കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ
(എസ്‌.എസ്‌.എഫ്‌)
സ്ഥാപിതം1973 ഏപ്രിൽ 29
തരംവിദ്യാർത്ഥി സംഘടന
ആസ്ഥാനംസ്റ്റുഡന്റ്‌സ്‌ സെൻറെർ
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾകേരളം, ലക്ഷദീപ്, നീലഗിരി ജില്ല
മാതൃസംഘടനസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ, കേരള മുസ്‌ലിം ജമാഅത്ത്
വെബ്സൈറ്റ്https://www.ssfkerala.org/

സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ഘടകവും പ്രഥമ സംസ്ഥാന ഘടകവുമാണ് കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ. കേരള മുസ്‌ലിം ജമാഅത്തിന് കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ചരിത്രം[തിരുത്തുക]

അവിഭക്ത സമസ്തയുടെ തീരുമാന പ്രകാരം1973 ഏപ്രിൽ 29-ന് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽ വെച്ചാണ് ഈ സംഘടന രൂപീകരിക്കപ്പെട്ടത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു പ്രഥമ പ്രസിഡൻറ്. കോഴിക്കോട്‌ മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ ആസ്ഥാനം. രിസാല വാരിക സംഘടനയുടെ മുഖപത്രവും ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ[1] സംഘടനയുടെ പ്രസാധനായവുമാണ്‌.[2]

ഭാരവാഹികൾ[തിരുത്തുക]

 • സി. കെ. റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, കോഴിക്കോട് (പ്രസിഡൻറ്)
 • എ. പി. മുഹമ്മദ് അശ്ഹർ, പത്തനംതിട്ട (ജനറൽ സെക്രട്ടറി)
 • സി. പി. ഉബൈദുല്ലാഹ് സഖാഫി, കോഴിക്കോട് (ഫിനാൻസ് സെക്രട്ടറി)
 • സി. എൻ. ജഅ്ഫർ സാദിഖ് (സെക്രട്ടറി)
 • എം. അബ്ദുറഹ്മാൻ (സെക്രട്ടറി)
 • കെ. വൈ. നിസാമുദ്ധീൻ ഫാളിലി (സെക്രട്ടറി)
 • ഹാമിദലി സഖാഫി പാലാഴി (സെക്രട്ടറി)
 • സി. ആർ. കുഞ്ഞു മുഹമ്മദ് വള്ള്യാട് (സെക്രട്ടറി)
 • ഡോ ശമീറലി വി. കെ. (സെക്രട്ടറി)
 • ശരീഫ് നിസാമി (സെക്രട്ടറി)
 • ജഅ്ഫർ സ്വാദിഖ് എൻ, കാസർഗോഡ് (സെക്രട്ടറി)

പ്രസിദ്ധീകരണ വിഭാഗം[തിരുത്തുക]

എസ്‌ എസ്‌ എഫ് കേരള സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രസിദ്ധീകരണ വിഭാഗമാണ് ഐ.പി.ബി.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

കീഴ്ഘടകങ്ങൾ[തിരുത്തുക]

മഴവിൽ സംഘം[തിരുത്തുക]

SSF ന്റെ കീഴിൽ രാജ്യത്ത് ആകമാനം ഉള്ള ഒരോ യൂണിറ്റിലെയും കുട്ടികൾക്കായുള്ള സംഘമാണ് മഴവിൽ സംഘം.

എസ്.ബി.എസ്[തിരുത്തുക]

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ കേരളത്തിൽ ആകമാനം ഉള്ള മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് എസ്.ബി.എസ്. കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന ഈ സംഘത്തിൻറെ പ്രവർത്തനങ്ങൾ എസ് എസ് എഫ് കേരള സംസ്ഥാന കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്.

സാഹിത്യോത്സവ്[തിരുത്തുക]

പ്രധാന ലേഖനം: സാഹിത്യോത്സവ്

ഏഷ്യയിലെ രണ്ടാമത് വലിയ യുവജനോത്സവം, ഏറ്റവും വലിയ ഇസ്ലാമിക കലാ മാമാങ്കം. കേരളത്തിലെ പഞ്ചായത്തുകളിലെ വാർഡുകൾ മുതൽ നീലഗിരി ജില്ലയിലെയും വിവിധ ഭാഗങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ഏഷ്യയിലെ ഇസ്ലാമിക കലാപരിപാടിയാണ് സാഹിത്യോത്സവ്. യൂനിറ്റ് ഘടകങ്ങളിൽ നിന്നും വിജയിച്ചവരെ യഥാക്രമം സെക്ടർ തലത്തിലും ഡിവിഷൻ തലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ച് സംസ്ഥാന തലത്തിൽ മത്സരം നടത്താറുണ്ട്. 2015ലെ 22-ാമത് സാഹിത്യോത്സവ് കോഴിക്കോട് കാരന്തൂർ മർകസു സഖാഫത്തി സുന്നിയ്യയിൽ നടന്നു. 2500 പ്രതിഭകൾ പങ്കെടുത്ത മത്സരത്തിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2019 ലെ സാഹിത്യോത്സവ് തൃശൂരിലെ ചാവക്കാട് വെച്ച് നടക്കും.[3][4]

അവലംബങ്ങൾ[തിരുത്തുക]

 1. ഐ പി ബി, ഇസ്ലാമിക്‌ പബ്ലിഷിംഗ് ബ്യൂറോ. http://www.ipbkerala.com/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
 2. http://www.ssfkerala.org/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
 3. | മീഡിയവൺ ടിവി വെബ്സൈറ്റ്
 4. | സിറാജ് ദിനപത്രം