Jump to content

എൽ കൊണ്ടൊർ പാസ (പാട്ട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"എൽ കൊണ്ടൊർ പാസ"
ഗാനം
ഭാഷEnglish, Spanish
പ്രസിദ്ധീകരിച്ചത്1913
ഗാനരചയിതാവ്‌(ക്കൾ)Daniel Alomía Robles

1913 ൽ എഴുതപ്പെട്ട, ആൻഡിയൻ സംഗീതവുമായി ബന്ധമുള്ള, പ്രത്യേകിച്ച് പെറൂവിയൻ നാടോടി സംഗീതവുമായി ബന്ധമുള്ള ഓർക്കസ്ട്ര സംഗീത ശകലമാണ് എൽ കൊണ്ടൊർ പാസ ([el ˈkondoɾ pasa], "കൊണ്ടൊർ പറക്കുന്നു" എന്നതിന്റെ സ്പാനിഷ്). പെറുവിയൻ കമ്പോസറായ ദാനിയേൽ അലോമിയ റൊബിൾസ് ആണ് സംഗീത സംവിധായകൻ.

അതിനു ശേഷം ലോകമെമ്പാടുമായി ഈ ഗാനത്തിന്റെ ഏതാണ്ട് 4000 വ്യാഖ്യാനങ്ങളും 300 വ്യത്യസ്ത വരികളും പുറത്തുവന്നു. 2004 ൽ പെറു ദേശീയ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി ഈ ഗാനം പ്രഖ്യാപിച്ചു. [1] പെറുവിന്റെ രണ്ടാമത്തെ ദേശീയഗാനമായി ഈ ഗാനം ഇപ്പോൾ പരിഗണിക്കപ്പെടുന്നു. 1970 കളിൽ സൈമൺ & ഗാർഫങ്കൽ എന്നിവരുടെ ബ്രിഡ്ജ് ഓവർ ട്രബിൾഡ് വാട്ടർ എന്ന ആൽബത്തിൽ ഉൾപ്പെടുത്തിയതിനു ശേഷം ഇംഗ്ലീഷ് സംസാരിക്കുന്ന ഇത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ പെറൂവിയൻ ഗാനമായി മാറി. അവരുടെ പതിപ്പ് "എൽ കോണ്ടോർ പാസ (ഇഫ് ഐ കുഡ്)" എന്നാണ് അറിയപ്പെടുന്നത്.

യഥാർത്ഥ സാർസ്യൂല പതിപ്പ്

[തിരുത്തുക]

ലിമയിലെ ടെട്രോ മാസിയിൽ ഈ പാട്ട് ആദ്യമായി പരസ്യമായി അവതരിപ്പിച്ചു. [2] ഇത് പെരൂവിയൻ സാർസ്യൂല (zarzuela- സംഗീതനാടകം ) ആയ 'എൽ കൊണ്ടൊർ പാസ'യിലെ ഒരു പാട്ട് ആയിരുന്നു. ഈ നാടകത്തിന്റെ പ്രസിദ്ധമായ മെലഡിയുടെ പിയാനോ ക്രമീകരണം 1933 മേയ് 3-ന് ലൈബ്രറി ഓഫ് കോൺഗ്രസിലെ 9643 ആം നമ്പർ ആയി നിയമപരമായി രജിസ്റ്റർ ചെയ്തത് ദി എഡ്വേർഡ് ബി മാർക്ക് മ്യൂസിക് കോർപ്. ആണ് .

സൈമൺ, ഗാർഫങ്കൽ പതിപ്പ്

[തിരുത്തുക]
"എൽ കൊണ്ടൊർ പാസ (ഇഫ് ഐ കുഡ്)"
പ്രമാണം:El Condor Pasa cover by Sinon & Garfunkel.jpg
Single പാടിയത് Simon & Garfunkel
from the album Bridge Over Troubled Water
ബി-സൈഡ്"Why Don't You Write Me"
പുറത്തിറങ്ങിയത്September 1970
Format7" single
റെക്കോർഡ് ചെയ്തത്November 1968 and
November 1969
GenreFolk rock, worldbeat, Andean music
ധൈർഘ്യം3:06
ലേബൽColumbia
ഗാനരചയിതാവ്‌(ക്കൾ)Daniel Alomía Robles (Music), Paul Simon (English lyrics), Jorge Milchberg (Arrangement)
സംവിധായകൻ(ന്മാർ)Paul Simon,
Art Garfunkel,
Roy Halee
Simon & Garfunkel singles chronology
"Cecilia"
(1970)
"എൽ കൊണ്ടൊർ പാസ (ഇഫ് ഐ കുഡ്)"
(1970)
"The 59th Street Bridge Song (Feelin' Groovy)"
(1970)
Music video
"El Cóndor Pasa (If I Could)" (audio) യൂട്യൂബിൽ

1965 ൽ പാരിസിലെ തിയേറ്റർ ഡി എൽ എസ്റ്റ് പാരിസിയനിൽ നടന്ന ലോസ് ഇൻകാസ് എന്ന ബാൻഡിന്റെ പരിപാടിയിൽ അമേരിക്കൻ സംഗീതജ്ഞനായ പോൾ സൈമൺ ആദ്യമായി ഈ സംഗീതത്തിന്റെ ഒരു പതിപ്പ് കേട്ടു. സൈമൺ ഈ ബാൻഡുമായി സൗഹൃദത്തിലാവുകയും പിന്നീട് അവരുമായി ചേർന്ന് സംഗീത പര്യടനങ്ങളിൽ പങ്കെടുക്കുകയും അവരുടെ ആദ്യ യുഎസ്-അമേരിക്കൻ ആൽബം നിർമ്മിക്കുകയും ചെയ്തു. ഈ ഗാനം സ്വന്തം ആൽബത്തിൽ ഉപയോഗിക്കാൻ അനുമതി ആവശ്യപ്പെട്ടപ്പോൾ ഇത് ഒരു പരമ്പരാഗത പെറൂവിയൻ സംഗീതമാണെന്ന് പറഞ്ഞ് അനുമതി നിഷേധിക്കപ്പെട്ടു.

1970 ൽ സൈമണും ഗാർഫങ്കലും ചേർന്ന് ലോസ് ഇൻകാസിന്റെ കവർ പതിപ്പ് പുറത്തിറക്കി. ചില ഇംഗ്ലീഷ് വരികൾ ചേർത്ത് "എൽ കോണ്ടോർ പാസ (ഇഫ് ഐ കുഡ്)" എന്ന പേരിൽ പോൾ സൈമണ് വരികൾക്കുള്ള അവകാശം കൊടുത്തുകൊണ്ടായിരുന്നു ഇത്. ലോസ് ഇൻകാസിന്റെ ഉപകരണ സംഗീത പതിപ്പ് പിന്നണിയിൽ ഉപയോഗിച്ചിരുന്നു. ബ്രിഡ്ജ് ഓവർ ട്രബിൾഡ് വാട്ടർ എന്ന 1970 ലെ ആൽബത്തിൽ ഈ ഗാനം ഉൾപ്പെടുത്തി. ഇത് ഒറ്റ ഗാനമായി യു എസ്സിൽ പുറത്തിറക്കിയപ്പോൾ 1970ലെ ശരത്കാലത്ത് ബിൽബോർഡ് പോപ് സിംഗിൾസ് ചാർട്ടിൽ 18 ആം സ്ഥാനത്തും ഈസി ലിസണിങ്ങ് ചാർട്ടിൽ 6ആം സ്ഥാനത്തും എത്തി.[3] ഈ കവർ പതിപ്പ് അന്തർദേശീയ വിജയവും പ്രശസ്തിയും നേടി.

സൈമൺ & ഗാർഫങ്കൽ പതിപ്പിന്റെ ഗാനരചയിതാക്കളായി ദാനിയൽ അലോമിയ റോബിൾസ്, ജോർജ് മിൽഷ്ബർഗ്, പോൾ സൈമൺ എന്നിവരാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇംഗ്ലീഷ് വരികൾ സൈമൺ തനിച്ച് രചിച്ചതായി ആണ് കണക്കാക്കുന്നത്. ഇത് ഒരു ആൻഡിയൻ നാടോടി സംഗീതമായത് കൊണ്ട് തുടക്കത്തിൽ ദാനിയൽ അലോമിയ റോബിൾസിന് രചനയുടെ അവകാശമൊന്നും കൊടുത്തിരുന്നില്ല.

പകർപ്പവകാശത്തർക്കം

[തിരുത്തുക]

1970-കളുടെ ഒടുവിൽ ഡാനിയേൽ അലോമിയ റോബിൾസിന്റെ മകനും ഒരു പെറുവിയൻ ചലച്ചിത്ര സംവിധായകനും ആയ അർമാൻഡോ റോബിൾസ് ഗോദായ് , പോൾ സൈമണെതിരെ പകർപ്പവകാശ നിയമപ്രകാരമുളള കേസ് നടത്തുകയും വിജയിക്കുകയും ചെയ്തു. ഈ ഗാനത്തിന് 1933 ൽ അമേരിക്കയിൽ തന്റെ പിതാവിന് പകർപ്പവകാശം നിലവിലുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. [2] പോൾ സൈമണുമായി തനിക്ക് യാതൊരു വിരോധവുമില്ലെന്നും സംഭവിച്ചത് "ഒരു തെറ്റിദ്ധാരണയും സത്യസന്ധമായ അബദ്ധവും" ആണെന്ന് താൻ കരുതുന്നതായി അർമാൻഡോ റോബിൾസ് ഗോദോയ് പറഞ്ഞു. [4] പിൽക്കാലത്ത് സൈമൺ എഴുതിയ വരികളെ ആധാരമാക്കി അർമാൻഡോ റോബിൾസ് ഗോദോയ് ഈ ഗാനത്തിനു പുതിയ സ്പാനിഷ് വരികൾ എഴുതി.

ചാർട്ട് പ്രകടനം

[തിരുത്തുക]
ചാർട്ട് (1970) [5] പീക്ക്



</br> സ്ഥാനം
ഓസ്ട്രേലിയൻ കെന്റ് മ്യൂസിക് റിപ്പോർട്ട് 1
ഓസ്ട്രിയൻ സിംഗിൾസ് ചാർട്ട് [6] 1
ബെൽജിയൻ സിംഗിൾസ് ചാർട്ട് (ഫ്ലാൻഡെഴ്സ്) 1
ഡച്ച് സിംഗിൾസ് ചാർട്ട് 1
ജർമൻ സിംഗിൾസ് ചാർട്ട് 1
ന്യൂസിലാന്റ് 14
സ്പാനിഷ് സിംഗിൾസ് ചാർട്ട് [7] 1
സ്വിസ് സിംഗിൾസ് ചാർട്ട് 1
യുഎസ് ബിൽബോർഡ് ഹോട്ട് 100 18
യുഎസ് ബിൽബോർഡ് എളുപ്പം കേൾക്കുന്നു 6

മറ്റ് പതിപ്പുകൾ

[തിരുത്തുക]
  • In France, Marie Laforêt performed her "Sur les chemins des Andes" (aka "Sur le chemin des Andes" aka "La flûte magique") in 1966. It is said to be based on Jorge Milchberg's adaptation.
  • In 1969 a jazz version was recorded and arranged by Don Sebesky for Paul Desmond's studio album Bridge over Troubled Water.
  • In 1970, Argentinean Quena virtuoso Facio Santillan recorded the piece for Riviera in Paris, France. It was a released as a single and on the album Flutes of the Andes Vol. 2.
  • In 1970, Karel Gott recorded this song in Czech under the original name El Condor Pasa. The lyrics were written by Jiří Štaidl.
  • Andy Williams released a version in 1970 for his album The Andy Williams Show.
  • In 1970, Malaysian singer and songwriter Sarena Hashim recorded the song in Malay titled "Bayangan Menjelma" with lyrics written by herself. The song appeared in her 2nd EP, 'Harapan Bersama' and her first LP, 'Ku Datang Lagi'.
  • Peruvian singer Yma Sumac recorded this song in 1971 in vocalise style, without lyrics, for her last studio album Miracles.
  • In 1971, Paul Mauriat and his orchestra covered this song on the album El Condor Pasa.
  • Esther Ofarim recorded the song with its original Spanish lyrics for her 1972 self-titled album.
  • In a 1980 episode of The Muppet Show, the song was given a parody treatment with nonsense rhymes by The Great Gonzo, earning the mock inspiration of guest star Paul Simon.
  • In 1983, Jose Feliciano recorded for Motown records a personal version, with a flamenco guitar solo, for his Spanish LP Me Enamor which won a Grammy Award for best Latin LP of the year.
  • George Wright covered the song in his 1984 album Red Hot and Blue.[8]
  • A Dutch rendering entitled "Bouzouki's Klinken Door De Nacht" was recorded by Ciska Peters (nl) in 1984.
  • The Coolies cover it on their 1986 album dig..?, along with eight other tongue-in-cheek covers of Simon & Garfunkel classics.
  • Argentinian pianist, Raul Di Blasio, included "El Cóndor Pasa" in his 1993 album Piano de América.[9]
  • In 1999, after the 1999 F-117A shootdown incident, Serbian media has made a parody of the song with lyrics that satirically describe the F-117's stealth technology.[10]
  • Romanian Pan flute musician, Gheorghe Zamfir, included "El Cóndor Pasa" in his 2008 album Spirit of the Andes.[11]
  • This song was used in the feature film Wild.[12]
  • In 2016, German Celtic folk band Fiddlers Green created a medley of El Condor Pasa and Bella Ciao to create a song Down.
  • Paul Simon himself performed the song on Sesame Street.
  • Italian singer Gigliola Cinquetti performed a cover with Italian lyrics.
  • Israeli folk duo The Parvarim released a Hebrew version of the song.
  • Spanish Eurodance DJ, DJ Sammy, has a Eurodance version on his album Heaven. This version has lyrics, however they are spoken and not the Simon and Garfunkel ones.
  • Twelve Girls Band recorded this song in the album "Romantic Energy" in 2004.
  • Brazilian Progressive Rock band, Vlad V, recorded this song on his album, Siga o Som in 2007. (Info by Luiz Mendes Tupã)

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "musica musique musica". Latinoamerica-online.info. 2004-04-13. Retrieved 2016-06-18.
  2. 2.0 2.1 ""El Cóndor Pasa" patrimonio cultural de la nación". Acuarela.se. Archived from the original on 2018-01-01. Retrieved 2016-06-18.
  3. Whitburn, Joel (2002). Top Adult Contemporary: 1961–2001. Record Research. p. 222.
  4. Juan Carlos Bondy (July 6, 2008). "El cine, los libros, la muerte (an interview with Armando Robles Godoy)" (PDF). Diario La Primera (in സ്‌പാനിഷ്). Archived from the original (PDF) on July 10, 2011. Retrieved 2011-07-10.
  5. Steffen Hung. "Simon & Garfunkel – El condor pasa". Swisscharts.com. Archived from the original on 2013-10-10. Retrieved 2016-06-18.
  6. Steffen Hung. "Simon & Garfunkel – The Boxer". Austriancharts.at. Archived from the original on 2016-08-07. Retrieved 2016-10-03.
  7. Salaverri, Fernando (September 2005). Sólo éxitos: año a año, 1959–2002 (1st ed.). Spain: Fundación Autor-SGAE. ISBN 84-8048-639-2.
  8. DeLay, Tom (January 1985). "For the Records". Theatre Organ. 27 (1): 19. ISSN 0040-5531.
  9. Raul Di Blasio. "El Piano De America". Amazon.co.uk. Retrieved 2016-06-18.
  10. "El kondor pada – NATO avion". YouTube. 2011-03-18. Retrieved 2016-10-03.
  11. Gheorghe Zamfir. "Gheorghe Zamfir – Spirit of the Andes". Amazon.com. Retrieved 2016-06-18.
  12. Zuckerman, Esther (January 18, 2015). "'Wild' director Jean-Marc Vallee explains the movie's memory music". Entertainment Weekly. Time Inc. Retrieved May 15, 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എൽ_കൊണ്ടൊർ_പാസ_(പാട്ട്)&oldid=3914963" എന്ന താളിൽനിന്ന് ശേഖരിച്ചത്