സബ് കലക്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ ഒരു സബ് ഡിവിഷണൽ ഓഫീസ് (അസിസ്റ്റന്റ് കളക്ടർ കം സബ് ഡിവഷണൽ മജിസ്‌ട്രേറ്റിന്റെ കാര്യാലയം)

സബ് കളക്ടർ കം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (അസിസ്റ്റന്റ് കമ്മീഷണർ അല്ലെങ്കിൽ സബ് ഡിവിഷണൽ ഓഫീസർ എന്നും ചില സംസ്ഥാന്ങളിൽ അറിയപ്പെടുന്നു) ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് കേഡറിലെ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഭൂമി വരുമാനം, കനാൽ വരുമാനം എന്നിവയുടെ ചുമതലയുള്ള സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് കേഡറിലെ സംസ്ഥാന സിവിൽ സർവീസ് ഉദ്യോഗസ്ഥനോ ആണ്. ഒരു ജില്ലയിലെ റവന്യൂ ഡിവിഷൻ്റെ (ഉപജില്ല) ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ ആണ് ഇദ്ദേഹം. കൂടാതെ റവന്യൂ ഡിവിഷൻ്റെ അഥവാ ഉപജില്ലയുടെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആയും അവരെ ചുമതലപ്പെടുത്തിയിരിക്കുന്നു. കൂടാതെ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻൽ നിന്നോ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസർമാരും അവരുടെ പരിശീലന കാലയളവിൽ സബ് കലക്ടറും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആയും പ്രവർത്തിക്കുന്നു. അസിസ്റ്റന്റ് കളക്ടർ കം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർ അല്ലെങ്കിൽ സബ് ഡിവിഷണൽ ഓഫീസർ (സിവിൽ) അല്ലെങ്കിൽ റവന്യൂ ഡിവിഷണൽ ഓഫീസർ (ആർ.ഡി.ഒ) എന്നിങ്ങനെ പല പേരുകളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അവർ അറിയപ്പെടുന്നു. ഓരോ ജില്ലയെയും റവന്യൂ ഉപജില്ലകളായി തിരിച്ചിരിക്കുന്നു. എല്ലാ റവന്യൂ സബ് ഡിവിഷനുകളും അല്ലെങ്കിൽ റവന്യൂ ഡിവിഷനുകളും സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ചുമതലയിലാണ്. റവന്യൂ ഡിവിഷൻ്റെ കീഴിൽ നിരവധി താലൂക്കുകളും ഉൾപെടുന്നു.

ഇന്ത്യയിൽ, 1973 ലെ ക്രിമിനൽ പ്രൊസീജ്യർ കോഡ് (CrPC) പ്രകാരം ഒരു സബ് കളക്ടർ കം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് നിരവധി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് റോളുകൾ ഉണ്ട്.

"https://ml.wikipedia.org/w/index.php?title=സബ്_കലക്ടർ&oldid=3942093" എന്ന താളിൽനിന്ന് ശേഖരിച്ചത്