ഗ്ലെൻസ് ഫോൾസ്, ന്യൂയോർക്ക്

Coordinates: 43°18′44″N 73°38′54″W / 43.31222°N 73.64833°W / 43.31222; -73.64833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്ലെൻ ഫോൾസ്
Centennial Circle, a five-leg roundabout in downtown Glens Falls
Centennial Circle, a five-leg roundabout in downtown Glens Falls
Nickname(s): 
Hometown U.S.A.
Location of Glens Falls in Warren County
Location of Glens Falls in Warren County
ഗ്ലെൻ ഫോൾസ് is located in New York
ഗ്ലെൻ ഫോൾസ്
ഗ്ലെൻ ഫോൾസ്
Location of Glens Falls in New York
Coordinates: 43°18′44″N 73°38′54″W / 43.31222°N 73.64833°W / 43.31222; -73.64833
CountryUnited States
StateNew York
CountyWarren
Incorporated1839 (village)
1908 (city)
Government
 • MayorDaniel L. Hall (D)[1]
 • Common Council
Members' List
വിസ്തീർണ്ണം
 • City3.99 ച മൈ (10.33 കി.മീ.2)
 • ഭൂമി3.85 ച മൈ (9.97 കി.മീ.2)
 • ജലം0.14 ച മൈ (0.36 കി.മീ.2)  2.54%
 • നഗരം
35.35 ച മൈ (91.55 കി.മീ.2)
ഉയരം
344 അടി (105 മീ)
ജനസംഖ്യ
 (2010)
 • City14,700
 • കണക്ക് 
(2018)[3]
14,348
 • ജനസാന്ദ്രത3,720.59/ച മൈ (1,436.70/കി.മീ.2)
 • മെട്രോപ്രദേശം
128,774
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ZIP codes
12801, 12804
Area code(s)518, 838
FIPS code36-29333
GNIS feature ID0951223
വെബ്സൈറ്റ്http://www.cityofglensfalls.com

ഗ്ലെൻ ഫോൾസ് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് വാറൻ കൗണ്ടിയിൽ ഗ്ലെൻസ് ഫോൾസ് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ കേന്ദ്ര നഗരമാണ്.[4] 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 14,700 ആയിരുന്നു.[5] നഗരത്തിന്റെ തെക്കേ അറ്റത്തുള്ള ഹഡ്‌സൺ നദിയിലെ ഒരു വലിയ വെള്ളച്ചാട്ടത്തെ സൂചിപ്പിക്കുന്ന ഫോൾസ് എന്ന പേര് കേണൽ ജോഹന്നാസ് ഗ്ലെൻ ആണ് നൽകിയത്.[6]

വാറൻ കൗണ്ടിയുടെ തെക്കുകിഴക്കേ മൂലയിലുള്ള ഗ്ലെൻസ് ഫോൾസിനു വടക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളെ വലയംചെയ്ത് ക്വീൻസ്‌ബറി പട്ടണവും തെക്കുഭാഗത്ത് ഹഡ്‌സൺ നദിയും സരടോഗ കൗണ്ടിയുമാണ്. 1944 ൽ ലുക്ക് മാഗസിൻ "ഹോംടൗൺ യുഎസ്എ" എന്നാണ് ഗ്ലെൻസ് ഫോൾസ് നഗരത്തെ വിശേഷിപ്പിച്ചു. നഗരം സ്വയം "എമ്പയർ സിറ്റി" എന്നും സ്വയം വിശേഷിപ്പിക്കുന്നു.[7]

ചരിത്രം[തിരുത്തുക]

ഫോർട്ട് എഡ്വേർഡിനും ഫോർട്ട് വില്യം ഹെൻ‌റിക്കും ഇടയിൽ പാതിദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധത്തിലും അമേരിക്കൻ വിപ്ലവ യുദ്ധത്തിലും നിരവധി സംഘട്ടനങ്ങളുടെ സ്ഥലമായിരുന്നു. അമേരിക്കൻ വിപ്ലവയുദ്ധത്തിൽ അന്നത്തെ കുഗ്രാമം രണ്ടുതവണ തീപിടുത്തത്തിൽ നശിക്കുകയും 1783-ൽ യുദ്ധം അവസാനിക്കുന്നതുവരെ ക്വേക്കർമാർ കുടിയേറ്റകേന്ദ്രം ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയും ചെയ്തു. 1864, 1884, 1902 എന്നീ വർഷങ്ങളിലും അഗ്നി ഗ്രാമത്തെ നശിപ്പിച്ചിരുന്നു.[8]

യഥാർത്ഥത്തിൽ ആദ്യം ചെപോണ്ടക് (ഇറോക്വോയിസ്; "ചുറ്റിത്തിരിയുവാൻ ബുദ്ധിമുട്ടുള്ള സ്ഥലം") എന്നുവിളിച്ചിരുന്ന ഈ പ്രദേശം, "ഗ്രേറ്റ് കാരിംഗ് പ്ലേസ്" എന്നും ഇതിനെ വിളിക്കപ്പെട്ടിരുന്നു. എന്നാൽ യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാർ ഇതിനെ "ദ കോർണേർസ്" എന്ന് പുനർനാമകരണം ചെയ്തു.[9] 1766-ൽ ഹഡ്സൺ നദിയിലെ വെള്ളച്ചാട്ടത്തിനു സമീപമുള്ള ഈ പ്രദേശം, സ്ഥിരമായ വാസസ്ഥലം സ്ഥാപിച്ച ക്വേക്കർമാരുടെ സംഘത്തിന്റെ നേതാവായിരുന്ന അബ്രഹാം വിംഗിന്റെ പേരുചേർത്ത് വിംഗ്സ് ഫോൾസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. വെള്ളച്ചാട്ടത്തിന്റെയും കുഗ്രാമത്തിന്റെയും പേരിനുള്ള വിങ്ങിന്റെ അവകാശവാദം 1788-ൽ ഷെനെക്ടഡിയിലെ കേണൽ ജോഹന്നാസ് ഗ്ലെൻ എന്നയാൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Official website, cityofglensfalls.com; accessed February 16, 2018.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 5, 2017.
  3. "Population and Housing Unit Estimates". ശേഖരിച്ചത് August 3, 2019.
  4. "Metropolitan Areas and Components, 1999, with FIPS Codes". US Census Bureau. ശേഖരിച്ചത് July 7, 2009.
  5. "American FactFinder: 2010 Demographic Profile Data – ZCTA5 12801". United States Census Bureau. മൂലതാളിൽ നിന്നും ഫെബ്രുവരി 13, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 16, 2018.
  6. "History of Warren County, H. P. Smith – Chapter XXV: History of the Patent and Town of Queensbury – Part 2". Ancestry.com. ശേഖരിച്ചത് July 26, 2010.
  7. Glens Falls Historical Association (1978). Bridging The Years: Glens Falls, New York 1763–1978. Glens Falls, NY: Glens Falls Historical Association. ISBN 0-8081-3885-5.
  8. Glens Falls Historical Association (1978). Bridging The Years: Glens Falls, New York 1763–1978. Glens Falls, NY: Glens Falls Historical Association. ISBN 0-8081-3885-5.
  9. Glens Falls Historical Association (1978). Bridging The Years: Glens Falls, New York 1763–1978. Glens Falls, NY: Glens Falls Historical Association. ISBN 0-8081-3885-5.