ഉപയോക്താവിന്റെ സംവാദം:Joshyvj

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Joshyvj !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 09:29, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

റെയിൽവേ ബ്രദേഴ്സ്[തിരുത്തുക]

SD ഫലകം തീരുമാനമാകാതെ ഒഴിവാക്കരുത്. താങ്കളുടെ നിർദ്ദേശങ്ങൾ സംവാദം താളിൽ നല്കുക. --സിദ്ധാർത്ഥൻ (സംവാദം) 15:48, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

സുഹൃത്തേ ഫലകകങ്ങൾ സമവായമാകാതെ നീക്കം ചെയ്യരുത്. ഫലകങ്ങൾ ഞാൻ തിരിച്ചിടുകയാണ്. വിക്കിപീഡിയയിൽ ഒരു ലേഖനം നിലനില്ക്കണമെങ്കിൽ അതിന് വിജ്ഞാനകോശസ്വഭാവവും ശ്രദ്ധേയതയും വേണം. ശ്രദ്ധേയമായ മൂന്നാംകക്ഷി അവലംബത്തിലൂടെ ഇവ സ്ഥാപിക്കുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:ശ്രദ്ധേയത കാണുക. ഫലകകങ്ങൾ നീക്കം ചെയ്യുന്നതിന് മുമ്പ് താങ്കൾക്ക് പറയാനുള്ള കാര്യങ്ങൾ ലേഖനത്തിന്റെ സംവാദം താളിൽ നല്കുക. അതിനുശേഷം വിക്കിസമൂഹം ലേഖനം നിലനിർത്തണമെന്ന് സമവായത്തിലെത്തുകയാണെങ്കിൽ ലേഖനം നിലനിർത്താം. --സിദ്ധാർത്ഥൻ (സംവാദം) 07:03, 25 ഫെബ്രുവരി 2013 (UTC)[മറുപടി]
ഓരോ ലേഖനത്തിന്റെയും മുകളിൽ ലേഖനം എന്ന ടാബിനു വലതുവശത്തായി സംവാദം എന്നൊരു ടാബ് കൂടി കാണാം. ലേഖനത്തെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ നടത്താം. --സിദ്ധാർത്ഥൻ (സംവാദം) 13:02, 25 ഫെബ്രുവരി 2013 (UTC)[മറുപടി]

തുടർച്ചയായി ഫലകകങ്ങൾ നീക്കൽ[തിരുത്തുക]

റെയിൽവേ ബ്രദേഴ്സ്, മോഹനൻ വൈദ്യർ എന്നീ താളുകളിൽ മുന്നറിയിപ്പു നല്കിയിട്ടും താങ്കൾ ഫലകങ്ങൾ നീക്കുന്നതായി കണ്ടു. തുടർന്നും ഇത്തരം പ്രവൃത്തികൾ നടത്താതിരിക്കാൻ ശ്രദ്ധിക്കുക. തുടർച്ചയായി നടത്തുന്ന ഇത്തരം പ്രവൃത്തികൾ നശീകരണപ്രവർത്തനത്തിന്റെ പരിധിയിപ്പെടും. തത്ഫലമായി താങ്കളെ തിരുത്തുകൾ വരുത്തുന്നതിൽനിന്ന് തടയാനും സാധ്യതയുണ്ട്. ശ്രദ്ധാപൂർവ്വം മാറ്റങ്ങൾ വരുത്തുക. എന്ത് സംശയമുണ്ടെങ്കിലും ഏതെങ്കിലും വിക്കിപീഡിയരുടെ സംവാദം താളിൽ കുറിപ്പിട്ടുകൊണ്ട് സംശയനിവൃത്തിവരുത്തുക. ആശംസകളോടെ. --സിദ്ധാർത്ഥൻ (സംവാദം) 13:06, 25 ഫെബ്രുവരി 2013 (UTC)[മറുപടി]

എന്റെ അറിവില്ലായ്മയാണ് അങ്ങിനെ ചെയ്യാൻ കാരണമായത്‌ . ക്ഷമിക്കണം . അങ്ങിനെ വന്ന ഫലകങ്ങൾ നീക്കം ചെയ്യുന്നതെങ്ങിനെ എന്ന് എനിക്ക് അറിയില്ലായിരുന്നു . അവലംബം ചേർക്കുന്നത് എങ്ങിനെയാണ് എന്നുകൂടി ഒന്ന് പറഞ്ഞുതരാമോ?--Joshyvj (സംവാദം) 13:09, 25 ഫെബ്രുവരി 2013 (UTC)[മറുപടി]

:വിക്കിപീഡിയ:പരിശോധനായോഗ്യത, സഹായം:തിരുത്തൽ വഴികാട്ടി , വിക്കിപീഡിയ:ശ്രദ്ധേയത തുടങ്ങിയ താളുകൾ ശ്രദ്ധാപൂർവ്വം വായിക്കുക. --സിദ്ധാർത്ഥൻ (സംവാദം) 13:11, 25 ഫെബ്രുവരി 2013 (UTC)[മറുപടി]

സംവാദം താളിൽ ഒപ്പിടൽ[തിരുത്തുക]

ഈ താളിൽ താങ്കൾ സംവാദം നടത്തിയെങ്കിലും ഒപ്പു വച്ചിരുന്നില്ല. സംവാദം താളുകളിൽ ഒപ്പു ചേർക്കാൻ ശ്രദ്ധിക്കുക. --അജയ് ബാലചന്ദ്രൻ സംവാദം 07:03, 26 ഫെബ്രുവരി 2013 (UTC)[മറുപടി]

മായ്ക്കുക ഫലകം നീക്കം ചെയ്യൽ[തിരുത്തുക]

തുടർച്ചയായി പറഞ്ഞിട്ടും താങ്കൾ ലേഖനങ്ങളിൽ നിന്ന് മായ്ക്കുക ഫലകം നീക്കുന്നതായി കാണുന്നു. ഇനിയും ഇതാവർത്തിച്ചാൽ താങ്കളെ വിക്കിപീഡിയയിൽ തിരുത്തലുകൾ വരുത്തുന്നതിൽ നിന്ന് ബ്ലോക്ക് ചെയ്യേണ്ടി വരും. ഈ ലേഖനത്തെക്കുറിച്ചുള്ള ഒരു ചർച്ച ഇവിടെ നടക്കുന്നുണ്ട്. അവിടെ എന്തുകൊണ്ട് ലേഖനം നിലനിർത്തണം എന്ന അഭിപ്രായം രേഖപ്പെടുത്തുക. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട് --Anoop | അനൂപ് (സംവാദം) 06:57, 27 ഫെബ്രുവരി 2013 (UTC)[മറുപടി]

ഫലകം:Opentask[തിരുത്തുക]

ഫലകം:Opentask ഈ ഫലകം സൃഷ്ടിച്ചതെന്തിനെന്ന് വ്യക്തമാക്കാമോ? -- Raghith 09:50, 27 ഫെബ്രുവരി 2013 (UTC)[മറുപടി]

::*മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയാണ് അങ്ങിനെ ചെയ്തത് . ആ ഉദ്യെഷത്ത്തിനു വേറെ എന്താണ് ചെയ്യുക എന്ന് പറഞ്ഞുതരാമോ?

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Joshyvj

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 10:12, 16 നവംബർ 2013 (UTC)[മറുപടി]