ഉപയോക്താവിന്റെ സംവാദം:Jacobnainan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബൈബിൾ[തിരുത്തുക]

മലയാളം വിക്കിപീഡിയയിലേക്ക് താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതം. ഇതു പോലുള്ള തിരുത്തലുകൾ താളുകളിൽ നടത്തരുത്. പരീക്ഷണങ്ങൾ നടത്തുവാനായി താങ്കൾക്ക് എഴുത്തുകളരി ഉപയോഗപ്പെടുത്താവുന്നതാണ്. നല്ലൊരു വിക്കി അനുഭവം ആശംസിച്ചുകൊണ്ട്. --റോജി പാലാ 17:27, 4 ഓഗസ്റ്റ് 2011 (UTC)

ഫോർമാറ്റിങ്[തിരുത്തുക]

കുറേ ഫോർമാറ്റിങ് രീതികൾ സ:എഡിറ്റിങ് വഴികാട്ടി എന്ന താളിൽ വിവരിച്ചിട്ടുണ്ട്. ഇനിയും സംശയങ്ങളുണ്ടെങ്കിൽ ദയവായി ചോദിക്കുക. Vssun (സുനിൽ) 09:21, 5 ഓഗസ്റ്റ് 2011 (UTC)


വർഗ്ഗീകരണം[തിരുത്തുക]

വർഗ്ഗീകരണം സൂക്ഷിച്ചു ചെയ്യൂ സുഹൃത്തെ. വർഗ്ഗം:ബൈബിൾ പുതിയനിയമം എന്ന വർഗ്ഗവും അതിൽ ഉപവർഗ്ഗങ്ങളും നിലവിലുണ്ട്. അതിനാൽ പുതിയനിയമം എന്നു മാത്രം മാറ്റം വരുത്തി പുതിയ വർഗ്ഗം സൃഷ്ടിക്കേണ്ട കാര്യമുണ്ടോ? ആശംസകളോടെ--റോജി പാലാ 19:23, 13 ഓഗസ്റ്റ് 2011 (UTC)

തിരിച്ചു വിടൽ[തിരുത്തുക]

ദൈവപുത്രൻ എന്ന താൾ യേശുവിലേക്ക് തിരിച്ചു വിടേണ്ടതില്ല. രണ്ടും ലേഖനങ്ങളും different context-ലുള്ളതാണ്. ഇത്തരം മാറ്റങ്ങൾ നടത്തുന്നതിന് മുൻപ് ദയവായി ലേഖനങ്ങളുടെ സംവാദം താളിൽ ചർച്ച ചെയ്യുക. ആശംസകളോടെ ---Johnchacks 05:42, 18 ഓഗസ്റ്റ് 2011 (UTC)

സ.വി.കോ ലേഖനങ്ങൾ[തിരുത്തുക]

നിലവിലുള്ള ലേഖനങ്ങളിലേക്ക് സർവ്വ വിജ്ഞാന കോശത്തിൽ നിന്നുള്ള വരികൾ ചേർക്കുന്നതിന് മുൻപ് അവ "അത്ര" പ്രയോജനകരമാണോ എന്ന് പരിശോധിക്കുക. രണ്ട് വരികൾ മാത്രം അവിടെ നിന്നും എടുത്താലും 'സ.വി.കോ കടപ്പാട് ഫലകം' ചേർക്കേണ്ടതായ ഒരു കീഴ്വഴക്കമുള്ളപ്പോൾ അപ്പോസ്തലന്മാർ പോലെ മറ്റ് സ്രോതസ്സുകൾ അവലംബമാക്കി എളുപ്പത്തിൽ വികസിപ്പിക്കാൻ സാധിക്കുന്ന ലേഖനങ്ങൾക്ക് സ.വി.കോ-യെ ആശ്രയിച്ച് അനാവശ്യമായി സ.വി.കോ ഫലകം പതിക്കുന്നത് ഒഴിവാക്കണമെന്ന് അഭിപ്രായമുണ്ട്. (തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണിത്)---Johnchacks 06:19, 18 ഓഗസ്റ്റ് 2011 (UTC)


ദൈവപുത്രൻ-യേശു[തിരുത്തുക]

ഇതു പോലുള്ള ഒഴിവാക്കലുകൾ വ്യക്തിഗത തീരുമാനം മാത്രമാകാതിരിക്കുവാൻ സംവാദ താളിൽ ചർച്ച ചെയ്ത് തീരുമാനം ഉണ്ടായ ശേഷം മാത്രം നടപ്പിലാക്കുക. ആശംസകളോടെ--റോജി പാലാ 07:37, 18 ഓഗസ്റ്റ് 2011 (UTC)

സുഹൃത്തെ അതിനു താങ്കൾ ക്ഷമ ചോദിക്കേണ്ട കാര്യമൊന്നും ഇവിടെയില്ല. പിന്നെ, സംവാദ താളുകളിൽ തുടങ്ങിയ ചർച്ചകൾക്ക് അപ്പോൾ തന്നെ മറുപടി ലഭിക്കണമെന്നു നിർബന്ധമില്ല. നിലവിലുള്ള പല ചർച്ചകളും വർഷങ്ങളായി മറുപടി പ്രതീക്ഷിക്കുന്നവയുണ്ട്. വിഷയത്തിൽ കൂടുതൽ അറിവുള്ളവർ വേണം മറുപടി തരുവാൻ. അതിനു സമയം വേണ്ടി വരും. ആശംസകളോടെ--റോജി പാലാ 16:55, 18 ഓഗസ്റ്റ് 2011 (UTC)

ഒപ്പ്[തിരുത്തുക]

സംവാദതാളുകളിൽ നാലു റ്റിൽഡെ ഉപയോഗിച്ച് ഒപ്പു വയ്ക്കാൻ മറക്കല്ലേ? സഹായത്തിനായി ഈ താൾ കാണുക--റോജി പാലാ 16:38, 18 ഓഗസ്റ്റ് 2011 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Jacobnainan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:49, 29 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Jacobnainan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:47, 16 നവംബർ 2013 (UTC)