കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റ്

Coordinates: 8°29′50″N 76°56′58″E / 8.4972°N 76.9495°E / 8.4972; 76.9495
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Government Secretariat Building
കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റ്
Secretariat Building, Kerala
കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റ് മന്ദിരം
കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റ് is located in Kerala
കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റ്
കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റ് is located in India
കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റ്
പഴയ പേര്‌Huzur, Puthen Kacheri
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിRoman and Dutch, among others
സ്ഥാനംThiruvananthapuram, Kerala, India
നിർദ്ദേശാങ്കം8°29′50″N 76°56′58″E / 8.4972°N 76.9495°E / 8.4972; 76.9495
നിർമ്മാണം ആരംഭിച്ച ദിവസം1865
പദ്ധതി അവസാനിച്ച ദിവസം1869
ഉടമസ്ഥതGovernment of Kerala
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിBarton

കേരള സർക്കാരിന്റെ ഭരണ സിരാകേന്ദ്രമാണ് കേരള ഗവൺമെന്റ് സെക്രട്ടറിയേറ്റ്.[1] മന്ത്രിമാരുടെയും സർക്കാർ വകുപ്പ് സെക്രട്ടറിമാരുടെയും കാര്യാലയങ്ങളും പ്രധാനപ്പെട്ട മറ്റ് കാര്യാലയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു.[2] സംസ്ഥാന ഭരണകൂടത്തിന്റെ ഏറ്റവും ഉയർന്ന തലമാണിത്. വകുപ്പുകളുടെ സമുച്ചയത്തെയാണ് സെക്രട്ടേറിയറ്റ് സൂചിപ്പിക്കുന്നത്. അതത് വകുപ്പിന് കേബിനറ്റ് പദവിയുള്ള മന്ത്രിമാരും വകുപ്പ് മേധാവികളായി സർക്കാരിന്റെ സെക്രട്ടറിമാരും (Secretary to Government) ഉണ്ട്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് നർമദ റോഡിൽ ആണ് സെക്രട്ടേറിയേറ്റ് കെട്ടിട സമുച്ഛയം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂർ രാജ്യത്തിന്റെ ദർബാർ ഹാളായിട്ടാണ് സെക്രട്ടേറിയറ്റ് സമുച്ചയം ആദ്യം നിർമ്മിച്ചത്.

ചരിത്രം[തിരുത്തുക]

150 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 1865 ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന അയിലിയം തിരുനാൾ നിർവ്വഹിച്ചു. 1869 ൽ പണി പൂർത്തീകരിച്ചു. തിരുവിതാംകൂർ റോയൽ ദർബാർ ഹാളിനായാണ് ഇത് ആസൂത്രണം ചെയ്തിരുന്നത്. ഇവിടെ വച്ചാണ് രാജാവ് തന്റെ മന്ത്രിസഭയുമായി പ്രതിമാസ കൂടിക്കാഴ്ച നടത്തിയിരുന്നത്. തിരുവിതാംകൂറിലെ അന്നത്തെ ചീഫ് എഞ്ചിനീയറായ ബാർട്ടന്റെ കീഴിലായിരുന്ന ഇതിന്റെ രൂപകൽപ്പനയിലും നിർമ്മാണത്തിലും റോമൻ, ഡച്ച് വാസ്തുവിദ്യകളുടെ സമന്വയം ഉണ്ട്. [3] നിർമാണത്തിന്റെ മേൽനോട്ടം അന്നത്തെ ദിവാൻ ടി. മാധവറാവുവിനായിരുന്നു. അദ്ദേഹത്തിന്റെ പ്രതിമ ഇപ്പോൾ കെട്ടിടത്തിന് എതിർവശത്തായി റോഡിന് കുറുകെ നിൽക്കുന്നു.[4] ഈ സ്ഥലമാണ് സ്റ്റാച്യു എന്നറിയപ്പെടുന്നത്.

സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ വച്ചാണ് തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ചിതിര തിരുനാൽ സ്ഥാനാരോഹണം നടന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് മുമ്പ് 1939 മുതൽ കേരള സംസ്ഥാന നിയമസഭയും സെക്രട്ടേറിയറ്റിനകത്താണ് പ്രവർത്തിച്ചിരുന്നത്. [5] 1933 ഡിസംബർ 12ന് അന്നത്തെ വൈസ്രോയ് വില്ലിങ്ഡൺ പ്രഭുവായിരിന്നു പുതിയ നിയമസഭാ മന്ദിരത്തിന് തറക്കല്ലിട്ടത്. 1939 ഫെബ്രുവരി 6 ന് സി.പി. രാമസ്വാമി അയ്യർ ഉദ്ഘാടനം ചെയ്ത ഈ മന്ദിരത്തിൽ വച്ചാണ് രണ്ടാം ശ്രീമുലം പ്രജാസഭ സമ്മേളിച്ചത്. [6]

നാട്ടുരാജ്യത്ത് ഹുജൂർ അല്ലെങ്കിൽ പുത്തൻ കച്ചേരി എന്നറിയപ്പെട്ടിരുന്ന ഇത് 1949 ൽ കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായതിനാൽ തന്നെ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ കേന്ദ്രം കൂടിയാണ് ഇത്.

കെട്ടിടത്തിന്റെ ഘടന[തിരുത്തുക]

സെൻട്രൽ ബ്ലോക്ക്

കേരള സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ 3 ബ്ലോക്കുകൾ ഉൾപ്പെടുന്നു. സെൻട്രൽ ബ്ലോക്ക് ആണ് ഏറ്റവും പഴയത്. ദർബാർ ഹാളിലേക്ക് തുറക്കുന്ന സെൻട്രൽ ബ്ലോക്കിന്റെ പ്രധാന വാതിൽ ആന കവാടം (Elephant Door) എന്നറിയപ്പെടുന്നു. തിരുവിതാംകൂർ മഹാരാജയും അദ്ദേഹത്തിന്റെ പ്രമാണിമാരും പരിമിതമായ പൊതു പ്രവേശനമുള്ളവരും മാത്രമാണ് ഈ ദർബാർ ഹാൾ നേരത്തെ ഉപയോഗിച്ചിരുന്നത്. ഇന്ന് പൊതുയോഗങ്ങളും സംസ്ഥാന സർക്കാരിന്റെ പ്രധാന ചടങ്ങുകളും നടക്കുന്ന ഹാളാണ് ദർബാർ ഹാൾ.  

ദർബാർ ഹാളിന്റെ ഇരുവശത്തും 20 വാതിലുകളുണ്ട്. സെൻട്രൽ ബ്ലോക്ക് ഇരുനില കെട്ടിടമാണ്. സെൻട്രൽ ബ്ലോക്കിന്റെ താഴത്തെ നിലയിൽ വലതുവശത്താണ് പഴയ അസംബ്ലി ഹാൾ സ്ഥിതിചെയ്യുന്നത്. ഇത് ഇപ്പോൾ കേരളത്തിന്റെ നിയമനിർമ്മാണ ചരിത്രം ചിത്രീകരിക്കുന്ന ഒരു നിയമനിർമ്മാണ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.[7]

സെൻട്രൽ ബ്ലോക്കിന് പുറമെ നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് എന്നീ രണ്ട് പുതിയ ബ്ലോക്കുകൾ സെൻട്രൽ ബ്ലോക്കിന്റെ ഇരുവശത്തുമായി നിർമ്മിച്ചു. സൗത്ത് ബ്ലോക്ക് അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം എ. താണുപിള്ള 1961 ഓഗസ്റ്റ് 18 ന് ഉദ്ഘാടനം ചെയ്തു. പിന്നീട് സെൻട്രൽ ബ്ലോക്കിനും പുതിയ ബ്ലോക്കുകൾക്കുമിടയിൽ രണ്ട് "സാൻഡ്‌വിച്ച്" ബ്ലോക്കുകളും നിർമ്മിച്ചു.   നോർത്ത് ബ്ലോക്കിലാണ് കേരള മുഖ്യമന്ത്രിയുടെ കാര്യാലയം സ്ഥിതിചെയ്യുന്നത്. പിന്നീട് സെക്രട്ടേറിയറ്റ് മതിൽക്കെട്ടിന് പുറത്തായി രണ്ട് അനുബന്ധങ്ങൾ (Annexes) കൂടി നിർമ്മിക്കുകയുണ്ടായി.

വകുപ്പുകൾ[തിരുത്തുക]

പൊതുഭരണം, ധനകാര്യം, നിയമം എന്നിങ്ങനെ മൂന്ന് പ്രധാന വകുപ്പുകളായാണ് സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത്. പൊതുഭരണ വകുപ്പിൽ സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളുടെയും ഭരണവകുപ്പുകൾ ഉൾക്കൊള്ളുന്നു. കേരള സെക്രട്ടേറിയറ്റ് റൂൾസ് ഓഫ് ബിസിനസ് (KSRB) അടിസ്ഥാനമാക്കി ഇനിപ്പറയുന്ന പ്രധാന സെക്രട്ടേറിയറ്റ് വകുപ്പുകൾ വഴിയാണ് സംസ്ഥാന സർക്കാരിന്റെ ഭരണനിർവ്വഹണം നടക്കുന്നത്. [8] സെക്രട്ടേറിയറ്റ് വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും നയപരമായ (Policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനു പുറത്തുള്ള ഫീൽഡ് വകുപ്പുകളുടെ ചുമതല മേൽപ്പറഞ്ഞ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ജോലികളുമാണ്. സെക്രെട്ടറിയേറ്റ് വകുപ്പുകളുടെ മേധാവി സെക്രട്ടറി (Secretary to Government) ആണ്. ഫീൽഡ് വകുപ്പുകൾ ഡയറക്ടറേറ്റ്, കമ്മീഷണറേറ്റ്, തുടങ്ങി പേരുകളിലും അറിയപ്പെടുന്നു. ഇതുകൂടാതെ സര്ക്കാര് സ്ഥാപനങ്ങളും അതാത് വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നു.അനുബന്ധ സ്ഥാപനങ്ങൾ[തിരുത്തുക]

വിവര പൊതുജനസമ്പർക്ക വകുപ്പ്[തിരുത്തുക]

സൌത്ത് ബ്ലോക്കിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന, സർക്കാരിന്റെ ഔദ്യോഗിക വിവര വിനുമയ ഏജൻസിയാണ് വിവര പൊതുജനസമ്പർക്ക വകുപ്പ് ( I & PRD ). പൊതുജനങ്ങൾക്കും, പത്ര-ദൃശ്യ മാധ്യമങ്ങൾക്കും ഇടയിൽ സർക്കാരിന്റെ ഒരു കണ്ണിയായി പ്രവർത്തിക്കുന്ന വകുപ്പാണിത്.

ചിത്രശാല[തിരുത്തുക]

അവലംമ്പങ്ങൾ[തിരുത്തുക]

  1. [1] Archived 2009-01-01 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 6 ജനുവരി 2011. Retrieved 7 ഓഗസ്റ്റ് 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Archived copy". Archived from the original on 3 ഏപ്രിൽ 2009. Retrieved 4 ഫെബ്രുവരി 2010.{{cite web}}: CS1 maint: archived copy as title (link)
  4. What the Statues Tell: The Politics of Choosing Symbols in Trivandrum, Robin Jeffrey, Pacific Affairs, Vol. 53, No. 3 (Autumn, 1980), pp. 484-502, p.486
  5. "Kerala Secretariat in Thiruvananthapuram India". India9.com. 7 ജൂൺ 2005. Retrieved 20 ഒക്ടോബർ 2013.
  6. "History of legislative bodies in Kerala- bicameralism". Keralaassembly.org. Retrieved 20 ഒക്ടോബർ 2013.
  7. [2][പ്രവർത്തിക്കാത്ത കണ്ണി]
  8. "Government Departments - Kerala Info @ New Kerala .Com". Kerala-info.newkerala.com. Retrieved 20 ഒക്ടോബർ 2013.