ലാൻഡ് റവന്യൂ വകുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാൻഡ് റവന്യൂ വകുപ്പ്
Revenue Department
ലാൻഡ് റവന്യൂ വകുപ്പ്
വകുപ്പ് അവലോകനം
ആസ്ഥാനം തിരുവനന്തപുരം
ഉത്തരവാദപ്പെട്ട മന്ത്രി കെ. രാജൻ, റവന്യൂ മന്ത്രി
മേധാവി/തലവൻമാർ ശ്രീമതി ടിങ്കു ബിസ്വാൾ ഐ.എ.എസ്, പ്രിൻസിപ്പൽ സെക്രട്ടറി
 
ഡോ.എ.കൗശിഗൻ ഐ.എ.എസ്, ലാൻഡ് റവന്യൂ കമ്മീഷണർ
കീഴ് ഏജൻസികൾ ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്
 
സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറേറ്റ്
വെബ്‌സൈറ്റ്
http://www.clr.kerala.gov.in/

സംസ്ഥാന സർക്കാരിലെ പ്രധാന വകുപ്പുകളിലൊന്നാണ് ലാൻഡ് റവന്യൂ വകുപ്പ്. ഇപ്പോൾ ശ്രീ കെ. രാജൻ ആണ് വകുപ്പ് മന്ത്രി . ട്രഷറി, രജിസ്ട്രേഷൻ, സിവിൽ സപ്ലൈസ് തുടങ്ങിയ മിക്ക വകുപ്പുകളും റവന്യൂ വകുപ്പ് വിഭജിച്ച് രൂപം കൊണ്ടിട്ടുള്ളതാണ്.

14 ജില്ല, 21 റവന്യൂ ഡിവിഷൻ, 63 താലൂക്ക് , 1577 വില്ലേജ് എന്നിങ്ങനെയാണ് സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ ഘടന. ഭൂമി സംബന്ധമായ കാര്യങ്ങളാണ് ഈ വകുപ്പ് പ്രധാനമായി കൈകാര്യം ചെയ്യുന്നതെങ്കിലും സംസ്ഥാന ഭരണ തലത്തിൽ സർവ്വ തല സ്പർശിയായ ചുമതലകളാണ് ഈ വകുപ്പിനുള്ളത്. മുൻപ് റവന്യൂ , ട്രഷറി, ,സിവിൽ സപ്ലൈസ്, ഫിനാൻസ് എന്നീ വകുപ്പുകളുടെ തലപ്പത്ത് പൊതുവായി റവന്യൂ ബോർഡ് ഉണ്ടായിരുന്നു. പിന്നീട് അത് നിർത്തലാക്കി അതത് വകുപ്പുകൾക്ക് കമ്മീഷണറേറ്റ് രൂപീകരിക്കുകയും ചെയ്തു.

സെക്രട്ടേറിയറ്റ് തലത്തിൽ വകുപ്പിൻ്റെ മേധാവി പ്രിൻസിപ്പൽ സെക്രട്ടറിയും (റവന്യൂ) അദ്ദേഹത്തിന് കീഴിൽ അനുബന്ധ വകുപ്പ് (ഫീൽഡ്) തലത്തിൽ വകുപ്പ് മേധാവിമാരും നേതൃത്വം നൽകുന്നു. റവന്യൂ വകുപ്പിൻ്റെ പ്രധാന ഫീൽഡ് വകുപ്പുകൾ ആണ് ലാൻഡ് റവന്യൂ കമ്മീഷണറേറ്റും സർവേ ലാൻഡ് റെകോഡ്സ് ഡയറക്ടറേറ്റും. ലാൻഡ് റവന്യൂ കമമീഷണർ, സർവേ ഡയറക്ടർ തുടങ്ങിയവർ ആണ് ഇതിന് നേതൃത്വം നൽകുന്നത്.

ഘടന[തിരുത്തുക]

സെക്രട്ടേറിയറ്റ്[തിരുത്തുക]

റവന്യൂ വകുപ്പ് മന്ത്രിയാണ് വകുപ്പിൻ്റെ തലവൻ. ഭരണത്തിൽ സഹായിക്കുന്നതിനായി പ്രിൻസിപ്പൽ സെക്രട്ടറി (റവന്യൂ) യുടെ നേതത്വത്തിൽ ഉള്ള ഉദ്യോഗസ്ഥവൃന്ദവും ഉണ്ട്.

കമ്മീഷണറേറ്റ്[തിരുത്തുക]

റവന്യൂ വകുപ്പിൻ്റെ ആസ്ഥാന കാര്യാലയം തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്. ലാൻഡ് റവന്യൂ കമ്മീഷണർ ആണ് വകുപ്പ് മേധാവി.

ജില്ലകൾ[തിരുത്തുക]

14 ജില്ലകൾ ആണ് കേരളത്തിൽ ഉള്ളത്. ജില്ലാ ആസ്ഥാന കാര്യാലയം കലക്ട്രേറ്റ് എന്ന് അറിയപ്പെടുന്നു. ജില്ലാ കളക്ടർ ആണ് ഇതിന് നേതൃത്വം നൽകുന്നത്. ജില്ലയുടെ റവന്യൂ ഭരണം, പൊതു ഭരണം എന്നിവയുടെ ചുമതല കലക്ടർക്ക് ആണ്. ജില്ലയുടെ മജിസ്ട്രേറ്റ് (എക്സിക്യൂട്ടിവ്) കൂടിയാണ് കലക്ടർ. ജില്ലാ കളക്ടറെ സഹായിക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവരും ഉണ്ട്.

റവന്യൂ ഡിവിഷൻ[തിരുത്തുക]

സംസ്ഥാനത്ത് 27 റവന്യൂ ഡിവിഷനുകൾ ആണുള്ളത്. റവന്യൂ ഡിവിഷണൽ ഓഫീസുകൾക്ക് നേതൃതം നൽകുന്നത് റവന്യൂ ഡിവിഷണൽ ഓഫീസർമാർ (ആർഡിഒ) ആണ്. ഐഎഎസ് കേഡറിൽ നിന്നുളള ഉദ്യോഗസ്ഥർ ചുമതല വഹിക്കുമ്പോൾ പൊതുവെ സബ് കലക്ടർ എന്ന് അറിയപ്പെടുന്നു. സംസ്ഥാന സർവീസ് ഉദ്യോഗസ്ഥർ പൊതുവേ ആർഡിഒ എന്ന പേരിലാണ് അറിയപ്പെടുന്നത്. റവന്യൂ ഡിവിഷൻ്റെ അധികാര പരിധിയിൽ ഒന്നിൽ കൂടുതൽ താലൂക്കുകൾ ഉണ്ടായിരിക്കും. ആർഡിഒ അതാത് റവന്യൂ ഡിവിഷൻ്റെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയാണ്. എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ അധികാരം കൂടി അവർ വഹിക്കുന്നുണ്ട്. കൂടാതെ മെയിന്റനൻസ് ട്രിബ്യൂണൽ കൂടിയാണ് ഈ കാര്യാലയം.

താലൂക്ക്[തിരുത്തുക]

താലൂക്ക് ഓഫീസുകൾക്ക് നേതൃതം നൽകുന്നത് തഹസിൽദാർ ആണ്. അനേകം റവന്യൂ വില്ലേജുകൾ ഇതിൻ്റെ അധികാര പരിധിയിൽ വരുന്നു. താലുക്കിൻ്റെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കൂടിയാണ് തഹസിൽദാർ. തഹസിൽ എന്ന വാക്കിൻ്റെ അർത്ഥം താലൂക്ക് എന്നും ദാർ എന്നതിൻ്റെ അർത്ഥം അധികാരി എന്നുമാണ്, താലൂക്കിൻ്റെ അധികാരി എന്നാണ് ഇതിൻ്റെ അർത്ഥം. ഒട്ടനേകം വില്ലേജുകൾ ചേർന്നത് ആണ് ഒരു താലൂക്ക്.

വില്ലേജ് (റവന്യൂ വില്ലേജുകൾ)[തിരുത്തുക]

റവന്യൂ വകുപ്പിൻ്റെ പ്രാഥമിക വിഭാഗം അല്ലെങ്കിൽ താഴെ തട്ടിലുള്ള കാര്യാലയം ആണ് വില്ലേജ് ഓഫീസുകൾ. വില്ലേജ് ഓഫീസർമാർ ആണ് ഇതിന് നേതൃത്വം നൽകുന്നത്. കുറെ ദേശങ്ങൾ ചേർന്നത് ആണ് ഒരു റവന്യൂ വില്ലേജ്. ഒട്ടനേകം ദേശങ്ങൾ വില്ലേജിൻ്റെ അധികാര പരിധിയിൽ ഉൾപ്പെടുന്നു.

റവന്യൂ വകുപ്പിൽ നിന്നുമുള്ള പ്രധാന സേവനങ്ങൾ[തിരുത്തുക]

  1. ജാതി സാക്ഷ്യപത്രം
  2. വരുമാന സാക്ഷ്യപത്രം
  3. നോൺ ക്രീമി ലെയർ സാക്ഷ്യപത്രം
  4. അഗതി (ഡെസ്റ്റിറ്റ്യൂട്ട് ) സാക്ഷ്യപത്രം
  5. ഫാമിലി മെംബർഷിപ് സാക്ഷ്യപത്രം
  6. തിരിച്ചറിയൽ (ഐഡന്റിഫിക്കേഷൻ)സാക്ഷ്യപത്രം
  7. ലോക്കേഷൻസാക്ഷ്യപത്രം
  8. നേറ്റിവിറ്റി സാക്ഷ്യപത്രം
  9. ഡൊമിസൈൽസാക്ഷ്യപത്രം(പ്രധിരോധ വകുപ്പിലേക്കു നൽകുന്ന ജന്മഗൃഹ /സ്ഥിരവാസ സാക്ഷ്യപത്രം)
  10. വൈവാഹിക ബന്ധം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം
  11. റിലേഷൻഷിപ്പ് സാക്ഷ്യപത്രം
  12. റസിഡൻസ് സാക്ഷ്യപത്രം
  13. അനന്തരാവകാശ( ലീഗൽ ഹെയർഷിപ്പ്) സാക്ഷ്യപത്രം
  14. സോൾവൻസി സാക്ഷ്യപത്രം
  15. കൈവശാവകാശ സാക്ഷ്യപത്രം ( പൊസ്സഷൻ & നോൻ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്)
  16. വാല്യുവേഷൻ സാക്ഷ്യപത്രം
  17. രണ്ടും ഒരാളാണെന്ന സാക്ഷ്യപത്രം
  18. വിധവാ സാക്ഷ്യപത്രം
  19. വിധവ പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം
  20. ഡിപ്പൻഡൻസി സാക്ഷ്യപത്രം
  21. ലൈഫ് സാക്ഷ്യപത്രം
  22. കൺ വേർഷൻ സാക്ഷ്യപത്രം
  23. മിശ്ര വിവാഹിതർക്കുള്ള സാക്ഷ്യപത്രം
  24. ഇൻഡിജന്റ് സാക്ഷ്യപത്രം
  25. പിൻ തുടർച്ചാവകാശ സാക്ഷ്യപത്രം
  26. വ്യക്തികളെ കാണാനില്ലെന്ന(മാൻ മിസ്സിങ്ങ്) സാക്ഷ്യപത്രം
  27. സ്വഭാവ സാക്ഷ്യപത്രം
  28. അന്നേവരി സാക്ഷ്യപത്രം
  29. പോക്ക് വരവ് ചെയ്യാൻ : അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് വെള്ള പേപ്പറിൽ അപേക്ഷ എഴുതി പ്രമാണത്തിന്റെ കോപ്പി ഉൾപ്പെടെ വില്ലേജ് ഓഫീസർക്കു സമർപ്പിക്കണം
  30. ലേലം

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാൻഡ്_റവന്യൂ_വകുപ്പ്&oldid=3986506" എന്ന താളിൽനിന്ന് ശേഖരിച്ചത്