ഗിലിയൻ ഫ്ലൈൻ
Jump to navigation
Jump to search
ഗിലിയൻ ഫ്ലൈൻ | |
---|---|
![]() 52ആമത് ന്യൂ യോർക്ക് ചലച്ചിത്രമേളയ്ക്ക എത്തിയ ഫ്ലൈൻ, 2014 സെപ്റ്റംബർ. | |
ജനനം | കൻസാസ് സിറ്റി, മിസ്സൂറി, യുഎസ് | ഫെബ്രുവരി 24, 1971
ദേശീയത | അമേരിക്കൻ |
തൊഴിൽ | എഴുത്തുകാരി, തിരക്കഥാകൃത്ത്, കോമിക് പുസ്ത രചയിതാവ് |
ജീവിതപങ്കാളി(കൾ) | ബ്രെറ്റ് നോളൻ (വി. 2007) |
രചനാകാലം | 2007–ഇതുവരെ |
രചനാ സങ്കേതം | ഫിക്ഷൻ, ത്രില്ലർ, മിസ്റ്ററി |
പ്രധാന കൃതികൾ | ഷാർപ്പ് ഒബ്ജെക്റ്റ്സ് ഡാർക്ക് പ്ലേസസ് ഗോൺ ഗേൾ |
വെബ്സൈറ്റ് | http://gillian-flynn.com |
ഒരു അമേരിക്കൻ എഴുത്തുകാരിയും തിരക്കഥാകൃത്തും ടെലിവിഷൻ നിരൂപകയുമാണ് ഗിലിയൻ ഫ്ലൈൻ എന്ന ഗിലിയൻ ഷൈബർ ഫ്ലൈൻ (ജനനം: 1971 ഫെബ്രുവരി 24). ഫ്ലൈൻ ഷാർപ്പ് ഒബ്ജെക്റ്റ്സ്, ഡാർക്ക് പ്ലേസസ്, ഗോൺ ഗേൾ എന്നിങ്ങനെ മൂന്ന് ത്രില്ലർ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ ഗോൺ ഗേൾ, ഫ്ലൈന്നിന്റെ തന്നെ തിരക്കഥയിൽ ഇതേ പേരിൽ ചലച്ചിത്രമാക്കിയിട്ടുണ്ട്. ഷാർപ്പ് ഒബ്ജെക്റ്റ്സ് എന്ന നോവലിനെ ആസ്പദമാക്കി എച്ച്ബിഒ നിർമിച്ച എട്ട് എപ്പിസോഡുകൾ ഉള്ള ഒരു മിനി പരമ്പര 2018 ജൂലൈയിൽ സംപ്രേഷണം ചെയ്തു. ഈ പരമ്പരയിൽ ഏമി ആഡംസ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.