117.9°W / 52.8; -117.9
Area10,878 കി.m2 (4,200 ച മൈ)
Established1907
Visitors2,345,130[1] (in 2016-17)
Governing bodyParks Canada
World Heritage Site304
Websiteഔദ്യോഗിക വെബ്സൈറ്റ്

ജാസ്പർ ദേശീയോദ്യാനം കനേഡിയൻ റോക്കിയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. 11,000 ചതുരശ്ര കിലോമീറ്റർ (4,200 ചതുരശ്ര മൈൽ) പ്രദേശത്തായി ഇതു വ്യാപിച്ചുകിടക്കുന്നു. ബാൻഫ് ദേശീയോദ്യാനത്തിനു വടക്കു ഭാഗത്തായും എഡ്മണ്ടൺ നഗരത്തിനു പടിഞ്ഞാറായും ആൽബെർട്ട പ്രവിശ്യയിലാണ് ഇതു സ്ഥിതിചെയ്യുന്നത്. കൊളംബിയ ഐസ്ഫീൽഡിലെ ഹിമാനികൾ, ചൂട് നീരുറവകൾ, തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പർവതങ്ങൾ എന്നിവ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

നോർത്ത്‍വെസ്റ്റ് കമ്പനിക്കായി ഈ മേഖലയിൽ വാണിജ്യതാവളം പ്രവർത്തിപ്പിച്ചിരുന്ന ജാസ്പർ ഹവ്സിന്റെ പേരാണ് ഈ ദേശീയോദ്യാനത്തിനു ലഭിച്ചത്. അതിനുമുമ്പ് ഇത്  ഫിറ്റ്ഹഗ് എന്നറിയപ്പെട്ടിരുന്നു. 1907 സെപ്തംബർ 14 ന് ജാസ്പർ ഫോറസ്റ്റ് പാർക്കായി ഇതു സ്ഥാപിതമാകുകയും  നാഷണൽ പാർക്ക് ആക്റ്റ് നടപ്പാക്കിയതോടെ 1930 ൽ ഇതിനു ദേശീയോദ്യാന പദവി ലഭിക്കുകയും ചെയ്തു. 2014-ലെ ഒരു കണക്കിൽ ജാസ്പെർ ദേശീയോദ്യാനത്തിൽ 2,154,711 സന്ദർശകരുണ്ടായിരുന്നു.

വന്യജീവി സമ്പത്ത്[തിരുത്തുക]

ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന സസ്തനി വർഗ്ഗങ്ങളിൽ എൽക്, കാരിബോ, മൂസ്, മ്യൂൾ ഡീയർ, വൈറ്റ്-ടെയിൽഡ് ഡീർ, മുള്ളൻപന്നി,ലിൻക്സ്, ബീവർ, രണ്ടിനം കുറുക്കുൻ, മാർട്ടെൻ, നീർനായ്, മിങ്ക്, പിക, തവിട്ടു കരടി, കയോട്ടി, മലയാട്, ബിഗ് ഹോൺ ഷീപ്പ്, കരിങ്കരടി, ചെന്നായ, ഹോറി മാർമട്ട്, പൂമ, വോൾവറൈൻ എന്നിവ ഉൾപ്പെടുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ദേശീയോദ്യാനത്തിൽനിന്ന് ഉത്ഭവിക്കുന്ന പ്രധാന നദീവ്യവസ്ഥകളിൽ അത്തബാസ്ക, സ്മോക്കി നദികൾ (ആർക്കിക് സമുദ്ര തടത്തിന്റെ ഒരു ഭാഗം) ഉൾപ്പെടുന്നു.

ആകർഷണങ്ങൾ[തിരുത്തുക]

എഡിത് കാവെൽ കൊടുമുടി, പിരിമിഡ് തടാകം, പിരമിഡ് പർവ്വതം, മാലിഗ്നെ തടാകം, മെഡിസിൻ തടാകം, ടോൺക്വിൻ താഴ്വര എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

അവലംബം[തിരുത്തുക]

  1. Parks Canada Attendance 2017-18 (Report). Parks Canada. 2016–17. മൂലതാളിൽ നിന്നും 2019-01-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-05-14.{{cite report}}: CS1 maint: date format (link)
"https://ml.wikipedia.org/w/index.php?title=ജാസ്പർ_ദേശീയോദ്യാനം&oldid=3754208" എന്ന താളിൽനിന്ന് ശേഖരിച്ചത്