ഗോവ (ചലച്ചിത്രം)
ഗോവ | |
---|---|
സംവിധാനം | വെങ്കട് പ്രഭു |
നിർമ്മാണം | സൌന്ദര്യ |
രചന | വെങ്കട് പ്രഭു |
അഭിനേതാക്കൾ | ജേയ് വൈഭവ് റെഡ്ഡി അരവിന്ദ് ആകാശ് പ്രേംജി അമരൻ സമ്പത്ത് രാജ് Sneha പിയ ബാജ്പയി Melanie Marie |
സംഗീതം | യുവാൻ ശങ്കർ രാജ |
ഛായാഗ്രഹണം | ശക്തി ശരവണൻ |
ചിത്രസംയോജനം | K. L. പ്രവീൺ, N. B. ശ്രീകാന്ത് |
സ്റ്റുഡിയോ | Ocher Studios |
വിതരണം | Warner Bros. Pictures Ocher Picture Productions |
റിലീസിങ് തീയതി | 29 ജനുവരി 2010 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | $2 മില്യൺ[1] |
സമയദൈർഘ്യം | 164 mins |
ആകെ | $3 മില്യൺ |
2010-ൽ പുറത്തിറങ്ങിയ തമിഴ് റൊമാൻറിക് കോമഡി ചലച്ചിത്രമാണ് ഗോവ. കഥയും സംവിധാനവും നിർവ്വഹിച്ചത് വെങ്കട് പ്രഭു ആണ്. അദ്ദേഹത്തിൻറെ മൂന്നാമത്തെ ചിത്രമാണ്. മുൻപ് വിജയിച്ച് ചലച്ചിത്രങ്ങളിലെ താരങ്ങൾ തന്നെയാണ് ഈ ചലച്ചിത്രത്തിലും പ്രധാന വേഷങ്ങൾ അഭിനയിച്ചത്. ചില തമിഴ് ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഗീതങ്ങളും ഈ ചലച്ചിത്രത്തിലേക്ക് കടമെടുത്തിട്ടുണ്ട്. ഇതാണ് ഈ ചലച്ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. സിലമ്പരസൻ, നയൻതാര, പ്രസന്ന എന്നിവർ അതിഥി വേഷങ്ങളിലുണ്ട്.
രാമരാജൻ, വിനായകം, സാമിക്കണ്ണ് എന്നീ മൂന്നു ചെറുപ്പക്കാരുടെ യാത്രയും അവർ ചെന്നു പെടുന്ന കുരുക്കുകളുമാണ് ഈ ചിത്രത്തിൻറെ പ്രമേയം. തങ്ങളുടെ ഗ്രാമത്തിൽ നിന്ന് സൌഭാഗ്യം തേടി അവർ ഗോവയിലെത്തുന്നു. തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുടനീളം. ഗോവയും തമിഴ്നാട്ടിലെ പന്നാപുരവുമാണ് ഷൂട്ടിങ്ങ് ലൊക്കേഷനുകൾ. എ സർട്ടിഫിക്കേഷനാണ് ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നൽകിയത്. 2010, 29 ജനുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
കഥാപാത്രങ്ങൾ
[തിരുത്തുക]- ജയ് - വിനായകം മാണിക്കം (വിനയ്)
- വൈഭവ് റെഡ്ഡി - Ramarajan Ambalavaanar (റാം)
- പ്രേംജി അമരൻ - സാമിക്കണ്ണ് (സാം)
- അരവിന്ദ് ആകാശ് - ജാക്ക്
- സമ്പത്ത് രാജ് - ഡാനിയേൽ/ഡാനി
- സ്നേഹ - സുഹാസിനി ഫെർണാണ്ടോ
- പിയ ബാജ്പേയ് - റോഷ്നി
- Melanie Marie - ജെസീക്ക ആൽബ
അതിഥി വേഷങ്ങൾ :
അവലംബം
[തിരുത്തുക]- ↑ "Jessica won't play Scarlett". indiatoday.in. 2009-01-28. Retrieved 2009-09-06.