ഗുരു ഗോബിന്ദ് സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗുരു ഗോവിന്ദ് സിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുരു ഗോബിന്ദ് സിങ്
ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ
ജനനം
ഗോബിന്ദ റായ്[1]

22 December 1666
മരണം7 ഒക്ടോബർ 1708(1708-10-07) (പ്രായം 42)
അറിയപ്പെടുന്നത്പത്താമത്തെ സിഖ് ഗുരു
സ്ഥാനപ്പേര്സിഖ് ഗുരു
മുൻഗാമിഗുരു തേജ് ബഹാദൂർ
പിൻഗാമിഗുരു ഗ്രന്ഥ സാഹിബ് and ഗുരു പന്ത്
ജീവിതപങ്കാളി(കൾ)Mata Jito a.k.a. Mata Sundari
കുട്ടികൾഅജിത് സിങ്
ജുഝാർ സിങ്
സൊരാവർ സിങ്
ഫത്തേ സിങ്
മാതാപിതാക്ക(ൾ)ഗുരു തേജ് ബഹാദൂർ, മാതാ ഗുജ്റി

സിഖ് മതത്തിന്റെ പത്താമത്തെ ഗുരു ആയിരുന്നു ഗുരു ഗോബിന്ദ് സിങ് (ഉച്ചാരണം : pronunciation, ഇംഗ്ലീഷ് : Guru Gobind Singh, പഞ്ചാബി: ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ, IPA: [gʊɾu gobɪnd sɪ́ŋg]) - ( 22 ഡിസംബർ 1666 - 7 ഒക്ടോബർ 1708[2]), . ഗോബിന്ദ് റായ് ആയി ബിഹാറിലെ പട്നയ്ക്കടുത്തുള്ള സിഖ് ഹുഞ്ജനിൽ ജനിച്ച അദ്ദേഹം 1675 നവംബർ 11നു, ഒൻപതാം വയസിൽ സിഖ് ഗുരുവായി. അദ്ദേഹത്തിന്റെ പിതാവായിരുന്ന ഗുരു തേജ് ബഹാദൂർ സിംഗിന്റെ പിൻഗാമി ആയാണ് ഗോബിന്ദ് സിങ്, സിഖ് ഗുരു ആയത്. അദ്ദേഹം സിഖ് മതവിശ്വാസിയും, യോദ്ധാവും, കവിയും തത്ത്വചിന്തകനുമായിരുന്നു. ആദ്യ സിഖ് ഗുരുവായ ഗുരു നാനക്ക് സ്ഥാപിച്ച സിഖ് വിശ്വാസത്തെരൊരു സംഘടിതരൂപമുള്ള മതമായി ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ് [3][4]. ജീവിച്ചിരുന്ന സിഖ് ഗുരുക്കന്മാരിൽ അവസാനത്തെ അംഗമായ ഇദ്ദേഹം 1699ൽ സിഖ് ഖൽസയ്ക്ക് രൂപം നൽകുകയും[5] തുടർന്ന് സിഖ് മതത്തിന്റെ ഗുരുസ്ഥാനം പതിനൊന്നാമത്തേയും എന്നന്നേക്കുമുള്ളതുമായ ഗുരുവായ ഗുരു ഗ്രന്ഥ സാഹിബിനു കൈമാറുകയും ചെയ്തു.

കുടുംബവും വിദ്യാഭ്യാസവും[തിരുത്തുക]

ബിഹാറിലെ പട്ന[6] യിൽ, ഒമ്പതാമത്തെ സിഖ് ഗുരു ആയ ഗുരു തേജ് ബഹാദൂറിന്റെയും മാതാ ഗുജ്റിയുടേയും മകനായി ജനിച്ചു. ജനിച്ചപ്പോഴത്തെ നാമം ഗോബിന്ദ് റായ് എന്നായിരുന്നു. ഗുരു തേജ് ബഹാദൂർ അയൽസംസ്ഥാനമായ ആസാമിൽ ഈശ്വരവചനങ്ങൾ പ്രചരിപ്പിക്കുന്നതിനായി യാത്രയിലായിരുന്ന സമയത്താണ് ഗോബിന്ദസിംഗ് ജനിക്കുന്നത്. പവിത്രഗംഗയുടെ തീരത്ത് ഗോബിന്ദസിംഗ് ജനിച്ച സ്ഥലം ഇന്ന് 'പട്ന സാഹിബ്' എന്നറിയപ്പെടുന്നു. കുട്ടിയായിരുന്നപ്പോൾ തന്നെ ഗോബിന്ദ സിംങ് പേർസ്യൻ, സംസ്കൃതം എന്നീ ഭാഷകളിൽ അവഗാഹം നേടുകയും, സിഖ് പാരമ്പര്യമനുസരിച്ച് ആയോധനകലകളിൽ പ്രാവീണ്യം നേടുകയും ചെയ്തു.[5]

ഗുരു ഗോബിന്ദ് സിംഗ് വിവാഹിതനാവുകയും [7][8][9] നാലു പുത്രന്മാർ അദ്ദേഹത്തിനു ജനിക്കുകയും ചെയ്തു.[10]. മാതാ ജീതോ/സുന്ദരിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. അജിത് സിങ്, സൊരാവർ സിങ്, ജുഝാർ സിങ്, ഫത്തേ സിങ് എന്നിവരായിരുന്നു ഗോബിന്ദ് സിംഗിന്റെ മക്കൾ.

അവലംബം[തിരുത്തുക]

  1. Owen Cole, William (1995). The Sikhs: Their Religious Beliefs and Practice. Sussex Academic Press. p. 36.
  2. "A Biography of Guru Gobind Singh Ji on the website of SGPC". Shiromani Gurdwara Parbandhak Committee. Archived from the original on 2013-06-13. Retrieved 2011-07-30.
  3. Singh, Patwant; (2000). The Sikhs. Alfred A Knopf Publishing. Pages 17. ISBN 0-375-40728-6.
  4. "A Biography of Guru Guru Nanak on BBC". BBC. Retrieved 2011-12-30.
  5. 5.0 5.1 "BBC Religions - Sikhism". BBC. 26 October 2009. Retrieved 2011-07-30.
  6. "Destinations :: Patna". Archived from the original on 2014-09-18. Retrieved 2013-03-25.
  7. "Prominent Sikh Women". Archived from the original on 2018-06-27. Retrieved 2011-07-30.
  8. W. H. McLeod. The A to Z of Sikhism. Scarecrow Press. ISBN 0-8108-6828-8.
  9. Constance Jones, James D. Ryan. Encyclopedia of Hinduism. Facts on File. ISBN 0-8160-5458-4.
  10. Dalbir Singh Dhillon (1988). Sikhism Origin and Development. Atlantic Publishers & Distributors. Retrieved 2011-07-30.
"https://ml.wikipedia.org/w/index.php?title=ഗുരു_ഗോബിന്ദ്_സിങ്&oldid=3831477" എന്ന താളിൽനിന്ന് ശേഖരിച്ചത്