കൊളോലെജെനിയ മണിലാലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Cololejeunea manilalia
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ഡിവിഷൻ: Marchantiophyta
ക്ലാസ്സ്‌: Jungermanniopsida
നിര: Jungermanniales
കുടുംബം: Lejeuneaceae
ജനുസ്സ്: Cololejeunea
വർഗ്ഗം: ''C manilalia''
ശാസ്ത്രീയ നാമം
Cololejeunea manilalia

നിലമ്പൂരിലെ അമരമ്പലം വനമേഖലയിൽ നിന്നും കണ്ടെത്തിയ പായൽ വർഗ്ഗത്തിൽപ്പെട്ട പുതിയൊരിനം സസ്യമാണ് കൊളോലെജെനിയ മണിലാലിയ (ശാസ്ത്രീയനാമം: Cololejeunea manilalia) ഇലകളിൽ പറ്റിപ്പിടിച്ചാണ് ഇവ വളരുന്നത്. സസ്യശാസ്ത്രജ്ഞനായ കെ.എസ് മണിലാലിനോടുള്ള ആദരസൂചകമായാണ് ഈ പേരു നൽകിയത്.[1] എപ്പിഫിലസ് ലിവർവോർട്‌സ് എന്ന സസ്യവിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. മഞ്ഞകലർന്ന പച്ചനിറത്തിൽ ഇലകൾക്കു മുകളിലായി ഇവ വളരുന്നു. മഞ്ഞും ഊർപ്പവുമാർന്ന നിത്യഹരിത, ചോലവനങ്ങളിൽ കാണപ്പെടുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. മഞ്ജു സി. നായർ, ഡോ. കെ. പി. രാജേഷ്, റിസർച്ച് സ്കോളർ ചാന്ദിനി, വി.കെ. എന്നിവരടങ്ങിയ സംഘമാണ് ഇതിനായി പഠനം നടത്തിയത്.

അവലംബം[തിരുത്തുക]

  1. "ഇലയിൽ വളരുന്ന പുതിയ സസ്യയിനത്തെ നിലമ്പൂർ വനമേഖലയിൽ കണ്ടെത്തി". മാതൃഭൂമി. യഥാർത്ഥ സൈറ്റിൽ നിന്ന് 20 മേയ് 2017-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 മേയ് 2017. 
"https://ml.wikipedia.org/w/index.php?title=കൊളോലെജെനിയ_മണിലാലിയ&oldid=2836538" എന്ന താളിൽനിന്നു ശേഖരിച്ചത്