ഷെനെക്ടഡി
ഷെനെക്ടഡി | ||
---|---|---|
Nott Memorial Hall, Union College | ||
| ||
Motto(s): "The city that lights and hauls the world." | ||
Location in Schenectady County and the state of New York. | ||
Coordinates: 42°48′51″N 73°56′14″W / 42.81417°N 73.93722°W | ||
Country | United States | |
State | New York | |
County | Schenectady | |
Region | Capital District | |
Settled | 1661 | |
Incorporated | 1798 | |
• Mayor | Gary R. McCarthy | |
• City | 10.98 ച മൈ (28.43 ച.കി.മീ.) | |
• ഭൂമി | 10.79 ച മൈ (27.95 ച.കി.മീ.) | |
• ജലം | 0.18 ച മൈ (0.48 ച.കി.മീ.) | |
(2010) | ||
• City | 66,135 | |
• കണക്ക് (2018)[2] | 65,575 | |
• ജനസാന്ദ്രത | 6,014.92/ച മൈ (2,322.38/ച.കി.മീ.) | |
• മെട്രോപ്രദേശം | 11,70,483 | |
സമയമേഖല | UTC−5 (Eastern (EST)) | |
• Summer (DST) | UTC−4 (EDT) | |
ZIP code | 12301–12309, 12325, 12345 | |
ഏരിയ കോഡ് | 518 | |
FIPS code | 36-65508 | |
GNIS feature ID | 0964570 | |
വെബ്സൈറ്റ് | www |
ഷെനെക്ടഡി (/skəˈnɛktədi/[3][4]) അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ഷെനെക്ടഡി കൗണ്ടിയുടെ ആസ്ഥാനമായ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം നഗരത്തിലെ ആകെ ജനസംഖ്യ 66,135 ആയിരുന്നു. "പൈനുകൾക്കപ്പുറമുള്ള" എന്നർത്ഥമുള്ള skahnéhtati, എന്ന മൊഹാവ് പദത്തിൽ നിന്നാണ് "ഷെനെക്ടഡി" എന്ന പേര് ഉരുത്തിരിഞ്ഞത്.[5][6] പതിനേഴാം നൂറ്റാണ്ടിൽ, അൽബാനി പ്രദേശത്ത് നിന്നുള്ള ഏതാനും ഡച്ച് കോളനിക്കാർ മൊഹാവ് നദിയുടെ തെക്ക് ഭാഗത്താണ് ഷെനെക്ടഡി സ്ഥാപിച്ചത്. 1664-ൽ ഇംഗ്ലീഷുകാർ ഏറ്റെടുത്തതിനുശേഷം അതിന്റെ നിയന്ത്രണം നിലനിർത്തിയിരുന്ന ആൽബാനി കുത്തക കച്ചവടക്കാർ രോമക്കച്ചവടത്തിൽ നിന്ന് അവരെ വിലക്കിയിരുന്നു. പുതുതായി സ്ഥാപിക്കപ്പെട്ട ഗ്രാമത്തിലെ താമസക്കാർ നദിക്കരയിലുള്ള തുണ്ടുനിലങ്ങളിൽ ഫാമുകൾ വികസിപ്പിച്ചു.
മൊഹാവ് നദി, ഇറി കനാൽ എന്നിവവഴി പടിഞ്ഞാറുമായി ബന്ധിപ്പിക്കപ്പെട്ടിരുന്ന ഷെനെക്ടഡി 19 ആം നൂറ്റാണ്ടിൽ മൊഹാവ്ക് താഴ്‍വരയിലെ വ്യാപാര, ഉൽപ്പാദന, ഗതാഗത ഇടനാഴിയുടെ ഭാഗമായി അതിവേഗം വികസത്തലേയ്ക്കു കുതിച്ചു. 1824 ആയപ്പോഴേക്കും കൃഷിയേക്കാളും വ്യാപാരത്തേക്കാളും കൂടുതൽ ആളുകൾ ഉൽപ്പാദനത്തിൽ ഏർപ്പെടുകയും നഗരത്തിൽ ഒരു കോട്ടൺ മില്ല് സ്ഥാപിക്കപ്പെടുകയും ഡീപ് സൗത്തിൽ നിന്നുള്ള പരുത്തി സംസ്കരിക്കുകയും ചെയ്തു. ന്യൂയോർക്കിലെ നിരവധി മില്ലുകൾക്ക് തെക്കുമായി അത്തരം ബന്ധങ്ങളുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ, ജനറൽ ഇലക്ട്രിക്, അമേരിക്കൻ ലോക്കോമോട്ടീവ് കമ്പനി (ALCO) ഉൾപ്പെടെയുള്ള ദേശീയ സ്വാധീനമുള്ള കമ്പനികളും വ്യവസായങ്ങളും ഷെനെക്ടഡിയിൽ വികസിക്കുകയും, അവർ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അധികാരകേന്ദ്രങ്ങളാകുകയും ചെയ്തു. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളുടെ ഉൽപാദനത്തിൽ G.E. യുമായി സഹകരിച്ചുകൊണ്ടും 21-ാം നൂറ്റാണ്ടിൽ മറ്റ് തരത്തിലുള്ള പുനരുപയോഗ ഊർജ്ജത്തിനായും പ്രവർത്തിച്ചുകൊണ്ട് വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഭാഗമായിരുന്നു ഷെനെക്ടഡി നഗരം.
കിഴക്കൻ ന്യൂയോർക്കിൽ മൊഹാവ്ക്, ഹഡ്‌സൺ നദികളുടെ സംഗമസ്ഥാനത്താണ് ഷെനെക്ടഡി സ്ഥിതിചെയ്യുന്നത്. തെക്കുകിഴക്ക് 15 മൈൽ (24 കിലോമീറ്റർ) അകലെയുള്ള സംസ്ഥാന തലസ്ഥാനമായ അൽബാനിയുടെ അതേ മെട്രോപൊളിറ്റൻ പ്രദേശത്താണ് ഇത് നിലനിൽക്കുന്നത്.[7] 2013 ലെ സംസ്ഥാന ഭരണഘടനാ ഭേദഗതി പ്രകാരം ഓഫ് റിസർവേഷൻ കാസിനോ ചൂതാട്ടത്തിന്റെ വികസനത്തിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സൈറ്റുകളിൽ ഒന്നാണ് നഗരം എന്ന് 2014 ഡിസംബറിൽ സംസ്ഥാനം പ്രഖ്യാപിച്ചു.[8] നദീതടപ്രദേശത്തുടനീളമായി കാസിനോയ്‌ക്ക് പുറമേ ഹോട്ടലുകൾ, പാർപ്പിടം, തുറമുഖം എന്നിവയുമായി യോജിപ്പിച്ച് നഗരത്തിലെ ഒരു ALCO ബ്രൌൺഫീൽഡ് സൈറ്റ് പുനർ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതി.
ചരിത്രം
[തിരുത്തുക]യൂറോപ്യൻ സമാഗമകാലത്ത് മൊഹാവ്ക് താഴ്വര, ഇറോക്വോയിസ് കോൺഫെഡറസി അല്ലെങ്കിൽ ഹൌഡെനോസൗനിയുടെ അഞ്ച് രാഷ്ട്രങ്ങളിലൊന്നായ മൊഹാവ്ക് നേഷന്റെ പ്രദേശമായിരുന്നു. എ.ഡി 1100 മുതൽ അവർ ഈ പ്രദേശത്ത് അധിനിവേശം നടത്തിയിരുന്നു. 1600 കളുടെ തുടക്കത്തിൽ മൊഹാവ്ക് അവരുടെ വാസസ്ഥലങ്ങൾ നദിയോരത്തേയ്ക്ക് മാറ്റുകയും 1629 ആയപ്പോഴേക്കും മുമ്പ് അൽഗോങ്കിയൻ ഭാഷ സംസാരിച്ചിരുന്ന മഹിക്കാൻ ജനതയുടെ കൈവശമുണ്ടായിരുന്ന ഹഡ്‌സൺ നദിയുടെ പടിഞ്ഞാറൻ കരയിലുള്ള പ്രദേശങ്ങളും അവർ തങ്ങളുടെ വരുതിയിലാക്കുകയും ചെയ്തു.[9]
1640 കളിൽ മൊഹാവ്ക്കുകളുടെ അധീനതയിൽ മൂന്ന് പ്രധാന ഗ്രാമങ്ങളുണ്ടായിരിക്കുകയും ഇവയെല്ലാംതന്നെ മൊഹാവ്ക് നദിയുടെ തെക്ക് ഭാഗത്തുമായിരുന്നു. ഇന്നത്തെ ന്യൂയോർക്കിലെ ഓറീസ്വില്ലിൽ നിന്ന് 9 മൈൽ പടിഞ്ഞാറായി സ്ഥിതിചെയ്തിരുന്ന ഒസ്സെർനെനോൺ ആയിരുന്നു ഏറ്റവും കിഴക്കുള്ളത്. 1614 ന്റെ തുടക്കത്തിൽ ഡച്ച് കുടിയേറ്റക്കാർ ഹഡ്‌സൺ താഴ്‌വരയിൽ ഫോർട്ട് ഓറഞ്ച് (ഇന്നത്തെ ആൽബാനി, ന്യൂയോർക്ക്) വികസിപ്പിച്ചെടുത്തപ്പോൾ, മൊഹാവ്ക് അവരുടെ കുടിയേറ്റകേന്ദ്രത്തെ മൊഹാവ്ക്ക് വാസസ്ഥലങ്ങൾക്കും ഹഡ്സൺ നദിയ്ക്കുമിടയിലായി കിടക്കുന്ന പൈൻ സമതലങ്ങളുടെ ഒരു വലിയ പ്രദേശത്തെ പരാമർശിക്കുന്ന "പൈനുകൾക്കപ്പുറം" എന്നർത്ഥംവരുന്ന സ്കഹ്നെഹതി എന്ന് വിളിച്ചു. ഏകദേശം 3200 ഏക്കർ പ്രദേശത്തായി പരന്നുകിടക്കുന്ന ഈ അദ്വിതീയ ആവാസവ്യവസ്ഥയെ ഇപ്പോൾ അൽബാനി പൈൻ ബുഷ് എന്ന പേരിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.[10] ക്രമേണ, ഈ വാക്ക് ഡച്ച് കുടിയേറ്റക്കാരുടെ നിഘണ്ടുവിൽ പ്രവേശിച്ചു. ഫോർട്ട് ഓറഞ്ചിലെ താമസക്കാരും മൊഹാവ്ക് സമതലത്തിലെ പുതിയ ഗ്രാമത്തെ പരാമർശിക്കാൻ ഉപയോഗിച്ച സ്കഹ്നെഹതി എന്ന പദം പിന്നീട് ഷെനെക്ടഡി എന്നറിയപ്പെട്ടു (പലതരം അക്ഷരവിന്യാസങ്ങളോടെ).[11][12]
1661-ൽ ഡച്ച് കുടിയേറ്റക്കാരനായ അരെൻഡ് വാൻ കോർലായെർ (പിന്നീട് വാൻ കർലർ) മൊഹാവ്ക് നദിയുടെ തെക്ക് ഭാഗത്ത് ഒരു വിസ്തൃതമയാ ഭൂമി വാങ്ങി. ന്യൂ നെതർലാൻഡിന്റെ ഭാഗമായി പരന്ന ഫലഭൂയിഷ്ഠമായ നദീതടത്തിന്റെ ഈ ഭാഗത്ത് മറ്റ് കോളനിക്കാർക്ക് കൊളോണിയൽ സർക്കാർ ഭൂമി ദാനം നൽകി. ഈ താഴ്‌വരകളിൽ നൂറ്റാണ്ടുകളായി മൊഹാവ്ക് ജനങ്ങൾ ചോളം കൃഷി ചെയ്തിട്ടുണ്ടെന്ന് കുടിയേറ്റക്കാർ തിരിച്ചറിഞ്ഞു. വാൻ കർലർ ഏറ്റവും വലിയ സ്ഥലം ഏറ്റെടുക്കുകയും ബാക്കിയുള്ള ഭൂമി അലക്സാണ്ടർ ലിൻഡ്സെ ഗ്ലെൻ, ഫിലിപ്പ് ഹെൻഡ്രിക്സ് ബ്രൌവർ, സൈമൺ വോൾക്കർസെ വീഡർ, പീറ്റർ അഡ്രിയാൻ വാൻ വോഗ്ലെലം, ട്യൂണിസ് കോർണലൈസ് സ്വാർട്ട്, ബാസ്റ്റിയ ഡി വിന്റർ ആറ്റി (കാറ്റലിൻ ഡി വോസിനുവേണ്ടി), ജെറിറ്റ് ബാൻകെർ, വില്യം ടെല്ലർ, പീറ്റർ ജേക്കബ്സ് ബോർസ്‌ബൂം, പീറ്റർ ഡാനിയേൽ വാൻ ഒലിൻഡ, ജാൻ ബെരെൻട്സെ വെമ്പ്, ജാക്വസ് കോർണലൈസ് വാൻ സ്ലിക്ക്, മാർട്ടൻ കോർണലൈസ് വാൻ എസെൽസ്റ്റൈൻ, ഹാർമെൻ ആൽബർട്ട് വെഡ്ഡർ എന്നിങ്ങനെ മറ്റുള്ള ആദ്യത്തെ പതിനാല് കുടിയേറ്റക്കാർക്ക് 50 ഏക്കർ വീതമുള്ള പുരയിടങ്ങളായി വിഭജിച്ചു നൽകി.
ഫിലിപ്പ് ഹെൻഡ്രിക്സ് ബ്രൌവർ, സൈമൺ വോൾക്കർസെ വീഡർ, പീറ്റർ അഡ്രിയാൻ വാൻ വോഗ്ലെലം, ട്യൂണിസ് കോർണലൈസ് സ്വാർട്ട്, ബാസ്റ്റിയ ഡി വിന്റർ ആറ്റി, കാറ്റലിൻ ഡി വോസ്, ജെറിറ്റ് ബാൻകെർ, വില്യം ടെല്ലർ, പീറ്റർ ജേക്കബ്സ് ബോർസ്‌ബൂം, പീറ്റർ ഡാനിയേൽ വാൻ ഒലിൻഡ, ജാൻ ബെരെൻട്സെ വെമ്പ്, ജാക്വസ് കോർണലൈസ് വാൻ സ്ലിക്ക്, മാർട്ടൻ കോർണലൈസ് വാൻ എസെൽസ്റ്റൈൻ, ഹാർമെൻ ആൽബർട്ട് വെഡ്ഡർ. ആദ്യകാല കോളനിക്കാരിൽ ഭൂരിഭാഗവും ഫോർട്ട് ഓറഞ്ച് പ്രദേശത്തുനിന്നുള്ളവരായതിനാൽ, അവർ രോമക്കച്ചവടക്കാരായി പ്രവർത്തിക്കാമെന്നു പ്രതീക്ഷിച്ചിരിക്കാമെങ്കിലും ബെവർവിജ്ക് (പിൽക്കാലത്ത് അൽബാനി) വ്യാപാരികൾ രോമക്കച്ചവടത്തിന്റെ നിയമപരമായ നിയന്ത്രണത്തിന്റെ കുത്തക നിലനിർത്തി. അതിനാൽ ഇവിടത്തെ താമസക്കാർ കാർഷിക മേഖലയിലേക്ക് തിരിഞ്ഞു. ഫ്രഞ്ച് കൊളോണിയൽ ശൈലിയിലുള്ളതുപോലെ നദിയോരത്ത് ഒരുക്കിയിരുന്ന അവരുടെ 50 ഏക്കർ സ്ഥലങ്ങൾ കോളനിയുടെ പ്രത്യേകതയായിരുന്നു. കന്നുകാല വളർത്തലും ഗോതമ്പ് കൃഷിയെയും അവർ ആശ്രയിച്ചു. ഭൂവുടമകളും അവരുടെ പിൻഗാമികളും തലമുറകളായി പട്ടണത്തിന്റെ മുഴുവൻ ഭൂമിയും നിയന്ത്രിക്കുകയും പ്രധാനമായും അമേരിക്കൻ വിപ്ലവ യുദ്ധത്തിനുശേഷം പ്രതിനിധി സർക്കാർ സ്ഥാപിതമായതുവരെ ഗവൺമെന്റായിപ്പോലും അവർ പ്രവർത്തിച്ചു.
തദ്ദേശീയരുമായുള്ള ആശയവിനിമയത്തിന്റെ ആദ്യ നാളുകൾ മുതൽ, താഴ്വരയിലെ ആദ്യകാല ഡച്ച് വ്യാപാരികൾ എല്ലായ്പ്പോഴും ഔദ്യോഗിക വിവാഹമല്ലെങ്കിൽക്കൂടി മൊഹാവ്ക് വനിതകളുമായി ബന്ധം സ്ഥാപിച്ചിരുന്നു. അമ്മയുടെ കുലത്തിൽ ജനിച്ച കുട്ടികളെ മാതാവ് വഴിയുള്ള പിൻതുടർച്ചക്രമം പരിഗണിച്ച് മൊഹാവ് സമുദായത്തിലാണ് അവരുടെ കുട്ടികൾ വളർന്നത്. മൊഹാവ് സമൂഹത്തിനുള്ളിൽ പോലും ജീവശാസ്ത്രപരമായ പിതാക്കന്മാർക്ക് ചെറിയ കർത്തവ്യങ്ങളേ ഉണ്ടായിരുന്നുള്ളു.
ഡച്ച്, ഫ്രഞ്ച്, മൊഹാവ് വംശജരായ ജാക്വസ് കോർനെലിസെൻ വാൻ സ്ലിക്ക്, സഹോദരി ഹില്ലെറ്റി വാൻ ഒലിൻഡ തുടങ്ങിയ ചില മിശ്ര-വംശജർ ദ്വിഭാഷികളും, ഡച്ച് കോളനിവാസികളുമായി മിശ്രവിവാഹിതരാകുകയും ചെയ്തു. ഷെനെക്ടഡി കുടിയേറ്റ കേന്ദ്രത്തിൽ അവർ ഭൂമി നേടുകയും ചെയ്തു. മൊഹാവ്ക്കിൽനിന്ന് ഡച്ച് സമൂഹത്തിലേക്ക് മാറുന്നതായി തോന്നിയ ചുരുക്കം ചില മെറ്റിസുകളിൽ അവർ ഉൾപ്പെടുകയും അവരെ "മുൻ ഇന്ത്യക്കാർ" എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു, എന്നിരുന്നാലും എന്നിരുന്നാലും അവർക്ക് എല്ലായ്പ്പോഴും എളുപ്പമുള്ള സമയം ഉണ്ടായിരുന്നില്ല. 1661-ൽ ജാക്ക് തന്റെ സഹോദരൻ മാർട്ടനിൽ നിന്ന് മൊഹാവ്ക്കുകൾ കൊടുത്തിരുന്ന വാൻ സ്ലിക്ക് എന്നറിയപ്പെട്ടിരുന്ന ദ്വീപ് പാരമ്പര്യമായി നേടി. പത്തൊൻപതാം നൂറ്റാണ്ടിൽ വാൻ സ്ലിക്ക് കുടുംബത്തിലെ പിൻഗാമികൾ ഉടമസ്ഥാവകാശം നിലനിർത്തിയിരുന്നു.[13]
കോളനിയിലെ തൊഴിൽ ക്ഷാമം കാരണം ചില ഡച്ച് കുടിയേറ്റക്കാർ ആഫ്രിക്കൻ അടിമകളെ ഈ പ്രദേശത്തേക്ക് കൊണ്ടുവന്നു. ഷെനെക്ടഡിയിൽ അവരെ കാർഷിക തൊഴിലാളികളായി ഉപയോഗിച്ചു. ഇംഗ്ലീഷുകാരും അടിമകളെ ഇറക്കുമതി ചെയ്യുകയും നദീതടത്തിലെ കൃഷി തുടരുകയും ചെയ്തു. ഇംഗ്ലീഷുകാർ ഏറ്റെടുത്തതിനുശേഷം അൽബാനിയിലെ വ്യാപാരികൾ പ്രദേശത്തെ രോമക്കച്ചവടത്തിന്റെ നിയന്ത്രണം നിലനിർത്തി.
1664-ൽ ഇംഗ്ലീഷുകാർ ഡച്ച് ന്യൂ നെതർലാൻഡ് കോളനി പിടിച്ചെടുക്കുകയും ന്യൂയോർക്ക് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ആൽബാനിയിലെ രോമക്കച്ചവടത്തിൽ കുത്തക അവർ സ്ഥിരീകരിക്കുകുയം 1670 ലും അതിനുശേഷവും ഷെനെക്ടഡിയെ ഈ വ്യാപാരത്തിൽ നിന്ന് വിലക്കുന്നതിന് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു.[14] 1670 ലും 1672 ലും കുടിയേറ്റക്കാർ മൊഹാവ്ക്കിൽ നിന്നും അധികമായി ഭൂമി വാങ്ങി. ജാക്ക്, ഹില്ലെറ്റി വാൻ സ്ലിക്ക് എന്നിവർക്ക് ഷെനെക്ടാഡിക്ക് വേണ്ടിയുള്ള മൊഹാവ്ക്കുമായുള്ള 1672 ലെ ഇടപാടിൽനിന്ന് ഭൂമി ലഭിച്ചിരുന്നു.[15] ഇരുപത് വർഷത്തിന് ശേഷം (1684) ഗവർണർ തോമസ് ഡോങ്കൻ അഞ്ച് അധിക ട്രസ്റ്റിമാർക്ക് ഷെനെക്ടഡിയിലെ ഭൂമിയിൽ കത്തുകളിലൂടെ സ്വകാര്യാവകാശം നൽകി.[16]
1690 ഫെബ്രുവരി 8 ന്, കിംഗ് വില്യംസ് യുദ്ധത്തിൽ, ഫ്രഞ്ച് സേനയും കൂടുതലും ഒജിബ്വെ, അൽഗോൺക്വിൻ യോദ്ധാക്കൾ ഉൾപ്പെട്ട അവരുടെ ഇന്ത്യൻ സഖ്യകക്ഷികളും, ഷെനെക്ടഡിയെ അത്ഭുതകരമായി ആക്രമിക്കുകയും 11 പേർ ആഫ്രിക്കൻ അടിമകൾ ഉൾപ്പെടെ 62 പേർ ഈ യുദ്ധത്തിൽ മരിക്കുകയം ചെയ്തു.[17] അമേരിക്കൻ ചരിത്രം ഇതിനെ ഷെനെക്ടഡി കൂട്ടക്കൊല എന്നാണ് രേഖപ്പെടുത്തുന്നത്. അഞ്ച് ആഫ്രിക്കൻ അടിമകളടക്കം 27 പേർ ബന്ദികളാക്കപ്പെടുകയും; ആക്രമണകാരികൾ തങ്ങളുടെ ബന്ദികളെ 200 മൈൽ അകലെയുള്ള മോൺട്രിയലിലേക്കും അവരുമായി ബന്ധപ്പെട്ട മൊഹാവ്ക് മിഷൻ ഗ്രാമമായ കഹ്നവാക്കിലേക്കും കൊണ്ടുപോയി.[18] സാധാരണനടപടിയായി യുവബന്ദികളെ മൊഹാവ് കുടുംബങ്ങൾ മരണമടഞ്ഞ ആളുകൾക്കു പകരമായി ദത്തെടുത്തു.[19] പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്യൂബെക്കും വടക്കൻ ബ്രിട്ടീഷ് കോളനികളും തമ്മിലുള്ള മിന്നലാക്രമണം ചില ബന്ദികളെ അവരുടെ സമുദായങ്ങൾ മോചിപ്പിക്കുന്നതിനു കാരണമായി. കൊളോണിയൽ സർക്കാരുകൾ ഉന്നത ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും മാത്രമായി ഇടപെട്ടിരുന്നു.[20] 1748 ൽ, കിംഗ് ജോർജ്ജ് യുദ്ധത്തിൽ, ഫ്രഞ്ചുകാരും ഇന്ത്യക്കാരും വീണ്ടും ഷെനെക്ടഡിയെ ആക്രമിക്കുകയും 70 താമസക്കാർ കൊല്ലപ്പെടുകയും ചെയ്തു.
1765-ൽ ഷെനെക്ടാഡി ഒരു ബറോ ആയി സംയോജിപ്പിക്കപ്പെട്ടു. അമേരിക്കൻ വിപ്ലവ യുദ്ധത്തിൽ പ്രാദേശിക പൗരസേനാ യൂണിറ്റായ സെക്കന്റ് ആൽബാനി കൗണ്ടി മിലിഷ്യ റെജിമെന്റ്, സരടോഗ യുദ്ധത്തിലും രാജാഭക്തരായ സൈനികർക്കെതിരെയും പോരാടി. മൊഹാവ്ക് താഴ്വരയിലെ മിക്ക യുദ്ധങ്ങളും ലിറ്റിൽ ഫാൾസിന് പടിഞ്ഞാറ് ജർമ്മൻ പാലറ്റൈൻ സെറ്റിൽമെന്റിന്റെ അതിർത്തിയിൽ വിദൂര പടിഞ്ഞാറൻ ഭാഗത്താണ് സംഭവിച്ചത്. അവരുടെ ഗാഢ വ്യവസായ ബന്ധങ്ങളും ബ്രിട്ടീഷുകാരുമായുള്ള മറ്റ് ബന്ധങ്ങളും കാരണം, നഗരത്തിൽ നിന്നുള്ള ചില താമസക്കാർ രാജാവിനോടു കൂറുള്ളവരായിരിക്കുകയും; വിപ്ലവത്തിന്റെ അവസാന ഘട്ടത്തിൽ കാനഡയിലേക്ക് മാറുകയുംചെയ്തു. അപ്പർ കാനഡ എന്നും പിന്നീട് ഒന്റാറിയോ എന്നും അറിയപ്പെടുന്ന സ്ഥലത്ത് രാജാവ് അവർക്ക് ഭൂമി നൽകി.
ഭൂമിശാസ്ത്രം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് നഗരത്തിന്റെ ആകെ വിസ്തീർണ്ണം 11.0 ചതുരശ്ര മൈൽ (28.49 ചതുരശ്ര കിലോമീറ്റർ) ആണ്, അതിൽ 10.9 ചതുരശ്ര മൈൽ (28.23 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ) (1.27% ) ജലഭാഗവുമാണ്.
അവലംബം
[തിരുത്തുക]- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
- ↑ "Population and Housing Unit Estimates". Retrieved July 18, 2019.
- ↑ "Schenectady". Oxford Dictionaries. Oxford University Press. Retrieved 2016-01-22.
{{cite web}}
: no-break space character in|work=
at position 9 (help) - ↑ "Schenectady". Merriam-Webster Dictionary. Retrieved 2016-01-22.
- ↑ "Google Arts, Schenectady". Google Cultural Institute. Retrieved 7 November 2018.
- ↑ Mohawk Frontier, Second Edition: The Dutch Community of Schenectady, New York, 1661-1710. Suny Press. ISBN 9781438427072. Retrieved 7 November 2018.
- ↑ "Mileage Map", NY Department of Transportation
- ↑ Rick Karlin, Kenneth C. Crowe II and Paul Nelson, "Fortune smiles on Schenectady casino proposal", Times Union, 18 December 2014, accessed 18 December 2014
- ↑ Burke Jr, T. E., & Starna, W. A. (1991). Mohawk Frontier: The Dutch Community of Schenectady, New York, 1661–1710, SUNY Press. p. 26
- ↑ Mithun, Marianne (1999), The Languages of Native North America, Cambridge: Cambridge University Press, p. viii, ISBN 978-0-521-23228-9, OCLC 40467402
- ↑ Pearson, Jonathan (1883). J.W. MacMurray (ed.). A History of the Schenectady Patent in the Dutch and English Times. J. Munsells, Sons.
- ↑ Lorna Czarnota. 2008. Native American & Pioneer Sites of Upstate New York: Westward Trails from Albany to Buffalo. The History Press, p. 23
- ↑ George Rogers Howells and John Munsell, History of the County of Schenectady, 1662–1886, New York: W.W. Munsell & Co., 1886, pp. 14–15
- ↑ Burke (1991), Mohawk Frontier, p. 116
- ↑ Burke (1991), Mohawk Frontier, p. 183
- ↑ Robert G. Sullivan, Schenectady County Public Library. "A History of the Schenectady Patent in the Dutch and English Times 5: Introduction". schenectadyhistory.org. Retrieved 8 September 2015.
- ↑ Jonathan Pearson, Chap. 9, "Burning of Schenectady", History of the Schenectady Patent in the Dutch and English Times, 1883, pp. 244–270
- ↑ Jonathan Pearson, Chap. 9, "Burning of Schenectady", History of the Schenectady Patent in the Dutch and English Times, 1883, pp. 244–270
- ↑ John Demos, The Unredeemed Captive: A Family Story from Early America, ISBN 978-0679759614
- ↑ John Demos, The Unredeemed Captive: A Family Story from Early America, ISBN 978-0679759614