ചിന്ന കൊലയാളിത്തിമിംഗലം
ചിന്ന കൊലയാളിത്തിമിംഗിലം | |
---|---|
Size compared to an average human | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Infraorder: | Cetacea |
Family: | Delphinidae |
Genus: | Feresa Gray, 1870 |
Species: | F. attenuata
|
Binomial name | |
Feresa attenuata Gray, 1874
| |
Feresa attenuata range (in blue) |
തലയൻ തിമിംഗിലത്തോട് വളരെ സാമ്യമുള്ള ഇനമാണ് ചിന്ന കൊലയാളിത്തിമിംഗിലം[1][2] (ശാസ്ത്രീയനാമം:Feresa attenuata) [3]. ഉഷ്ണമേഖലാ പ്രദേശത്തെ ആഴക്കടലുകളിൽ കഴിയുന്നതും അധികമാരും അറിയാത്തതുമായ സംഘമായാണ് ഇവ സഞ്ചരിക്കുക. 1827ലും1874ലും ലഭിച്ച തലയോട്ടികളുടെ അടിസ്ഥാനത്തിൽ,1874ൽ John Gray ആണു ഇതിനെ വിശദീകരിച്ചത്.
രൂപവിവരണം
[തിരുത്തുക]പാർശ്വ ഭാഗങ്ങളിൽ ഇളം ചാരനിറവും തല ഇരുണ്ട കറുപ്പുനിറത്തിലുമാണ് ഉള്ളത്. മൂക്കിന്റെ അറ്റവും ചുണ്ടും വെള്ളനിറത്തിലാണ്. 2 മീ. നീളമെത്തുമ്പോൾ ആൺ തിമിംഗിലങ്ങൾ പ്രത്യുല്പാദനശേഷി കൈവരിക്കുന്നു. താഴ് നിരയിൽ 26ഉം മുകൾ നിരയിൽ 22ഉം പല്ലുകൾ കാണപ്പെടുന്നു .
പെരുമാറ്റം
[തിരുത്തുക]സജീവമായി നീന്തുന്ന ഇവ ശബ്ദമുണ്ടാക്കുകയും മുരളുകയും ചെയ്യുന്നുണ്ട്. വലിയ കൂട്ടങ്ങളായി കാണുന്ന ഇവ മറ്റു കൊലയാളിത്തിമിംഗിലങ്ങളെക്കാൾ ആക്രമകാരികളാണ്. ചെറിയ ഡോള്ഫിനുകളാണ് ഭക്ഷണം.
വലിപ്പം
[തിരുത്തുക]ശരീരത്തിന്റെ മൊത്തം നീളം: 2.1 -2.6 മീറ്റർ, തൂക്കം: 110 -275 കിലോഗ്രാം.
ആവാസം,കാണപ്പെടുന്നത്
[തിരുത്തുക]ഇന്ത്യൻ മഹാസമുദ്രത്തിലെ താഴ്ചയുള്ള ഊഷ്മളമായ ഉൾക്കടൽ മേഖലകൾ. ശ്രീലങ്കയുടെയും മാലിദ്വീപിലേയും തീരങ്ങളിൽ നിന്ന് മാറി കാണപ്പെടുന്നു.
നിലനിൽപ്പിനുള്ള ഭീക്ഷണി
[തിരുത്തുക]മത്സ്യ ബന്ധന വലകൾ
ഇതുകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
- ↑ മേനോൻ, വിവേക് (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്സ്. p. 279.