Jump to content

റോം, ന്യൂയോർക്ക്

Coordinates: 43°13′10″N 75°27′48″W / 43.21944°N 75.46333°W / 43.21944; -75.46333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rome, New York എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോം
City
City of Rome
Motto(s): 
Center of It All
Location within Oneida County and New York
Location within Oneida County and New York
റോം is located in the United States
റോം
റോം
Location in the United States
Coordinates: 43°13′10″N 75°27′48″W / 43.21944°N 75.46333°W / 43.21944; -75.46333
CountryUnited States
StateNew York
CountyOneida
Incorporated1870
ഭരണസമ്പ്രദായം
 • MayorJacqueline M. Izzo (R)
 • Common Council
Members' List
വിസ്തീർണ്ണം
 • ആകെ75.66 ച മൈ (195.95 ച.കി.മീ.)
 • ഭൂമി74.85 ച മൈ (193.87 ച.കി.മീ.)
 • ജലം0.80 ച മൈ (2.08 ച.കി.മീ.)  0.99%
ഉയരം
456 അടി (139 മീ)
ജനസംഖ്യ
 (2010)
 • ആകെ33,725
 • കണക്ക് 
(2018)[2]
32,204
 • ജനസാന്ദ്രത433.04/ച മൈ (167.20/ച.കി.മീ.)
സമയമേഖലUTC−5 (Eastern (EST))
 • Summer (DST)UTC−4 (EDT)
ഏരിയ കോഡ്315
FIPS code36-63418
GNIS feature ID0962840
വെബ്സൈറ്റ്http://romenewyork.com/

റോം അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത സ്ഥിതിചെയ്യുന്നതും ഒനൈഡാ കൗണ്ടിയിലുൾപ്പെട്ടതുമായ ഒരു നഗരമാണ് . 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 33,725 ആയിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനുമുമ്പുള്ള കാലത്തെ അതിർത്തികൾ പശ്ചാത്തലമാക്കിയ ജെയിംസ് ഫെനിമോർ കൂപ്പറിന്റെ ലെതർസ്റ്റോക്കിംഗ് ടെയിൽസ് എന്ന പേരിലുള്ള നോവൽ പരമ്പരകളാൽ പ്രസിദ്ധമാക്കപ്പെട്ട "ലെതർസ്റ്റോക്കിംഗ് കൺട്രി" യിൽ സ്ഥിതിചെയ്യുന്ന യൂട്ടിക്ക-റോം മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ രണ്ട് പ്രധാന നഗരങ്ങളിലൊന്നാണ് റോം.

ചരിത്രപരമായ ഇറോക്വോയിസ് നേഷനുകൾ ഉൾപ്പെടെയുള്ള തദ്ദേശീയരായ ജനതയുടെ പുരാതന ക്രയവിക്രയ സൈറ്റിലാണ് നഗരം വികസിച്ചത്. ന്യൂയോർക്ക് നഗരത്തെയും അറ്റ്ലാന്റിക് കടൽത്തീരത്തെയും മഹാ തടാകങ്ങളുമായി ബന്ധിപ്പിക്കുന്ന മൊഹാവ്ക്, ഹഡ്സൺ നദികളെ അടിസ്ഥാനമാക്കി 18, 19 നൂറ്റാണ്ടുകളിൽ പ്രധാന ജലപാതകളെ ഉപയോഗിച്ച യൂറോപ്യന്മാർക്കും ഈ ക്രയവിക്രയ സ്ഥലം തന്ത്രപരമായി പ്രാധാന്യമർഹിക്കുന്നതായിരുന്നു. ജലപാതയെ പ്രതിരോധിക്കുന്നതിനായി, പ്രത്യേകിച്ച് പടിഞ്ഞാറൻ ന്യൂയോർക്കിൽ നിർമ്മിക്കപ്പെട്ട ബ്രിട്ടീഷ് കോട്ടയായിരുന്ന ഫോർട്ട് സ്റ്റാൻവിക്സ് (1763) പോലെയുള്ള 1750 കളിൽ സ്ഥാപിക്കപ്പെട്ട കോട്ടകളെ ചുറ്റിപ്പറ്റിയാണ് യഥാർത്ഥ യൂറോപ്യൻ കുടിയേറ്റകേന്ദ്രങ്ങൾ വികസിപ്പിക്കപ്പെട്ടത്.

അമേരിക്കൻ വിപ്ലവത്തെത്തുടർന്ന്, വുഡ് ക്രീക്കിനെയും (ഒന്റാറിയോ തടാകത്തിൽ നിന്ന് ആരംഭിക്കുന്നത്) മൊഹാവ്ക് നദിയുടെ അത്യുന്നതഭാഗങ്ങളെയും ബന്ധിപ്പിക്കുന്നതിനായി 1796 ൽ റോം കനാൽ നിർമ്മിച്ചതോടെ ഈ കുടിയേറ്റസ്ഥലം വളർന്നു തുടങ്ങി. അതേ വർഷം തന്നെ ഒനൈഡാ കൗണ്ടിയുടെ ഒരു ഭാഗമായി റോം നഗരത്തെ സംസ്ഥാനം സൃഷ്ടിച്ചു. ഒരു കാലത്തേക്ക്, കനാലിനടുത്തുള്ള ചെറിയ സമൂഹം സ്വത്തിന്റെ യഥാർത്ഥ ഉടമയെ ആസ്പദമാക്കി അനൌപചാരികമായി ലിഞ്ച്‍വില്ലെ എന്നറിയപ്പെട്ടു.[3][4]

ന്യൂയോർക്ക് സംസ്ഥാന നിയമസഭ 1870 ഫെബ്രുവരി 23 ന് റോമിനെ ഒരു നഗരമാക്കി മാറ്റി.[5] നിവാസികൾ റോമിനെ സിറ്റി ഓഫ് അമേരിക്കൻ ഹിസ്റ്ററി എന്ന് വിളിക്കുന്നു.[6]

അവലംബം

[തിരുത്തുക]
  1. "2016 U.S. Gazetteer Files". United States Census Bureau. Archived from the original on August 24, 2017. Retrieved Jul 5, 2017.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Zackey, Christopher. "The Naming of Rome, NY". Jervis Public Library, Rome, NY. Archived from the original on 2011-10-13. Retrieved 2012-06-26. This webpage cites several published sources.
  4. Lemark, Joseph (2008). "Roman Grandeur in Central New York: The Classical Tradition in a Nineteenth-Century Pioneer Town". New York History. 89. Archived from the original on 2012-04-28. This article mainly discusses Elmira, New York, but also explains the tradition in the federal period of naming Upstate New York towns and cities after classical sites.
  5. Canfield, William Walker; Clark, J. E. (1909). Things worth knowing about Oneida County. T. J. Griffiths. p. 88. Retrieved 2016-02-12.
  6. Rome, N.Y.: "the City of American History.". City of Rome. 1982. No online version.
"https://ml.wikipedia.org/w/index.php?title=റോം,_ന്യൂയോർക്ക്&oldid=3307537" എന്ന താളിൽനിന്ന് ശേഖരിച്ചത്