കൊളോലെജെനിയ മണിലാലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cololejeunea manilalia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Cololejeunea manilalia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C manilalia
Binomial name
Cololejeunea manilalia

നിലമ്പൂരിലെ അമരമ്പലം വനമേഖലയിൽ നിന്നും കണ്ടെത്തിയ പായൽ വർഗ്ഗത്തിൽപ്പെട്ട പുതിയൊരിനം സസ്യമാണ് കൊളോലെജെനിയ മണിലാലിയ (ശാസ്ത്രീയനാമം: Cololejeunea manilalia) ഇലകളിൽ പറ്റിപ്പിടിച്ചാണ് ഇവ വളരുന്നത്. സസ്യശാസ്ത്രജ്ഞനായ കെ.എസ് മണിലാലിനോടുള്ള ആദരസൂചകമായാണ് ഈ പേരു നൽകിയത്.[1] എപ്പിഫിലസ് ലിവർവോർട്‌സ് എന്ന സസ്യവിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. മഞ്ഞകലർന്ന പച്ചനിറത്തിൽ ഇലകൾക്കു മുകളിലായി ഇവ വളരുന്നു. മഞ്ഞും ഊർപ്പവുമാർന്ന നിത്യഹരിത, ചോലവനങ്ങളിൽ കാണപ്പെടുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. മഞ്ജു സി. നായർ, ഡോ. കെ. പി. രാജേഷ്, റിസർച്ച് സ്കോളർ ചാന്ദിനി, വി.കെ. എന്നിവരടങ്ങിയ സംഘമാണ് ഇതിനായി പഠനം നടത്തിയത്.

അവലംബം[തിരുത്തുക]

  1. "ഇലയിൽ വളരുന്ന പുതിയ സസ്യയിനത്തെ നിലമ്പൂർ വനമേഖലയിൽ കണ്ടെത്തി". മാതൃഭൂമി. Archived from the original on 2017-05-20. Retrieved 20 മേയ് 2017.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കൊളോലെജെനിയ_മണിലാലിയ&oldid=3785413" എന്ന താളിൽനിന്ന് ശേഖരിച്ചത്