കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുഴൂർ_ശ്രീ_സുബ്രമണ്യ_സ്വാമി_ക്ഷേത്രം-ഗോപുര വാതിൽ
കുഴൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം
കൊടിമരം-കുഴൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കുഴൂർ എന്ന ഗ്രാമത്തിലെ പ്രധാന ക്ഷേത്രമാണ് കുഴൂർ സുബ്രമണ്യ സ്വാമി ക്ഷേത്രം. സുബ്രമണ്യനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു ക്ഷേത്രമാണ്. വർഷം തോറും ഇവിടെ നടന്നു വരുന്ന ഏകാദശി ഉത്സവം ഇവിടുത്തെ പ്രധാന ഉത്സവമാണ്. വൃശ്ചികമാസത്തിലെ ഏകാദശിയാണ് ഇവിടെ ഉത്സവം നടന്നു വരുന്നത്. ഗുരുവായൂർ ഏകാദശിയുടെ അതേദിവസം ആഘോഷിക്കുന്ന ഈ ഉത്സവം മൂലം ഏകാദശി ആഘോഷിക്കുന്ന ഏക സുബ്രഹ്മണ്യക്ഷേത്രമായി ഇതുമാറിക്കഴിഞ്ഞു. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഗണപതിയും അയ്യപ്പനും ശിവനും ഭഗവതിയും നാഗദൈവങ്ങളും ഉപപ്രതിഷ്ഠകളാണ്.

ക്ഷേത്രം[തിരുത്തുക]

അനുബന്ധക്ഷേത്രങ്ങൾ[തിരുത്തുക]

കുഴൂർ നാരായണൻ‌കുളങ്ങര ക്ഷേത്രം.

അടുത്ത ക്ഷേത്രങ്ങളായ ശ്രീനാരായണൻ കുളങ്ങര ക്ഷേത്രം, വിളക്കുംകാൽ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ ഇതിന്റെ അനുബന്ധ ക്ഷേത്രങ്ങളാണ്. വർഷം തോറും നടക്കുന്ന പൂയ്യ ഉത്സവത്തിൽ ഈ ക്ഷേത്രങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്.


എത്തിച്ചേരാനുള്ള വഴി[തിരുത്തുക]