എം.ജി.എസ്. നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.ജി.എസ്. നാരായണൻ
M.G.S Narayanan.jpg
2017ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ
ജനനംമുറ്റയിൽ ഗോവിന്ദമേനോൻ ശങ്കര നാരായണൻ
(1932-08-20) ഓഗസ്റ്റ് 20, 1932 (പ്രായം 87 വയസ്സ്)
പൊന്നാനി
ദേശീയത ഇന്ത്യ
തൊഴിൽചരിത്രകാരൻ, അദ്ധ്യാപകൻ, എഴുത്തുകാരൻ

പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ്‌ പ്രൊഫ. എം.ജി.എസ്. നാരായണൻ എന്ന മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ. സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീ സെന്ററിന്റെ ഡയറകടറായി പ്രവർത്തിച്ചിരുന്നു.[1]

ജീവിതം[തിരുത്തുക]

1932 ഓഗസ്റ്റ് 20 നു്‌ പൊന്നാനിയിൽ ജനനം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു.[2] 1973 ൽ കേരള സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതൽ 1992 ൽ വിരമിക്കുന്നതു വരെ കാലിക്കറ്റ് സർ‌വകലാശാലയിലെ സോഷ്യൽ സയൻസ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു.[2] 1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ നിർ‌വാഹക സമിതി അംഗമായിട്ടുണ്ട്. 1983-85 കാലഘട്ടത്തിൽ ഹിസ്റ്ററി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.[2] ചരിത്രപണ്ഡിതനായ ഡോ. എം. ഗംഗാധരൻ എം.ജി.എസിന്റെ അമ്മയുടെ സഹോദരനാണ്‌.

ഗ്രന്ഥങ്ങൾ[തിരുത്തുക]

  • ഇന്ത്യൻ ചരിത്ര പരിചയം-1969
  • സാഹിത്യ അപരാധങ്ങൾ 1970,
  • കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ 1971
  • കോഴിക്കോടിന്റെ കഥ,2001
  • സെക്കുലർ ജാതിയും സെക്കുലർ മതവും,2001
  • ജനാധിപത്യവും കമ്മ്യൂണിസവും, 2004
  • പെരുമാൾസ് ഓഫ് കേരള (ഇംഗ്ലീഷ്: Permals of Kerala. Brahmin Oligarchy and Ritual Monarchy, 2013)[3]

ഇവക്കുപുറമെ ചരിത്ര, സാഹിത്യ സംബന്ധിയായ നിരവധി പ്രബന്ധങ്ങൾ പ്രമുഖ ജേർണലുകളിലും മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. "എം.ജി.എസിന് ഹെറിറ്റേജ് സ്റ്റഡീസ്; സൂര്യ കൃഷ്ണമൂർത്തിക്ക് സംഗീതനാടക അക്കാദമി". മാതൃഭൂമി. 30 July 2011. മൂലതാളിൽ നിന്നും 2014-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 November 2014.
  2. 2.0 2.1 2.2 യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്-എം.ജി.എസിന്റെ പ്രൊഫൈൽ
  3. ആർ.എൽ. ഹരിലാൽ (14 August 2013). "ചരിത്രപുരുഷൻ". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 November 2014.
"https://ml.wikipedia.org/w/index.php?title=എം.ജി.എസ്._നാരായണൻ&oldid=2914442" എന്ന താളിൽനിന്ന് ശേഖരിച്ചത്