കൊടവലം ശാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എ.ഡി. 1020-ൽ ഭാസ്കര രവിവർമ്മൻ ഒന്നാമൻ സ്ഥാപിച്ച ശാസനമാണ് കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്തായി കൊടവലം വാമനക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന കൊടവലം ശാസനം. ഇന്നത്തെ കൊടുങ്ങല്ലൂർ (മഹോദയപുരം) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന പെരുമാൾ രാജവംശത്തിലെ ഭാസ്‌കരൻ രവിവർമന്റെ കല്പനയാണിതിൽ എഴുതി വച്ചിട്ടുള്ളത്. ബ്രഹ്മി ലിപിയിലുള്ള വട്ടെഴുത്തിലാണ് ഇവിടെ കല്പന എഴുതി വെച്ചിരിക്കുന്നത്. 1969-ൽ ചരിത്രകാരൻ ഡോ. എം. ജി. എസ്. നാരായണൻ കൊടവലം ക്ഷേത്രത്തിലെത്തുകയും ഈ ശിലാശാസനം വായിച്ചെടുക്കുകയും ചെയ്തിരുന്നു.[1] ക്രിസ്തുവർഷം 962-ൽ സ്ഥാനാരോഹണം ചെയ്ത ഭാസ്‌കര രവിവർമൻ ഒന്നാമന്റെത് തന്നെയാണ് ഈ കൽപനയെന്ന് വ്യക്തമായതായും എം.ജി.എസ് നാരായണൻ വ്യക്തമാക്കിയിരുന്നു.[1]

ശാസനം അർത്ഥമാക്കുന്നത്:
സ്വസ്തി ശ്രീ ഭാസ്‌കര രവിവർമനായ മനുകുലാദിത്യദേവൻ ഭരിക്കുന്ന അമ്പത്തെട്ടാം വർഷത്തിൽ വ്യാഴം കർക്കിടകരാശിയിൽ നിൽക്കെ വാർഷിക നികുതിയിനത്തിൽ നിന്ന് മൂന്ന് കഴഞ്ച് പൊന്ന് കൊടുക്കാൻ ഏർപ്പാട് ചെയ്തിരിക്കുന്നു.കല്പനയനുസരിച്ച് കൊടവലത്ത് ഊരാളർ ഇതു കല്ലിൽ എഴുതി നാട്ടിയിരിക്കുന്നു.

അവബന്ധം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊടവലം_ശാസനം&oldid=3220513" എന്ന താളിൽനിന്ന് ശേഖരിച്ചത്