Jump to content

എലി (ജനുസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Rattus
Species

64 species

Synonyms

Stenomys Thomas, 1910

കരണ്ടുതീനി വർഗത്തിൽപ്പെട്ട ഒരു സസ്തനി. റോഡൻഷ്യ വർഗത്തിലെ മ്യൂറിഡേ കുടുംബത്തിൽപ്പെട്ട റാറ്റസ് ജനുസിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ സസ്തനികളിൽ ആറിലൊന്നു എലികളാണ്.[അവലംബം ആവശ്യമാണ്] ഏത് പരിസ്ഥിതിയിലും വളരുകയും പെറ്റുപെരുകുകയും ചെയ്യുന്നതിനാൽ എലികൾക്ക് വംശനാശ ഭീഷണി ഇല്ല. ഒരു പെൺ എലി പ്രതിവർഷം 100 എലികളെ പ്രസവിക്കും. ലോകത്തെമ്പാടുമായി 4000 ഓളം സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ 4 ഇനങ്ങൾ ഉണ്ട്.

പ്രശ്നക്കാർ

[തിരുത്തുക]

മനുഷ്യരുടെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ എലികൾ ഉണ്ടാക്കുന്ന നാശങ്ങൾ വളരെയധികമാണ്. കൂടുതലും മനുഷ്യന്റെ സാമിപ്യത്തിൽ ജീവിക്കുന്ന ഇവ കൃഷികൾക്കുണ്ടാക്കുന്ന നാശവും ഭക്ഷ്യ സാധനങ്ങൾ തിന്നും ഉണ്ടാക്കുന്ന നഷ്ടം ഭീമമാണ്. പല രോഗങ്ങളുടെയും ഇടനിലക്കാരാണിവർ. എലികളെ നശിപ്പിക്കുന്നത് ഒരു നല്ല ആരോഗ്യസംരക്ഷണ പ്രവർത്തനമാണ്. പക്ഷേ, പ്ലേഗ് വ്യാപനം ഉള്ളപ്പോൾ, ഫുമിഗേഷൻ നടത്തി എലികളെയും എലിചെള്ളിനെയും ഒരുമിച്ചു നശിപ്പിക്കേണ്ടതാണ്.

സ്പീഷീസുകൾ

[തിരുത്തുക]

വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ഇടത്തരം എലിയുടെ ശാസ്ത്രനാമം റാറ്റസ് റാറ്റസ് (Rattus rattus) എന്നാണ്. ഇവയാണ് കറുത്ത എലി (Black rat). ഇതേ പോലെ ഉള്ള തവിട്ടു നിറമുള്ള തവിടൻ എലി (Brown rat) ഇന്ന് വീടുകളിൽ സാധാരണമാണ്. ഇതിന്റെ ശാസ്ത്രനാമം റാറ്റസ് നോർവീജികുസ് (Rattus norvegicus) എന്നാണ്. നെല്ലെലി, സഹ്യാദ്രി കാട്ടെലി എന്നിവയാണ് ഈ ജനുസിൽപ്പെടുന്നതും കേരളത്തിൽ കാണപ്പെടുന്നതുമായ മറ്റെലികൾ.

മറ്റെലികൾ

[തിരുത്തുക]

വീടുകളിൽ കാണുന്ന എല്ലാം കരണ്ട് നാശം ഉണ്ടാക്കുന്ന കുഞ്ഞൻ എലികളെ ചുണ്ടെലികൾ അഥവാ മൗസ് (Mouse)എന്നു വിളിക്കുന്നു. ഇവയുടെ ശാസ്ത്ര നാമം മസ് മസ്കുലുസ് (Mus musculus) എന്നാണ്. ടട്ടെര ഇൻഡിക്ക (Tatera indica), ബന്ടിക്കോട്ട ബെന്ഗാലെൻസിസ് (Bandicota bengalensis --പന്നി എലി), ബന്ടിക്കോട്ട ഇൻഡിക്ക (Bandicota indica), മില്ലാർഡിയ മെല്ട്ട്ട (Millardia meltada),മസ് ബൂടുഗ (Mus booduga) എന്നിവയാണ് ഇന്ത്യയിൽ കാണുന്ന മറ്റെലികൾ. ഇതിൽ .ടട്ടെര ഇൻഡിക്ക ആണ് ഇന്ത്യയിൽ പ്ലേഗിന്റെ പ്രകുർത്യാലുള്ള വാഹകർ (Natural reservior). ഏറ്റവും വലിപ്പമുള്ളവയും പറമ്പുകളിൽ പുനങ്ങളുണ്ടാക്കി ജീവിക്കുന്നവയുമാണ് പെരുച്ചാഴികൾ അഥവാ പന്നിയെലികൾ: ബന്ടിക്കോട്ട ബെന്ഗാലെൻസിസ് (Bandicota bengalensis).[1]

ശരീരഘടന

[തിരുത്തുക]
Comparison of the physique of a black rat (Rattus rattus) with a brown rat (Rattus norvegicus)

ശരീരത്തിന്റെ നീളം 12 സെ. മീ. മുതൽ 30 സെ. മീ. വരെയുള്ള ഇനങ്ങളുണ്ട്. ശരീരത്തോളമോ അതിലും കൂടുതലോ നീളമുള്ള വാൽ അഗ്രഭാഗത്തേക്കു പോകുമ്പോൾ കൂർത്തുവരുന്നു. വാലിനെ പോതിഞ്ഞ് ചെറുശൽക്കങ്ങളുണ്ട്. ശരീരം രോമാവൃതമാണ്. തലയുടെ മുന്നറ്റത്ത് വായുടെ ഇരുവശങ്ങളിലായി നീണ്ട രോമങ്ങൾ വശങ്ങളിലേക്കു തള്ളിനിൽക്കുന്നു. ചെവി വലുതും കുമ്പിളാകൃതിയിൽ ഉള്ളതുമാണ്.[2]

എലികൾ പലവിധം

[തിരുത്തുക]

ഇന്ത്യയിൽ കാണപ്പെടുന്ന എലികളെ അവയുടെ വസസ്ഥലത്തിന്റെ പ്രത്യേകതകളെ കണക്കിലെടുത്ത് മുന്നായി വിഭചിക്കാം.

  1. കൃഷിസ്ഥലങ്ങളിൽ കഴിയുന്നവ
  2. കാടുകളിൽ കഴിയുന്നവ
  3. വീടുകളിൽ കഴിയുന്നവ

മിലാർഡിയ മെൽറ്റാഡ (Millardia meltadia), ബാൻഡിക്കോട്ട് ബംഗളെൻസീസ് (Bandicota bengalensis) എന്നിവയാണ് കൃഷിസ്ഥലങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന എലിയിനങ്ങൾ. ഇവയോടൊപ്പം മസ് ബൂദുഗ (Mus boodugas), മസ് പ്ലാറ്റിത്രിക്സ് (Mus platythrix) എന്നീയിനം ചുണ്ടെലികകളും കൃഷിസ്ഥലങ്ങളിൽ കാണപ്പെടുന്നുണ്ട്.

ഒരു വളർത്തെലി കുഞ്ഞുങ്ങളുമായി

റാറ്റസ് ബ്ലാൻഫോർഡി (Rattus blanfordi), ഗോലൻഡ എല്ലി ഓട്ടി (Golunda elli oti), വൻഡലൂറിയ ഒലിറേസി (Vandaluria oleracea) എന്നീ സ്പീഷീസുകൾ കാട്ടിൽ കാണപ്പെടുന്നവയാണ്.

റാറ്റസ് ററ്റസ് എന്ന സ്പീഷീസാണ് വീടുകളിൽ കാണപ്പെടുന്നത്. കറുത്തമുതുകും കറുപ്പുകലർന്ന വെള്ളനിറമുള്ള വയറും ഉള്ള റാറ്റസ് റാറ്റസ് റാറ്റസ്, തവിട്ടു നിറമുള്ള മുതുകോടുകൂടിയ് റാറ്റസ് റാറ്റസ് അലക്സാൻഡ്രൈനസ് (Rattus rattus alexandrinus), മഞ്ഞയോ ചുവപ്പുകലർന്ന തവിട്ടുനിറമോ ഉള്ള മുതുകോടുകൂടിയ റാറ്റസ് റാറ്റസ് ഫ്രൂഗിവോറസ് (Rattus rattus frgivorus) എന്നീ മൂന്നു സ്പീഷീസുകളാണ് സാധാരണയായി വീടുകളിൽ കാണപ്പെടുന്നത്. ഇവയോടൊപ്പം മസ്മസ്ക്യുലസ് (Musmusculus) എന്നീയിനം ചുണ്ടെലികളും കൃഷിസ്ഥലങ്ങളിൽ കാണപ്പെടുന്നു.[3]

സന്താനോൽപ്പാദനം

[തിരുത്തുക]
കാപിബാര

എലികൾ വളരെ വേഗത്തിൽ പെറ്റുപെരുകുന്നു. ഒരു പ്രത്യേക സന്താനോല്പാദനകാലം ഇവയ്ക്കില്ല. ആണ്ടിൽ എല്ലാമാസങ്ങളിലും ഇവ സന്താനോത്പാദനം നടത്തുന്നു. പക്ഷേ മഞ്ഞുകാലത്തു നടക്കുന്ന പ്രസവങ്ങളിൽ കുട്ടികൾ കുറവായിരിക്കും. ഗർഭകാലം 21 ദിവസങ്ങളാണ്. ഒരു പ്രസവത്തിൽ 3 മുതൽ 12 വരെ കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും. ജനിക്കുമ്പോൾ കാഴ്ച്ച ശക്തി ഉണ്ടായിരിക്കുകയില്ല. ശരീരത്തിൽ രോമങ്ങളും ഉണ്ടാകാറില്ല. പക്ഷേ വളരെ വേഗം കുഞ്ഞുങ്ങൾ വളരുന്നു. ജനിച്ചു 15 ദിവസം കഴിയുമ്പോൾ കഴ്ച്ചശക്തി ലഭിക്കുന്നു. ശരീരത്തിൽ രോമം വളർന്നുവരാൻ മൂന്നാഴ്ച്ചയെടുക്കും. പ്രസവം കഴിഞ്ഞ് മണിക്കൂറുകൾക്കകം പെണ്ണെലി സം‌‌യൊഗത്തിനു തയ്യാറാകുന്നു. രണ്ടുവയസ്സ് പ്രായമെത്തിക്കഴിഞ്ഞാൽ പെണ്ണെലിക്ക് പ്രസവിക്കാനുള്ള കഴിവു നശിക്കും. മൂന്നു വർഷം പ്രയമാകുമ്പോൾ പല്ലുകൾ കൊഴിഞ്ഞ് വാർധക്യലക്ഷണങ്ങൾ പ്രകടമാകുന്നു.[4]

സാമൂഹ്യ ജീവികൾ

[തിരുത്തുക]

എലികൾ കൂട്ടംചേർന്ന് രമ്യതയോടെ കഴിഞ്ഞുകൂടുന്നുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ഇവ അന്യോന്യം ആക്രമിക്കാറുണ്ട്; വലിലാണ് ക്ഷതമേൽപ്പിക്കുന്നത്. മനുഷ്യവാസമുള്ള സ്ഥലങ്ങളിലാണിവ ജിവിക്കുന്നതെന്നതിനാൽ മറ്റു ജീവികളുടെ കനത്ത ആക്രമണങ്ങൾക്കു വിധേയരാകാറില്ല. ഇവയുടെ മുഖ്യ ശത്രു പൂച്ചയാണ്.

കാർഷിക വിളകളുടെ മുഖ്യശത്രു

[തിരുത്തുക]
ലാബിൽ വളർത്തുന്ന എലി

എലികൾ കാർഷിക വിളകളുടെ മുഖ്യ ശത്രുക്കളാണ്. ധാന്യങ്ങളെ വൻ‌‌തോത്തിൽ ഇവ നശിപ്പിക്കുന്നു. വയലുകൾ, ധാന്യപുരകൾ, പത്തായങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം എലികൾ ധാന്യവിളകൾ തിന്നൊടുക്കാറുണ്ട്. തിന്നു തീർക്കുന്നതിന്റെ പത്തിരട്ടി മറ്റുവിധത്തിൽ ഇവ നശിപ്പിക്കുന്നു. വീടുകളിൽ നിന്നും കടലാസ്, സോപ്പ്, ചാക്കുകൾ, കയർ, ഇലക്ട്രിക്ക് വയറുകൾ ഇൻസുലേഷൻ എന്നിവയും എലികൾ നശിപ്പിക്കുന്നു.[5]

രോഗവാഹകർ

[തിരുത്തുക]

രോഗങ്ങളുടെ വ്യാപനത്തിലും എലികൾക്ക് പങ്കുണ്ട്. ടൈഫസ് (Typhus), എലിപ്പനി (Weils disease ), [6] പേവിഷം (രബീസ്) , ട്രൈക്കിനോസിസ് എന്നിവയുടെ അണുക്കളെ പരത്തുന്നത് എലികളാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എലികളിൽ ഉണ്ടാകുന്ന പ്ലേഗ് (Bubonic Plague) മനുഷ്യരിലേക്ക് പകർത്തുന്നത് എലിയുടെ ചോര കുടിച്ചു ജീവിക്കുന്ന എലി ചെള്ളുകൾ (Rat fleas : Xenopsylla cheopis) ആണ്. എലി കടിക്കുന്നതു മൂലം മനുഷ്യരിൽ റാറ്റ്-ബൈറ്റ് ഫീവർ എന്ന ഒരു രോഗം ഉണ്ടാവാറുണ്ട്.[7]

പരീക്ഷണശാലയിൽ

[തിരുത്തുക]

മറ്റെല്ലാവിധത്തിലും മനുഷ്യനു നാശകാരിയായ എലി പരീക്ഷണ ശാലയിലെ ഉപയോഗത്തിന് ഉതകുന്ന ഒരു ജീവി കൂടിയാണ്. നിരവധി ശാസ്ത്രീയ പഠനങ്ങൾക്ക് എലികളെ ഉപയോഗപ്പെടുത്താറുണ്ട്. വെള്ള നിറത്തിലുള്ള അൽബിനോ എലികളെയാണ് കൂടുതലായും പരീക്ഷണങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്.[8]

എലിനശീകരണം

[തിരുത്തുക]
കെണിയിൽ പെട്ട എലി
എലിക്കെണി

വിളഭൂമികളുടെയും ധാന്യപ്പുരകളുടെയും ഒന്നാം നമ്പർ ശത്രുക്കളായ എലികൾ ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ധാന്യവിളകളുടെ ഏതാണ്ടു നാലിൽ ഒരു ഭാഗത്തോളം നശിപ്പിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിടിന്റെ പരിസരപ്രദേശങ്ങളിലുള്ള ചപ്പുചവറുകൾ, കുറ്റിക്കാടുകൾ, ചെറിയ പുനങ്ങൾ എന്നിവിടങ്ങളിലാണ് എലികൾ താവളമടിക്കാറുള്ളത്. വീടും പരിസരവും ചപ്പുചവറുകളിൽ നിന്നും ആഹാരപദാർത്ഥങ്ങളുടെ ഉച്ഛിഷ്ടങ്ങളിൽ നിന്നും വിമുക്തമാക്കി സൂക്ഷിച്ചാൽ എലികളെ ദൂരീകരിക്കുവാൻ സാധിക്കും.[9]

എലികളെ നശിപ്പിക്കുവനായി നിരവധി മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. എലിവില്ല്, എലിപ്പത്തായം, എലിക്കെണി എന്നിവ സർ‌‌വസാധാരണമായി എലിയെ പിടിക്കുവാൻ ഉപയോഗിക്കുന്നു. കൂടാതെ നിരവധി എലിവിഷങ്ങളും മാർക്കറ്റിൽ ഇന്നു സുലഭമാണ്.

എലി എലിക്കെണിയിൽ

സിങ്ക്ഫോസ്ഫൈഡ്, വാർഫാറിൻ എന്നിവ ഇവയിൽ ചിലതു മാത്രം. ആഹാരപദാർത്ഥങ്ങളുമായി ചേർത്ത് ഈ വിഷവസ്തുക്കൾ എലി സാധാരണ പ്രത്യക്ഷപ്പെടാറുള്ള സ്ഥലങ്ങളിൽ രാത്രികാളങ്ങളിൽ വൈക്കുകയാണു പതിവ്. എലിമാളങ്ങളിൽ വിഷപുക കയറ്റിവിട്ടും (Fumigation ) എലിയെ നശിപ്പിക്കാറുണ്ട്. ഹൈഡ്രജെൻ സയനൈഡ് (Hydrogen cyanide) എന്ന വാതകം പുറപ്പെടുവിക്കുന്ന സൈനോഗാസ് (Cyanogas) ആണ് ഇതിനു ഉപയോഗിക്കുന്നത്. തന്മൂലം മാളങ്ങളിലുള്ള എലികളും എലിചെള്ള്കളും ഒരുമിച്ച് കൊല്ലപ്പെടും[10].

ഇതുകൂടി കാണുക

[തിരുത്തുക]

ഉറോമിസ് വിക

വിക്കിചൊല്ലുകളിലെ എലി (ജനുസ്സ്) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം

[തിരുത്തുക]
  • Park's Textbook of preventive and Social Medicine, by K Park,19th edition- 2009, Bhanot Publishers, Jabalpur.
  1. http://www.factmonster.com/ce6/sci/A0860772.html Characteristics of Rodents
  2. http://www.factmonster.com/ce6/sci/A0860773.html Types of Rodents
  3. http://www.answers.com/topic/rodent Types of Rodents
  4. ttp://en.wikipedia.org/wiki/Mouse Reproduction
  5. http://en.wikipedia.org/wiki/Rat Rat
  6. http://www.william-shakespeare.info/bubonic-black-plague-world-history.htm The Black Death & Bubonic Plague World and Medieval History
  7. http://www.cdc.gov/nczved/dfbmd/disease_listing/ratbitefever_gi.html Rat-bite Fever
  8. http://www.steadyhealth.com/encyclopedia/Albino_mouse Archived 2010-07-07 at the Wayback Machine. Albino mouse
  9. http://www.ratscontrol.in/ Archived 2009-09-06 at the Wayback Machine. Rats Control
  10. http://www.doyourownpestcontrol.com/rats.htm How to Get Rid of Rats
"https://ml.wikipedia.org/w/index.php?title=എലി_(ജനുസ്സ്)&oldid=3703938" എന്ന താളിൽനിന്ന് ശേഖരിച്ചത്