ഒ‌.എൻ‌.വി. സാഹിത്യ അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കവി ഒ‌എൻ‌വി കുറുപ്പിന്റെ (1931–2016) സ്മരണയ്ക്കായി ഒ‌എൻ‌വി കൾച്ചറൽ അക്കാദമി 2017 മുതൽ നൽകി വരുന്ന പുരസ്കാരമാണ് ഒ‌.എൻ‌.വി. സാഹിത്യ അവാർഡ്. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാരുടെ സാഹിത്യത്തിലുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ച് നൽകുന്ന ദേശീയ അവാർഡാണ് ഇത്. 2020 വരെ മലയാള ഭാഷാ എഴുത്തുകാർക്ക് മാത്രമാണ് അവാർഡ് ലഭിച്ചത്. 2021 ലെ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തുവിന്[1] നൽകുന്നതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും മീറ്റൂ വിവാദങ്ങളെത്തുടർന്ന് പുരസ്കാരപ്രഖ്യാപനത്തിൽ പ്രതിഷേധമുണ്ടാവുകയും പുരസ്കാരം സ്വീകരിക്കുന്നതിന് അദ്ദേഹം വിസമ്മതിക്കുകയും ചെയ്തിരുന്നു.[2][3][4][5][6]

മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് പുരസ്കാരം.[7]

സ്വീകർത്താക്കൾ[തിരുത്തുക]

വർഷം സ്വീകർത്താവ് ചിത്രം ജൂറി റഫ.
2017 സുഗതകുമാരി എം. ലീലാവതി
സി. രാധാകൃഷ്ണൻ

പ്രഭാ വർമ്മ

[8]
2018 എം.ടി. വാസുദേവൻ നായർ എം എം ബഷീർ
കെ. ജയകുമാർ
പ്രഭാ വർമ്മ
[9]
2019 അക്കിത്തം അച്യുതൻ നമ്പൂതിരി സി. രാധാകൃഷ്ണൻ
എസ്. വി. വേണുഗോപൻ നായർ
പ്രഭാ വർമ്മ
[10]
2020 എം. ലീലാവതി സി. രാധാകൃഷ്ണൻ

പ്രഭാ വർമ്മ
അനിൽ വള്ളത്തോൾ

[11]
2021 വൈരമുത്തു പ്രഭാവർമ്മ

ആലങ്കോട് ലീലാകൃഷ്ണൻ

അനിൽ വള്ളത്തോൾ

[12]
2022 T. Padmanabhan
2023 C. Radhakrishnan

അവലംബം[തിരുത്തുക]

  1. "വൈരമുത്തു: പാട്ടെഴുത്തിലെ പൊൻവസന്തം". ശേഖരിച്ചത് 2021-06-19.
  2. "വൈരമുത്തു പിന്മാറി; ഒഎൻവി പുരസ്കാരം സ്വീകരിക്കില്ലെന്ന് പ്രഖ്യാപനം". ശേഖരിച്ചത് 2021-06-19.
  3. "ഒഎൻവി പുരസ്കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു; സമ്മാനത്തുകയടക്കം 5 ലക്ഷം ദുരിതാശ്വാസനിധിയിലേയ്ക്ക്" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-06-19.
  4. "Vairamuthu to 'return' ONV Kurup literary award after public outrage" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-06-19.
  5. "ONV literary award to Me Too accused Vairamuthu to be reconsidered after Parvathy, others slam jury" (ഭാഷ: ഇംഗ്ലീഷ്). 2021-05-28. ശേഖരിച്ചത് 2021-06-19.
  6. "Vairamuthu declines ONV Literary Award after row". ശേഖരിച്ചത് 2021-06-19.
  7. "ഒഎൻവി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിയ്ക്ക്". ശേഖരിച്ചത് 2021-06-19.
  8. "O.N.V. Literary Award for Sugathakumari". The Hindu (ഭാഷ: Indian English). 3 May 2017. ശേഖരിച്ചത് 18 December 2020.
  9. "M.T Vasudevan Nair Wins ONV Literary Prize For Overall Contribution To Malayalam Literature" (ഭാഷ: Indian English). 4 May 2018. ശേഖരിച്ചത് 18 December 2020.
  10. "Akkitham receives ONV Literary Award" (ഭാഷ: Indian English). 2019-04-28. ശേഖരിച്ചത് 18 December 2020.
  11. "Kerala: Noted critic M Leelavathy bags this year's ONV literary award". ശേഖരിച്ചത് 2021-06-19.
  12. "ഒ.എൻ.വി പുരസ്‌കാരം തമിഴ്കവി വൈരമുത്തുവിന്" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-11-07.