ഗോൺ ഗേൾ (ചലച്ചിത്രം)
ഗോൺ ഗേൾ | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | ഡേവിഡ് ഫിഞ്ചർ |
നിർമ്മാണം | ലെസ്ലീ ഡിക്സൺ ബ്രൂണ പപ്പാൻഡ്രിയ റീസ് വിതർസ്പൂൺ സിയൻ ഷാഫിൻ |
തിരക്കഥ | ഗിലിയൻ ഫ്ലൈൻ |
ആസ്പദമാക്കിയത് | ഗോൺ ഗേൾ by ഗിലിയൻ ഫ്ലൈൻ |
അഭിനേതാക്കൾ | ബെൻ അഫ്ലെക്ക് റോസമണ്ട് പൈക്ക് നീൽ പാട്രിക് ഹാരിസ് ടെയ്‍ലർ പെറി |
സംഗീതം | ട്രെന്റ് റെസ്നോർ ആറ്റിക്കസ് റോസ് |
ഛായാഗ്രഹണം | ജെഫ് ക്രോനൻവെത്ത് |
ചിത്രസംയോജനം | കിർക്ക് ബാക്സറ്റർ |
സ്റ്റുഡിയോ | റീജൻസി എന്റർപ്രൈസസ് പസിഫിക് സ്റ്റാൻഡേർഡ് |
വിതരണം | 20ന്ത് സെഞ്ച്വറി ഫോക്സ് |
റിലീസിങ് തീയതി |
|
രാജ്യം | യുഎസ്എ |
ഭാഷ | ഇംഗ്ലിഷ് |
ബജറ്റ് | $61 ദശലക്ഷം[2] |
സമയദൈർഘ്യം | 149 മിനുട്ട്[3] |
ആകെ | $356.5 ദശലക്ഷം[2] |
2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ത്രില്ലർ ചലച്ചിത്രമാണ് ഗോൺ ഗേൾ. ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഗിലിയൻ ഫ്ലൈന്നാണ്. ഗിലിയൻ ഫ്ലൈന്നിന്റെത്തന്നെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചിട്ടുള്ളത്. ഒരു എഴുത്തുകാരി കാണാതാവുന്നതും തുടർന്ന് എഴുത്തുകാരൻ കൂടിയായ ഭർത്താവ് സംശയിക്കപ്പെടുന്നതുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.[4] ബെൻ അഫ്ലെക്കും റോസമുണ്ട് പൈക്കും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജെഫ് ക്രോനൻവെത്ത് ഛായാഗ്രഹണവും കിർക്ക് ബാക്സ്റ്റെർ ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു.
2014 സെപ്റ്റംബർ 24നു 52ആം ന്യൂയോർക്ക് ചലച്ചിത്രമേളയിൽ ആദ്യപ്രദർശനം നടത്തിയ ഗോൺ ഗേൾ, ഒക്റ്റോബർ 3നു യുഎസിൽ പ്രദർശനത്തിനെത്തി. ബോക്സ് ഓഫീസിൽ നിന്നും നിരൂപകരിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഫിഞ്ചറിനു് മികച്ച സംവിധായകനും, റോസാമണ്ടിനു് ഡ്രാമ വിഭാഗത്തിലെ മികച്ച നടിക്കും അടക്കം നാലു ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങൾ ഗോൺ ഗേൾ നേടിയിട്ടുണ്ട്.[5]
അഭിനേതാക്കൾ[തിരുത്തുക]
- ബെൻ അഫ്ലെക്ക് - നിക്ക് ഡൺ[6]
- റോസമണ്ട് പൈക്ക് - എമി എലിയറ്റ് ഡൺ, നിക്കിന്റെ കാണാതായ ഭാര്യ
- നീൽ പാട്രിക്ക് പാരിസ് - ഡെസി കോളിംഗ്സ്, എമിയുടെ മുൻ കാമുകൻ
- ടെയ്‍ലർ പെറി - ടാനർ ബോൾട്ട്, നിക്കിന്റെ അഭിഭാഷകൻ
- ക്യാരീ കൂൺ - മാർഗോ ഡൺ (ഗോ), നിക്കിന്റെ ഇരട്ട സഹോദരി[6]
- കിം ഡിക്കൻസ് - ഡിറ്റക്റ്റീവ് റോണ്ട ബോണി
- പാട്രിക്ക് ഫ്യുജിറ്റ് - ഓഫീസർ ജെയിംസ് ഗിൽപിൻ
- കാസീ വിൽസൺ - നോയൽ ഹാതോൺ, എമിയുടെ സുഹൃത്ത്
- മിസ്സി പൈൽ - എല്ലെൻ ആബോട്ട്, ഒരു കേബിൾ ടിവി അവതാരക
- സെല വാർഡ് - ഷാരോൺ ഷീബർ, ഒരു നെറ്റ്വർക്ക് ടിവി അവതാരക
- എമിലി രതജ്കോവ്സ്കി - ആൻഡി ഫിറ്റ്സ്ജെറാൾഡ്, നിക്കിന്റെ കാമുകി
- കാത്ലീൻ റോസ് പെർക്കിൻസ് - ഷോണ കെല്ലി, തിരയാൻ വന്ന വളണ്ടിയർ
- ലിസ ബെയ്ൻസ് - മാരിബെത്ത് എലിയറ്റ്, എമിയുടെ അമ്മ
- ഡേവിഡ് ക്ലെനേൺ - റാൻഡ് എലിടറ്റ്, എമിയുടെ അച്ഛൻ
- സ്കൂട്ട് മക്നെയറി - ടോമി ഒ'ഹാര, എമിയുടെ മുൻ ക്ലാസ്മേറ്റ്
- ലോല കിർക്കി - ഗ്രേറ്റ, എമി കണ്ടുമുട്ടുന്ന സ്ത്രീ
- ബോയ്ഡ് ഹോൾബ്രൂക്ക് - ജെഫ്, ഗ്രേറ്റയുടെ കാമുകൻ
- സൈഡ് സ്ട്രിറ്റ്മാറ്റർ - മൗറീൻ ഡൺ, നിക്കിന്റെയും മാർഗോയുടെയും അമ്മ
- ലിയോണാർഡ് കെല്ലി-യങ് - ബിൽ ഡൺ, നിക്കിന്റെയും മാർഗോയുടെയും അച്ഛൻ
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Pond, Steve (July 16, 2014). "David Fincher's 'Gone Girl' to Open New York Film Festival". TheWrap. ശേഖരിച്ചത് July 17, 2014.
- ↑ 2.0 2.1 "Gone Girl (2014)". Box Office Mojo. Internet Movie Database. October 17, 2014. ശേഖരിച്ചത് October 18, 2014.
- ↑ "GONE GIRL (18)". British Board of Film Classification. September 25, 2014. മൂലതാളിൽ നിന്നും 2016-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 25, 2014.
- ↑ F.S (October 3, 2014). "A perfect adaptation". Prospero: Books, arts and culture. The Economist. ശേഖരിച്ചത് October 4, 2014.
- ↑ "Golden Globe: 'Birdman,' 'Boyhood' and 'Imitation Game' Top Nominations". Variety. 11 December 2014. ശേഖരിച്ചത് 11 December 2014.
- ↑ 6.0 6.1 Lane, Anthony. "Theydunnit". The New Yorker. ശേഖരിച്ചത് September 30, 2014.
പുറംകണ്ണികൾ[തിരുത്തുക]

- ഔദ്യോഗിക വെബ്സൈറ്റ്
- ഗോൺ ഗേൾ on IMDb
- ടിസിഎം മുവീ ഡാറ്റാബേസിൽ നിന്ന് ഗോൺ ഗേൾ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് ഗോൺ ഗേൾ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് ഗോൺ ഗേൾ
- മെറ്റാക്രിട്ടിക്കിൽ നിന്ന് ഗോൺ ഗേൾ