പിയ ബാജ്പേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിയാ ബാജ്പേയ് ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ്. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് സജീവമായി കാണപ്പെടുന്നത്. വങ്കട് പ്രഭു സംവിധാനം ചെയ്ത ഗോവ എന്ന ചലച്ചിത്രത്തിൽ രോഷ്ണി എന്ന കഥാപാത്രത്തേയും, കെ.വി ആനന്ദ് സംവിധാനം ചെയ്ത കോ എന്ന ചലച്ചിത്രത്തിൽ സരോ എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചത് മുതലാണ് ചലച്ചിത്രരംഗത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. ചലച്ചിത്രരംഗത്തിൽ വരുന്നതിന് മുമ്പ് പിയാ ഒരു മോഡൽ ആയിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിയ_ബാജ്പേയ്&oldid=2725876" എന്ന താളിൽനിന്നു ശേഖരിച്ചത്