എസ്.വി. വേണുഗോപൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്.വി. വേണുഗോപൻ നായർ
ജനനം1945 ഏപ്രിൽ 18
Nationality ഇന്ത്യ


മലയാള സാഹിത്യകാരനായ[1] എസ്‌. വി. വേണുഗോപൻ നായർ 1945 ഏപ്രിൽ 18-ന്‌ നെയ്യാറ്റിൻകര താലൂക്കിലെ കാരോടു ദേശത്ത്‌ ജനിച്ചു. അച്‌ഛൻ പി. സദാശിവൻ തമ്പി. അമ്മ ജെ. വി. വിശാലാക്ഷിയമ്മ. മരണം:23 ആഗസ്ത് 2022.

കുളത്തൂർ (നെയ്യാറ്റിൻകര) ഹൈസ്‌കൂളിലും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും വിദ്യാഭ്യാസം ചെയ്തു. മലയാള സാഹിത്യത്തിൽ എം. എ., എം. ഫിൽ., പിഎച്ച്‌.ഡി ബിരുദങ്ങൾ നേടി. 1965 മുതൽ കോളജ്‌ അദ്ധ്യാപകനായി ജോലി ചെയ്യാൻ തുടങ്ങി. നാഗർകോവിൽ സ്‌കോട്ട്‌ ക്രിസ്‌റ്റ്യൻ കോളജിലും മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എൻ. എസ്‌. എസ്‌. എന്നീ കോളേജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. വത്സലയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. രണ്ടാണ്മക്കളും ഒരു മകളുമാണ് ഇവർക്കുള്ളത്.

കൃതികൾ[തിരുത്തുക]

കഥാസമാഹാരങ്ങൾ[തിരുത്തുക]

 • ആദിശേഷൻ
 • ഗർഭശ്രീമാൻ
 • മൃതിതാളം
 • രേഖയില്ലാത്ത ഒരാൾ
 • തിക്‌തം തീക്ഷ്‌ണം തിമിരം
 • ഭൂമിപുത്രന്റെ വഴി
 • ഒറ്റപ്പാലം
 • കഥകളതിസാദരം
 • എന്റെ പരദൈവങ്ങൾ

പഠനം[തിരുത്തുക]

 • വാത്സല്യം സി. വി. യുടെ ആഖ്യായികകളിൽ

തർജ്ജമ[തിരുത്തുക]

 • സൗ സുയേ-ജിൻ (Cao Xueqin) [2] രചിച്ച ചൈനീസ് ഗ്രന്ഥമായ ഹങ് ലൗ മെങ് അദ്ദേഹം ചുവന്ന അകത്തളത്തിന്റെ കിനാവ്‌ എന്ന പേരിൽ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

പുരസ്കാരം[തിരുത്തുക]

‘രേഖയില്ലാത്ത ഒരാൾ’ ഇടശ്ശേരി അവാർഡിനും (1984) ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാർഡിനും (1990)[3] അർഹമായി. ഡോ. കെ. എം. ജോർജ്‌ അവാർഡ്‌ ട്രസ്‌റ്റിന്റെ ഗവേഷണപുരസ്‌കാരവും (1995) ലഭിച്ചു. ഇപ്പോൾ കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗമാണ്‌.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 768. 2012 നവംബർ 12. ശേഖരിച്ചത് 2013 മെയ് 18. {{cite news}}: Check date values in: |accessdate= and |date= (help)
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-11.
 3. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). ശേഖരിച്ചത് 27 മാർച്ച് 2020.
"https://ml.wikipedia.org/w/index.php?title=എസ്.വി._വേണുഗോപൻ_നായർ&oldid=3770662" എന്ന താളിൽനിന്ന് ശേഖരിച്ചത്