ഗമ്മെൽസ്റ്റാഡ് ചർച്ച് ടൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗമ്മെൽസ്റ്റാഡ് ചർച്ച് ടൗൺ
Gammelstad Church Town, Kirchendorf von Gammelstad, Aldea-iglesia de Gammelstad, ガンメルスタードの教会街, Aldeia paroquial de Gammelstad, Gammelstadin kirkkokylä, 加默尔斯塔德教堂村, Kerkdorp Gammelstad, Gammelstads kirkeby
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്വീഡൻ Edit this on Wikidata[1]
Includesനെഡെർലുലിയെ പള്ളി Edit this on Wikidata
മാനദണ്ഡംWorld Heritage selection criterion (ii), World Heritage selection criterion (iv), World Heritage selection criterion (v) Edit this on Wikidata[2]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്762 762
നിർദ്ദേശാങ്കം65°38′46″N 22°01′43″E / 65.64611°N 22.02861°E / 65.64611; 22.02861
രേഖപ്പെടുത്തിയത്1996 (20th വിഭാഗം)
വെബ്സൈറ്റ്www.lulea.se/engelsk/gammelstadchurchtown.4.28facf8a1537caf5e88111c3.html [3]

സ്വീഡനിൽ ലുലിയ നഗരത്തിനടുത്ത് ഗമ്മെൽസ്റ്റാഡെനിൽ സ്ഥിതിചെയ്യുന്ന യുനെസ്കോ ഒരു ലോക പൈതൃക സ്ഥാനമാണ് ഗമ്മെൽസ്റ്റാഡ് ചർച്ച് ടൗൺ (Swedish: Gammelstads kyrkstad). ഇത് ബൊത്നിയ മുനമ്പിന്റെ വടക്കേഅറ്റത്തായി സ്ഥിതിചെയ്യുന്നു. ഒരുകാലത്ത് വടക്കേ സ്കാന്റിനേവിയയിലുടനീളം സർവ്വസാധാരണമായിരുന്ന നഗരരൂപങ്ങളുടെ ഏറ്റവും സംരക്ഷിക്കപ്പെട്ട പതിപ്പാണ് ഈ നഗരം. 1996 ൽ ഈ സ്ഥലം ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. ഗമ്മെൽസ്റ്റാഡിൽ സ്ഥിതിചെയ്യുന്ന ഒരു ചർച്ച് നഗരമാണിത്

ലുലേ നദിയുടെ പത്ത് കിലോമീറ്റർ മുകളിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ വില്ലേജിന്റെ മദ്ധ്യത്തിൽ 15-ാം നൂറ്റാണ്ടിലെ നെഡെർലുലിയെ പള്ളി സ്ഥിതിചെയ്യുന്നു. ചുറ്റിനും 424 മരവീടുകളും ഉണ്ട്. ചുറ്റുപാടുമുള്ള ഗ്രാമങ്ങളിൽനിന്ന് ഞായറാഴ്ചകളിലും ഉത്സവദിനങ്ങളിലും പള്ളിയിൽ എത്തിച്ചേരുന്ന പ്രാർത്ഥനാർത്ഥികൾക്ക് താമസിക്കാനാണ് ഈ വീടുകൾ ഉപയോഗിക്കുന്നത്. ദൂരക്കൂടുതൽകൊണ്ടും യാത്രാക്ലേശം കൊണ്ടും അന്നുതന്നെ വീടുകളിലേക്ക് തിരിച്ചുപോകാൻപറ്റാത്തവർ ഈ വീടുകളിൽ തങ്ങുന്നു.[4]

തടികൊണ്ട് നിർമ്മിച്ചതായതുകൊണ്ട് ഈ വീടുകൾക്ക് സ്ഥിരമായ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നു. മഞ്ഞുകാലത്ത് സ്ഥിരമായി മഞ്ഞ് നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എത്രമാത്രം നാശം ഉണ്ടാവുന്നുണ്ട് എന്നറിയാനായി സ്ഥിരമായ സർവ്വേകളും നടത്തുന്നു.[5]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Error: Unable to display the reference properly. See the documentation for details.
  2. "Church Town of Gammelstad, Luleå". Retrieved 30 ഏപ്രിൽ 2017.
  3. Error: Unable to display the reference properly. See the documentation for details.
  4. Fast, April; Thomas, Keltie (2004). Sweden: The Culture. Crabtree Publishing Company. pp. 20. ISBN 077879329X.
  5. Kaslegard, Anne (2011). Climate Change and Cultural Heritage in the Nordic Countries. Nordic Council of Ministers. p. 16. ISBN 9289321954.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]