എയർപോർട്ട് (കമ്പ്യൂട്ടർ ഹാർഡ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എയർപോർട്ട്
Connectwaves 20070109.png
The AirPort logo as seen in the AirPort Utility icon.
ഡെവലപ്പർആപ്പിൾ
തരംവയർലെസ്സ് Base Stations and Cards
പുറത്തിറക്കിയത്ജൂലൈ 21, 1999
വെബ്താൾApple.com - എയർപോർട്ട് എക്സ്ട്രീം

ആപ്പിൾ പുറത്തിറക്കുന്ന വയർലെസ്സ് നെറ്റ്വർക്കിംഗ് ബ്രാൻഡാണ് എയർപോർട്ട്. ഐഇഇഇ 802.11b വയർലെസ്സ് സ്റ്റാൻഡേർഡാണ് എയർപോർട്ടിൽ ഉപയോഗിക്കുന്നത്. ഇത് 802.11b ഉപകരണങ്ങളുമായി കോംപാറ്റബിൾ ആണ്. ഐഇഇഇ 802.11g വയർലെസ്സ് സ്റ്റാൻഡേർഡ് ഉപയോഗിക്കുന്നവയാണ് എയർപോർട്ട് എക്സ്ട്രീം എന്ന വാണിജ്യ നാമത്തിൽ അറിയപ്പെടുന്നത്. പിന്നീടുള്ള എയർപോർട്ട് എക്സ്ട്രീം ഉത്പന്നങ്ങളിൽ ഡ്രാഫ്റ്റ്-ഐഇഇഇ 802.11n ഉപയോഗിക്കുവാൻ തുടങ്ങി.

ജപ്പാനിൽ ഈ ഉത്പന്നങ്ങളെല്ലാം എയർമാക് എന്ന ബ്രാൻഡിലാണ് വില്ക്കുന്നത്.IO-DATA എന്ന കമ്പനി എയർപോർട്ട് എന്ന പേര് രജിസ്റ്റർ ചെയ്തത് കൊണ്ടാണ് പേര് മാറ്റേണ്ടി വന്നത്.[1]

ബേസ് സ്റ്റേഷനുകൾ[തിരുത്തുക]

എയർപോർട്ട് എക്സ്ട്രീം(802.11g)[തിരുത്തുക]

എയർപോർട്ട് എക്സ്ട്രീം Base Station

എയർപോർട്ട് ബേസ് സ്റ്റേഷന് പകരം പരിഷ്കരിച്ച പതിപ്പായ എയർപോർട്ട് എക്സ്ട്രീം വിപണിയിലെത്തുമെന്ന് 2003 ജനുവരി 7-ന് പ്രഖ്യാപിച്ചു. വയർലെസ്സ് കണക്ഷന് 54 Mbit/s വേഗത നൽകാൻ ഇതിനാകും. വയർലെസ്സ് സിഗനലിന് ശക്തി കൂട്ടാൻ ഒരു ബാഹ്യ ആൻറിനയും പ്രിൻറർ പങ്ക് വെയ്ക്കാനായി ഒരു യുഎസ്ബി പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട് എക്സ്ട്രീം ഉപയോഗിച്ച് ഒരു സമയം 50 പേർക്ക് വയർലെസ്സ് സേവനം ഉപയോഗിക്കാം[2].

എയർപോർട്ട് എക്സ്പ്രസ്(802.11g or 802.11n)[തിരുത്തുക]

AirPort Express Base Station

ചെറിയ എയർപോർട്ട് എക്സ്ട്രീം ബേസ് സ്റ്റേഷനാണ് എയർപോർട്ട് എക്സ്പ്രസ്. പത്ത് ഉപയോക്താക്കളെ മാത്രമേ ഇത് പിന്തുണയ്ക്കുന്നുള്ളു. ബ്രോഡ്കോമിൻറെ BCM4712KFB വയർലെസ്സ് നെറ്റ്വർക്കിങ്ങ് ചിപ്പ്സെറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 200 മെഗാഹെർട്സിൻറെ MIPS പ്രോസ്സസർ ബിൽറ്റ്-ഇൻ ആയി ഉണ്ട്.

എയർപോർട്ട് എക്സ്ട്രീം ചില വയർലെസ്സ് കോൺഫിഗറേഷനുകൾക്ക് കീഴിൽ ഇഥർനെറ്റ്-വയർലെസ്സ് ബ്രിഡ്ജായി പ്രവർത്തിക്കും. മാർച്ച് 17,2007-ൽ എയർപോർട്ട് പുതുക്കിയ പതിപ്പ്(MB321LL/A) വിപണിയിലെത്തി. 10 വയർലെസ്സ് യൂണിറ്റിന് വരെ കണക്ട് ചെയ്യാവുന്നതാണ്.

എയർപോർട്ട് എക്സ്ട്രീം(802.11n)[തിരുത്തുക]

എയർപോർട്ട് എക്സ്ട്രീം Base Station

ഇത് 802.11a/b/g, dreaft-N എന്നീ പ്രോട്ടോക്കോളുകളുകൾ പിന്തുണയ്ക്കും. ഇതിൽ മൂന്ന് ലാൻ പോർട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട് ഡെസ്ക് എന്ന സൌകര്യം വഴി ഉപയോക്താക്കൾക്ക് ഒരു യുഎസ്ബി ഹാർഡ് ഡ്രൈവ് എയർപോർട്ട് എക്സ്ട്രീമിൽ ബന്ധിച്ച് മാക് ഒഎസ് എക്സ് അല്ലെങ്കിൽ വിൻഡോസ് സെർവറായി ഉപയോഗിക്കാം. എയർപോർട്ട് എക്സ്ട്രീമിന് ബാഹ്യ ആൻറിനകൾ ഇല്ല.

2007 ഓഗസ്റ്റ് മുതൽ ഗിഗാബിറ്റ് ഇഥർനെറ്റോടു കൂടിയാണ് എയർപോർട്ട് എക്സ്ട്രീം കയറ്റി അയ്ച്ചത്.

എയർപോർട്ട് കാർഡുകൾ[തിരുത്തുക]

ആപ്പിൾ പുറത്തിറക്കുന്ന വയർലെസ്സ് കാർഡുകളാണ് എയർപോർട്ട് കാർഡുകൾ.


സുരക്ഷ[തിരുത്തുക]

എയർപോർട്ട്, എയർപോർട്ട് എക്സ്ട്രീം എന്നിവയിൽ നിരവധി സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്. ഇത് അനാവശ്യമായ കടന്നുകയറ്റതിനെതിരെ നിൽക്കുന്നു. ഗൂഢശാസ്ത്രത്തിൻറെ വിവിധ രൂപങ്ങൾ ഇവയിൽ ഉപയോഗിക്കുന്നു.

യഥാർത്ഥ എയർപോർട്ട് ബേസ് സ്റ്റേഷനിൽ 40-ബിറ്റ് വെപ് രീതിയാണ് ഉപയോഗപ്പെടുത്തിയത്. രണ്ടാം തലമുറ എയർപോർട്ട് ബേസ് സ്റ്റേഷനിൽ 40-ബിറ്റ്, 128-ബിറ്റ് രീതിയാണ് ഉപയോഗപ്പെടുത്തിയത്. എന്നാൽ എയർപോർട്ട് എക്സ്ട്രീം, എയർപോർട്ട് എക്സ്പ്രസ് എന്നിവയിൽ കൂടുതൽ ശക്തമായ WPA, WPA2 എന്നിവ ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. "アップル - AirMac Express". Apple, Inc. ശേഖരിച്ചത് 2008-06-22.
  2. എയർപോർട്ട് എക്സ്ട്രീം