ഐറിസ് വാട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐറിസ് വാട്ടി
Iris wattii flower head
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Subgenus:
Section:
Species:
Iris wattii
Binomial name
Iris wattii
Synonyms

None known[1]

ഐറിസ് ജനുസ്സിലെ ഒരിനം സസ്യമാണ് ഐറിസ് വാട്ടി. ഇത് ലിംനിറിസിന്റെയും ലോഫിറിസ് വിഭാഗത്തിന്റെയും (ക്രസ്റ്റഡ് ഐറിസസ്) ഉപജീനസിലും ഉൾപ്പെടുന്നു. ഇത് ഒരു റൈസോം വർഗ്ഗത്തിൽപ്പെട്ട ബഹുവർഷ സസ്യമാണ്. ചൈന, ബർമ, ഇന്ത്യ എന്നിവിടങ്ങളിലെ തദ്ദേശിയായ ഈ സസ്യത്തിന് ലാവെൻഡർ അല്ലെങ്കിൽ ഇളം നീല പൂക്കളാണ്. ഇതിനെ 'ബാംബൂ ഐറിസ്' എന്നും വിളിക്കുന്നു. ഐറിസ് കൺഫ്യൂസയും ആയി ഇത് ആശയക്കുഴപ്പമുണ്ടാകാറുണ്ട്. മിതശീതോഷ്ണ പ്രദേശങ്ങളിൽ അലങ്കാര സസ്യമായി ഇത് കൃഷി ചെയ്യുന്നു.

വിവരണം[തിരുത്തുക]

ഈ ഇനത്തിന് 0.7 മില്ലിമീറ്റർ മുതൽ 1.5 സെന്റിമീറ്റർ വരെ വ്യാസമുള്ള[2][3] മൂലകാണ്ഡങ്ങളുണ്ട്.[4] അവയ്ക്ക് മങ്ങിയ ഇളം പച്ച നിറവും[2] വ്യതിരിക്തമായ മുഴകളും കാണപ്പെടുന്നു.[3] മൂലകാണ്ഡത്തിനു മുകളിൽ കാണപ്പെടുന്ന അടയാളങ്ങളും അവസാന ഋതുക്കളിലെ ഇലകളുടെ അവശിഷ്ടങ്ങളും അവശേഷിക്കുന്നു.[3] മൂലകാണ്ഡം നിന്ന് ചെടികളുടെ കൂട്ടമായി പുറത്തേക്ക് പടർന്ന് വളരുന്നു.[4][5]

ഇതിന്റെ പത്തോ അതിലധികമോ കൂട്ടമായി കാണപ്പെടുന്ന ഇലകൾ ഒരു ഫാൻ ആകൃതിയായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.[5][6][7]വാൾ ആകൃതിയിലുള്ളതും[4][8] മഞ്ഞകലർന്ന പച്ചനിറത്തിലുള്ളതുമായ[3][9]ഇലകൾക്ക് 30-90 സെന്റിമീറ്റർ (12–35 ഇഞ്ച്) ഉയരവും 3.5–7.5 സെന്റിമീറ്ററും (1–3 ഇഞ്ച്) വരെ വീതിയിലും വളരുന്നു. [10][11][12]ഇലകൾക്ക് 10 ഇലഞരമ്പുകളുണ്ട്. മിതമായ പ്രദേശങ്ങളിൽ ഇലകൾ നിത്യഹരിതമാണ്.[8][9][13][14]പത്രങ്ങൾ ഐറിസ് കൺഫ്യൂസയേക്കാൾ വലുതാണ്[15][16]

എല്ലാ ക്രെസ്റ്റെഡ് ഐറിസ് ഇനങ്ങളടുെ കൂട്ടത്തിലെ ഏറ്റവും ഉയരമുള്ള ഇനമാണ് ഐറിസ് വാട്ടി.[6][17][18]

തടിച്ച, 'മുള പോലുള്ള' കാണ്ഡം[6]50–100 സെന്റിമീറ്റർ (20–39 ഇഞ്ച്) ഉയരവും 1-1.5 സെന്റിമീറ്റർ വീതിയും വരെ വളരുന്നു.[11][19] എന്നിരുന്നാലും, 200 സെന്റിമീറ്റർ (79 ഇഞ്ച്) വരെ ഉയരത്തിൽ വളരുമെന്ന് ചില ഉറവിടങ്ങൾ അവകാശപ്പെടുന്നു.[5][18][20] ഇതിന് 5-7 ഹ്രസ്വവും ദൃഢവുമായ ശാഖകളുണ്ട്.[3] പൂഞട്ടുകൾക്ക് 1.5—3 സെന്റിമീറ്റർ നീളം കാണപ്പെടുന്നു.[3][10]

ചെടികൾ വളരെ വേഗത്തിൽ വളരുകയും ഏപ്രിൽ അല്ലെങ്കിൽ മെയ് മുതൽ പുതിയ വളർച്ചയുണ്ടാകുന്നതായും കാണപ്പെടുന്നു.[11]

കാണ്ഡത്തിന് 3–5 സ്പാറ്റുകൾ (പുഷ്പ മുകുളത്തിന്റെ ഇലകൾ) കാണപ്പെടുന്നു. അവ പച്ചനിറത്തിൽ 1.5–2.5 സെന്റിമീറ്റർ നീളവും 1 സെന്റിമീറ്റർ വീതിയും നേർത്തതും ഇടുങ്ങിയതും അണ്ഡാകാരവുമാണ്.[3][10][12] കാണ്ഡത്തിൽ (പല ശാഖകളും) 2 മുതൽ 10 വരെ പൂക്കൾ ഉണ്ടാകുന്നു[2][3][10] വസന്തകാലത്തിൽ[4][6][21] അല്ലെങ്കിൽ വസന്തകാല വേനൽക്കാലത്ത്[8][9] ഏപ്രിൽ മുതൽ മെയ് വരെ [2][3] ഒരു ശാഖയിൽ 2-3 പൂക്കൾ ഉണ്ടാകുന്നു.[3][10] ഓസ്ട്രേലിയയിൽ, വർഷത്തിന്റെ തുടക്കത്തിലും ശൈത്യകാലത്തിന്റെ ആരംഭത്തിലും വസന്തത്തിന്റെ അവസാനത്തിലും ഇത് പൂവിടുന്നു.[18] 8 മുതൽ 10 ആഴ്ച വരെ സസ്യങ്ങളിൽ 50 വരെ പൂക്കൾ ഉണ്ടാകാം.[4][6]

7.5–8 സെന്റിമീറ്റർ (3–3 ഇഞ്ച്) വ്യാസത്തിലുള്ള പൂക്കൾ [4][3][6]ഇളം നീല നിറത്തിന്റെ ഛായകളിലും,[2][12][14] പൊടിനീല നിറത്തിലും[8][9]നീലലോഹിതവർണ്ണത്തിലും[19] നീല വയലറ്റ് നിറത്തിലും കാണപ്പെടുന്നു[3][7][15]. ഐറിസ് കോൺഫ്യൂസ [7][16] ഐറിസ് ജപ്പോണിക്ക എന്നിവയുടെ പൂക്കളേക്കാൾ വലിയ പൂക്കൾ ഇവയുടെ പ്രത്യേകതയാണ്.[19][21] സമാന നിറമുള്ള പൂക്കളാണ് പൊതുവേ കാണപ്പെടുന്നത്.[2]

ഇതിന് 2 ജോഡി ദളങ്ങൾ, 3 വലിയ വിദളങ്ങൾ (പുറം ദളങ്ങൾ) കാണപ്പെടുന്നു. അവ 'ഫാൾസ്' എന്നും 3 അകത്തെ ചെറിയ ദളങ്ങൾ സ്റ്റാൻഡേർഡ്സ് എന്നും അറിയപ്പെടുന്നു. ഫാൾസ് താഴോട്ട് ചായ്ഞ്ഞതും [16]അണ്‌ഡാകൃതിയായതും[3][10][11] അല്ലെങ്കിൽ സ്പൂൺ പോലുള്ളവയും [12]ആണ്. ഇവയ്ക്ക് 4.5–6 സെന്റിമീറ്റർ (2–2 ഇഞ്ച്) സെന്റിമീറ്റർ നീളവും 2.4–4 സെന്റിമീറ്റർ വീതിയുമുണ്ട്.[3][10]ഇവയ്ക്ക് ഇരുണ്ട ലോഹിതവർണ്ണവും, ആഴത്തിലുള്ള മഞ്ഞ, അല്ലെങ്കിൽ ഓറഞ്ച്-മഞ്ഞ നിറത്തിൽ കാണപ്പെടുന്നതിന്റെ മധ്യഭാഗത്ത് വെളുത്ത കുത്തുകൾ കാണപ്പെടുന്നു.[4][2][21]ദളത്തിന്റെ അരികുകൾ ചുരുണ്ടതോ, മടങ്ങിയതോ, ഞൊറിവുള്ളതോ ആണ്.[3][6]സ്റ്റാൻഡേർഡ്സ് വീതികുറഞ്ഞതും 3.5-4 സെന്റിമീറ്റർ (1-2 ഇഞ്ച്) നീളവും 1-1.3 സെന്റിമീറ്റർ വീതിയുമുള്ളവയാണ്.[3][10][12]മടങ്ങിയതോ അല്ലെങ്കിൽ‌ ഞൊറിവുള്ളതോ ആയ അരികുകളും ഇതിന്‌ കാണപ്പെടുന്നു.

ഇതിന് 1-2 സെന്റിമീറ്റർ നീളമുള്ള ജനിപുടവും [3][12] 3 സെന്റിമീറ്റർ നീളമുള്ള മഞ്ഞ കേസരങ്ങൾ, മഞ്ഞ പരാഗകേസരം, 7–8 മില്ലീമീറ്റർ നീളമുള്ള പച്ച, അണ്ഡാശയം എന്നിവ കാണപ്പെടുന്നു.[3]ഇതിന് 3 ഇളം നീല അല്ലെങ്കിൽ നീലലോഹിത വർണ്ണത്തിലും,[11] 3–3.5 സെന്റിമീറ്റർ നീളവും 8-10 മില്ലീമീറ്റർ വീതിയുമുള്ള ജനി ദണ്ഡും [3]വളവുള്ളതും [10][12]ഞൊറിവുള്ളതുമായ അരികുകളും[11] കാണപ്പെടുന്നു.

ഐറിസ് പൂവിട്ടതിനുശേഷം മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്ത്[3] കുഴലാകൃതിയിലുള്ള[10][12] (ക്രോസ്-സെക്ഷനിൽ ത്രികോണാകൃതി) [10][12] വിത്ത് കാപ്സ്യൂൾ ഉത്പാദിപ്പിക്കുന്നു. കൂർത്ത അരികുകളോടുകൂടിയ പൂക്കൾ 2.8–4.5 സെന്റിമീറ്റർ (1-2 ഇഞ്ച്) നീളവും 1.3–1.5 സെന്റിമീറ്റർ വീതിയുമുള്ളതാണ്. കാപ്സ്യൂളിനുള്ളിൽ, അർദ്ധ-വൃത്താകൃതിയിലുള്ള, തവിട്ടുനിറമുള്ള വിത്തുകൾ കാണപ്പെടുന്നു.[3]

ബയോകെമിസ്ട്രി[തിരുത്തുക]

2006-ൽ, ഐറിസ് ജപ്പോണിക്ക, ഐറിസ് വാട്ടി, ഐറിസ് സബ്ഡിക്കോട്ടോമ എന്നിവയുൾപ്പെടെ 13 ഇനം ഐറിസുകൾ ക്രോമസോം എണ്ണത്തിന്റെ സൈറ്റോളജിക്കൽ വിശകലനത്തിനായി പഠനവിധേയമാക്കി[22].

2009-ൽ ചൈനയിൽ നിന്നുള്ള പത്ത് ഐറിസ് ഇനങ്ങളെക്കുറിച്ച് ഒരു പഠനം നടത്തി. ഐറിസ് കോൺഫ്യൂസ, ഐറിസ് ജപ്പോണിക്ക, ഐറിസ് വാട്ടി എന്നിവയതിലുൾപ്പെടുന്നു. ഐറിസ് ജപ്പോണിക്കയും ഐറിസ് വാട്ടിയും തമ്മിൽ സാമ്യമുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഐറിസ് കോൺഫ്യൂസയുമായി യാതൊരു സാമ്യവും കണ്ടെത്താനായില്ല.[23]

രണ്ട് ഐറിസ് ക്രോമസോമുകളുള്ള മിക്ക ഐറിസുകളും ഡിപ്ലോയിഡ് ആയതിനാൽ, സങ്കരയിനങ്ങളെ തിരിച്ചറിയാനും ഗ്രൂപ്പിംഗുകളുടെ വർഗ്ഗീകരണത്തിനും ഇത് ഉപയോഗിക്കുന്നു. [24]2n = 30, സിമോനെറ്റ്, 1934, 2n = 30, ലെൻസ്, 1959, 2n = 30, ഛിംഫംബ, 1973 [10]ഉൾപ്പെടെ നിരവധി ക്രോമസോം എണ്ണങ്ങളുള്ളവ ഇതിൽ ഉൾപ്പെടുന്നു. ഇത് സാധാരണയായി 2n = 30 ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു.[2][7][22]

ടാക്സോണമി[തിരുത്തുക]

ഐറിസ് വാട്ടി

'ബാംബൂ ഐറിസ്' എന്ന പൊതുനാമമുള്ള[8][14][15] (ഐറിസ് കോൺഫ്യൂസയെയും പലപ്പോഴും 'ബാംബൂ ഐറിസ്' എന്ന് വിളിക്കുന്നു',[15]) ഐറിസ് വാട്ടി ഫാൻ ഷേപ്ഡ് ഐറിസ് എന്നും അറിയപ്പെടുന്നു.[25]

ചൈനീസ് ലിപിയിൽ ഇത് 扇形鸢尾 എന്നും ചൈനയിലെ പിഡ്‌ജിനിൽ ഷാൻ സിംഗ് യുവാൻ വെയ് എന്നും അറിയപ്പെടുന്നു.[3][15][25]

എബ്രായ ഭാഷയിൽ ഇത് איריס ואט എന്ന് എഴുതിയിരിക്കുന്നു.[26]

ലാറ്റിൻ നിർദ്ദിഷ്ട എപ്പിറ്റെറ്റ് വാട്ടി, മണിപ്പൂരിലെ[11][27] ഖോൻഗുയി ഹില്ലിൽ ഈ ഇനത്തിന്റെ ഐറിസ് മാതൃക ശേഖരിച്ച ജോർജ്ജ് വാട്ടിനെ [11][28]പരാമർശിക്കുന്നു.

1892-ൽ 'ഹാൻഡ്‌ബുക്ക് ഓഫ് ഇറിഡേ' (ഹാൻഡ്‌ബ്. ഇറിഡ്.) പേജ് 17-ൽ ബേക്കർ ഇത് വിശദീകരിച്ചു. തുടർന്ന് ജെ.ഡി. ഹുക്കർ 'ഫ്ലോറ ഓഫ് ബ്രിട്ടീഷ് ഇന്ത്യ', (ഫ്ലൈ. ബ്രിട്ട് ഇന്ത്യ, ലണ്ടൻ) വാല്യം 6, ലക്കം 18, പേജ് 273 ജൂലൈ 1892-ൽ പ്രസിദ്ധീകരിച്ചു.[3][27][29]

പിന്നീട് 1935 ജൂൺ 22 ന് 'ഗാർഡനേഴ്‌സ് ക്രോണിക്കിൾ' മൂന്നാം സീരീസ് വാല്യം 97, പേജ് 411 ൽ പ്രസിദ്ധീകരിച്ചു. 1938 ജൂണിൽ ഇത് 'ജേണൽ ഓഫ് ദി റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റി' വാല്യം 63 ലക്കം 6 പേജ് 292 ൽ പ്രസിദ്ധീകരിച്ചു.[10]

ഐറിസിന്റെ ഒരു ചിത്രം, എവറാർഡും മോർലിയും ചേർന്ന് 'വൈൽഡ് ഫ്ലവേഴ്സ് ഓഫ് ദി വേൾഡ്', പ്ലേറ്റ് 107 ൽ 1970-ൽ പ്രസിദ്ധീകരിച്ചു.[30]

യുണൈറ്റഡ് സ്റ്റേറ്റ്സ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ അഗ്രികൾച്ചറൽ റിസർച്ച് സർവീസ് 2003 ഏപ്രിൽ 4 ന് ഇത് പരിശോധിച്ചു. തുടർന്ന് 2004 ഡിസംബർ 3 ന് അപ്‌ഡേറ്റുചെയ്‌തു.[25]

ആർ‌എച്ച്എസ് അംഗീകരിച്ച പേരാണ് ഐറിസ് വാട്ടി.[31]

വിതരണവും ആവാസ വ്യവസ്ഥയും[തിരുത്തുക]

ഐറിസ് വാട്ടി ഏഷ്യയിലെ മിതശീതോഷ്ണ, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ തദ്ദേശവാസിയാണ്.[25]

വിതരണ പരിധി[തിരുത്തുക]

ഏഷ്യയിൽ, ചൈനയിൽ ഈ സസ്യം കാണപ്പെടുന്നു. [4][7][11]ചൈനീസ് പ്രവിശ്യകളായ ക്സിസാങ് [25]യുനാൻ [2][3][6]എന്നിവിടങ്ങളിലും കാണപ്പെടുന്നു.

ഇന്ത്യയിലും,[7][25](ആസമിൽ,[4][11][26] മണിപ്പൂർ, [12]), മ്യാൻമർ (അല്ലെങ്കിൽ ബർമ)[2][3][20] എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു.

ജപ്പാൻ, [2] ഹിമാലയം, [17][31] , ടിബറ്റ് എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു.[15]

ആവാസ കേന്ദ്രം[തിരുത്തുക]

ഐറിസ് വാട്ടിയുടെ ഒരു കൂട്ടം.

സമുദ്രനിരപ്പിൽ നിന്ന് 1,800 മുതൽ 2,300 മീറ്റർ വരെ (5,900 മുതൽ 7,500 അടി വരെ) ഉയരത്തിൽ[2][3][10] പുൽമേടുകളിലും (പുൽത്തകിടുകളിലും) വനപരിധിയിലും നദികളുടെ അരികിലും ഈ സസ്യം വളരുന്നു.[2][3][7]

കൃഷി[തിരുത്തുക]

യു‌എസ്‌ഡി‌എ സോൺ 8 മുതൽ 10 വരെ ഈ സസ്യം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളരുന്ന സസ്യമാണ്.[4][8][9][14]യൂറോപ്യൻ സോൺ എച്ച് 4 നും ഇത് ഹാർഡി സസ്യം ആണ്.[30] ഈ സസ്യം മിതമായ ശൈത്യകാലത്തെ അതിജീവിക്കുകയോ[6] അല്ലെങ്കിൽ പ്രത്യേകിച്ചും ചെടികൾ പുതയിടുകയാണെങ്കിൽ-16°C നേരിയ താപനിലയിൽ കുറവുള്ള തണുപ്പ് സഹിക്കുകയോ ചെയ്യുന്നു.[2][21]വടക്കൻ കാലാവസ്ഥയിൽ ഇത് ഹാർഡി അല്ല, അതിനാൽ ഇത് ഒരു ഹരിതഗൃഹത്തിലോ[32][16]അല്ലെങ്കിൽ ഒരു തണുത്ത ആൽപൈൻ വീട്ടിലോ വളർത്തണം.[11]

നന്നായി വരണ്ട, നേരിയ വളക്കൂറുള്ള (ജൈവമണ്ണ്‌ അടങ്ങിയ) മണ്ണിൽ ഈ സസ്യം വളരുന്നു.[4][8][9][11].ന്യൂട്രൽ അല്ലെങ്കിൽ അസിഡിറ്റി ഉള്ള മണ്ണ് ഇതിന് അനുയോജ്യമാണ്.(6.5 മുതൽ 7.8 വരെ പിഎച്ച് അളവ്).[8][9][14] നല്ല സൂര്യപ്രകാശവും ഭാഗിക തണലും ഉള്ള സ്ഥലങ്ങൾ ഈ സസ്യം ഇഷ്ടപ്പെടുന്നു.[4][2][5][8][9][14][21] എന്നാൽ തുറന്ന ഇടങ്ങളും ചെടിയുടെ ഉയരം കാരണം കാറ്റത്ത് ചെടി ചരിയാൻ സാധ്യതയുള്ളതിനാൽ ഉയർന്ന കാറ്റിന് സാധ്യതയുള്ള സ്ഥലങ്ങളും ഈ സസ്യത്തിന് അനുയോജ്യമല്ല. [6]

വളരുന്ന സീസണിൽ ഇതിന് ശരാശരി ജലം ആവശ്യം വരുന്നു.[5][8][14] കെട്ടികിടക്കുന്ന ജലം ഇതിന് അനുയോജ്യമല്ല.[8][9] ശൈത്യകാലത്ത് നനഞ്ഞ അവസ്ഥ വേര് അഴുകിയേക്കാം[4][2].

കട്ട് പൂക്കൾ വേണ്ടി [8][9]'പ്രകൃതിദത്തമായ' തോപ്പുകളിൽ [4][9]മറ്റു പൂക്കളുമായി ഇടകലർത്തി ഇതിനെ വളർത്താം[4][8]ഇത് കണ്ടെയ്നറുകളിലും സംരക്ഷണവലയങ്ങളിലും വളർത്തുന്നതിന് അനുയോജ്യമാണ്.[5][8][9]

സ്ലഗ്ഗുകളും ഒച്ചുകളും ഇതിനെ ബാധിക്കുന്നു.[2] ചില ഐറിസ് കർഷകർ കാണ്ഡത്തിനു 'താങ്ങുകൊടുക്കണമെന്ന് അഭിപ്രായപ്പെടുന്നു. (ഉയരമുള്ള കാണ്ഡം വീഴുന്നത് തടയാൻ)[6] ഈ സസ്യം ഏകദേശം 10 വർഷം വരെ നിലനിന്നേക്കാം.[9]

പ്രജനനം[തിരുത്തുക]

വിഭജനം വഴി[14] അല്ലെങ്കിൽ വിത്ത് വഴിയും ഇതിനെ പ്രജനനം നടത്താം.[5][8][9] കാണ്ഡം മുറിച്ചു നടുന്നതിലൂടെയും വംശവർദ്ധനവ് നടത്താം. കാണ്ഡം വെട്ടിയെടുത്ത് 1-2 ആഴ്ചയ്ക്കുള്ളിൽ വെള്ളത്തിൽ മുക്കിവച്ചിരുന്നതിനു ശേഷം വേരുകൾ പുറത്തുവന്ന ഉടൻ പുതിയ ചെടി ആയി നട്ടുവളർത്താം. പിന്നീട് പൂന്തോട്ടത്തിനായി തയ്യാറാക്കാം.[6][19] വെള്ളത്തിൽ കരിക്കട്ട കഷണങ്ങൾ ഇട്ടുണ്ടെങ്കിൽ മികച്ച ഫലം ലഭിക്കും.[19]

വിത്തിൽ നിന്ന് വംശവർദ്ധനവ് നടത്തുന്നതിന്, കാപ്സ്യൂളുകളിൽ നിന്ന് വിത്ത് ശേഖരിക്കുകയും പാകമാകുമ്പോൾ വിത്ത് വായുസഞ്ചാരമുള്ള കണ്ടെയ്നറുകളിൽ, കോൾഡ്ഫ്രെയിമിനുള്ളിൽ അല്ലെങ്കിൽ ചൂടേല്ക്കാത്ത ഹരിതഗൃഹത്തിൽ വിതയ്ക്കുകയും ചെയ്യാവുന്നതാണ്.[14]

സങ്കരയിനങ്ങളും കൃഷികളും[തിരുത്തുക]

ഇതിന് നിരവധി സങ്കരയിനങ്ങളാണുള്ളത്.[16] കൾട്ടിവറുകളും [10]ഉൾപ്പെടുന്നു.

  • ഐറിസ് വാട്ടി 'സിൽവിയ' ഇത് ഐറിസ് വാട്ടിയേക്കാൾ ഉയരമുള്ളതും ഇളം നീല-വയലറ്റ് പൂക്കളുള്ളതുമാണ്, ഇതിനെ മേജർ ലോറൻസ് ജോൺസൺ കണ്ടെത്തി.[10][33]
  • ഐറിസ് വാട്ടി 'ബോർൺ ഗ്രേസ്ഫുൾ' അതിൽ കടുത്ത പച്ച, പർപ്പിൾ നിറമുള്ള ഇലകളും വലിയ നീലലോഹിതവർണ്ണ പൂക്കളും കാണപ്പെടുന്നു.[16]

അറിയപ്പെടുന്ന മറ്റുള്ളവ - 'ബിശ്വത്', 'ഐസിസ്', 'ജോൺസ്റ്റൺ ക്ലോൺ', 'ദി എല്ലിസ് വാട്ടി', 'ട്രെങ്‌വെയ്‌ന്റൺ', 'വാർഡ്സ് ഫോം', 'വാട്ടി ആൽ‌ബ'[10]

വിഷാംശം[തിരുത്തുക]

മറ്റു പല ഐറിസുകളെയും പോലെ, ഈ ചെടിയുടെ മിക്ക ഭാഗങ്ങളും വിഷമാണ് (റൈസോം, ഇലകൾ), തെറ്റായി ആഹരിച്ചാൽ വയറുവേദനയ്ക്കും ഛർദ്ദിക്കും ഈ സസ്യഭാഗങ്ങൾ കാരണമാകുന്നു. ചെടി കൈകാര്യം ചെയ്യുന്നത് ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാക്കാനോ അലർജി ഉണ്ടാക്കാനോ ഇടയാക്കുന്നു.[14]

അവലംബം[തിരുത്തുക]

  1. "Iris wattii Baker ex Hook.f. is an accepted name". theplantlist.org (The Plant List). 23 March 2013. Archived from the original on 2019-08-14. Retrieved 11 March 2015.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 2.16 "Chapter II iris clump and other (part3)". irisbotanique.over-blog.com. Retrieved 17 March 2015.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 3.14 3.15 3.16 3.17 3.18 3.19 3.20 3.21 3.22 3.23 3.24 3.25 3.26 "FOC Vol. 24 Page 308". efloras.org (Flora of China). Retrieved 23 March 2015.
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 4.14 "Iris wattii". missouribotanicalgarden.org. Retrieved 28 March 2015.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 "Iris wattii". igarden.com. Retrieved 23 March 2015.
  6. 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 6.11 "Evansia Or Crested Irises". herbs2000.com. Archived from the original on 2018-06-26. Retrieved 18 March 2015.
  7. 7.0 7.1 7.2 7.3 7.4 7.5 7.6 Kramb, D. (8 November 2003). "Iris wattii". signa.org (Species Iris Group of North America). Retrieved 23 March 2015.
  8. 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 8.10 8.11 8.12 8.13 8.14 "Bamboo Iris (Iris wattii) at Ray Wiegand's Nursery". wiegandsnursery.com. Retrieved 23 March 2015.
  9. 9.00 9.01 9.02 9.03 9.04 9.05 9.06 9.07 9.08 9.09 9.10 9.11 9.12 9.13 "Bamboo Iris". plants.gardensupplyco.com. Retrieved 28 March 2015.
  10. 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 10.10 10.11 10.12 10.13 10.14 10.15 10.16 Franco, Alain (16 March 2015). "(SPEC) Iris wattii Baker". wiki.irises.org (American Iris Society). Retrieved 23 March 2015.
  11. 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 11.11 Dykes, William (2009). "Handbook of Garden Irises" (PDF). beardlessiris.org (The Group for Beardless Irises). Retrieved 1 November 2014.
  12. 12.00 12.01 12.02 12.03 12.04 12.05 12.06 12.07 12.08 12.09 "Iris wattii Baker ex Hook.f". flora.biota.in. 7 March 2014. Archived from the original on 2015-04-04. Retrieved 23 March 2015.
  13. Irises from Sunnybrook Farm Iris Garden /. Eatontown, N.J. :: Sunnybrook Farm Iris Garden,. 1919.{{cite book}}: CS1 maint: extra punctuation (link)
  14. 14.00 14.01 14.02 14.03 14.04 14.05 14.06 14.07 14.08 14.09 "PlantFiles: Bamboo Iris". davesgarden.com. Retrieved 23 March 2015.
  15. 15.0 15.1 15.2 15.3 15.4 15.5 "Crested Irises". pacificbulbsociety.org. 22 July 2012. Retrieved 23 March 2015.
  16. 16.0 16.1 16.2 16.3 16.4 16.5 Stebbings, Geoff (1997). The Gardener's Guide to Growing Irises. Newton Abbot: David and Charles. p. 76. ISBN 0715305395.
  17. 17.0 17.1 Elizabeth Lawrence the Garden Gate&pg=PA246 mUNzZvIFuuYC, p. 246, at ഗൂഗിൾ ബുക്സ്
  18. 18.0 18.1 18.2 Nick Romanowski Garden Plants & Animals: The Complete Guide for All Australia&pg=PA79 gQsVgaxl-9kC, p. 79, at ഗൂഗിൾ ബുക്സ്
  19. 19.0 19.1 19.2 19.3 19.4 Cassidy, George E.; Linnegar, Sidney (1987). Growing Irises (Revised ed.). Bromley: Christopher Helm. ISBN 0-88192-089-4.
  20. 20.0 20.1 "Iris summary" (pdf). pacificbulbsociety.org. 14 April 2014. Retrieved 23 November 2014.
  21. 21.0 21.1 21.2 21.3 21.4 "Iris wattii". aspeco.net. Archived from the original on 2016-03-04. Retrieved 23 March 2015.
  22. 22.0 22.1 Shen, Yun-Guang; Wang, Zhong-Lang; Guan, Kai-Yun (2007). "Karyotypes of thirteen species of Iris L. from China". Acta Phytotaxonomica Sinica. 45 (5): 601–618. doi:10.1360/aps06064. Archived from the original on 2016-03-04. Retrieved 20 March 2015.
  23. Yu, Xiao-Fang; Zhang, Hai-Qing; Yuan, Ming; Zhou, Yong-Hong (2009). "Karyotype studies on ten Iris species (Iridaceae) from Sichuan, China" (PDF). Caryologia. 62 (3): 253–260. Retrieved 23 March 2015.
  24. Shen, Yun-Guang; Wang, Zhong-Lang; Guan, Kai-Yun (2007). "Karyotypes of thirteen species of Iris L. from China". Acta Phytotaxonomica Sinica. 45 (5): 601–618. doi:10.1360/aps06064. Retrieved 20 March 2015. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  25. 25.0 25.1 25.2 25.3 25.4 25.5 ഐറിസ് വാട്ടി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 23 March 2015.
  26. 26.0 26.1 "Iris wattii". jbg.gardenexplorer.org. Retrieved 23 March 2015.
  27. 27.0 27.1 Dykes, William. "Dykes on Iris" (PDF). beardlessiris.org (The Group for Beardless Irises). Retrieved 21 November 2014.
  28. Stearn, William (1972). A Gardenerer's Dictionary of Plant Names. London: Cassell. p. 331. ISBN 0304937215.
  29. "Iridaceae Iris wattii Baker ex Hook.f." ipni.org (International Plant Names Index). Retrieved 19 March 2015.
  30. 30.0 30.1 "The European Garden Flora Flowering Plants: A Manual for the Identification of Plants Cultivated in Europe, Both Out-of-Doors and Under Glass. Volume V: Angiospermae —Dicotyledons, Second Edition. Edited by James Cullen, Sabina G. Knees, and H. Suzanne Cubey; assisted by, J. M. H. Shaw et al. Cambridge and New York: Cambridge University Press. $250.00. xix + 639 p.; ill.; index and consolidated index to names of genera and families accepted in Volumes 1-5. ISBN: 978-0-521-76164-2. 2011". The Quarterly Review of Biology. 87 (2): 163–163. 2012-06. doi:10.1086/665490. ISSN 0033-5770. {{cite journal}}: Check date values in: |date= (help)
  31. 31.0 31.1 "Iris wattii". www.rhs.org.uk. Retrieved 23 March 2015.
  32. Austin, Claire. "Irises A Garden Encyclopedia" (PDF). worldtracker.org. Retrieved 29 October 2014. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)CS1 maint: numeric names: authors list (link)
  33. Irises from Sunnybrook Farm Iris Garden /. Eatontown, N.J. :: Sunnybrook Farm Iris Garden,. 1919.{{cite book}}: CS1 maint: extra punctuation (link)

മറ്റ് ഉറവിടങ്ങൾ[തിരുത്തുക]

  • Mathew, B. 1981. The Iris. 77–78.
  • Waddick, J. W. & Zhao Yu-tang. 1992. Iris of China.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐറിസ്_വാട്ടി&oldid=3988137" എന്ന താളിൽനിന്ന് ശേഖരിച്ചത്