ഉത്തരായനരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉത്തരായന രേഖ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Coordinates: 23°26′16″N 0°0′0″W / 23.43778°N -0.00000°E / 23.43778; -0.00000 (Prime Meridian)

ഉത്തരായനരേഖ അടയാളപ്പെടുത്തിയ ലോകഭൂപടം

ഉത്തരായനകാലത്തിന്റെ അവസാനദിവസം, സൂര്യൻ നേരെ മുകളിലെത്തുന്ന അക്ഷാംശരേഖയാണ് 'ഉത്തരായനരേഖ' (ഇംഗ്ലീഷ്: Tropic of Cancer). ഇപ്പോഴത്തെ ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക്‌ 23 ഡിഗ്രി 26 മിനിട്ട്‌ 16 സെക്കന്റ്‌ വടക്കായാണ്. ഉത്തരായനത്തിന്റെ അവസാനദിവസം ഭൂമിയുടെ ഉത്തരാർദ്ധഗോളം സൂര്യനു നേരെ പരമാവധി ചരിയുന്നതിനാൽ സൂര്യൻ ഉത്തരായനരേഖയ്ക്ക്‌ നേരെ മുകളിൽ എത്തുന്നു. ഇത്തരത്തിൽ സൂര്യൻ നേരെ മുകളിൽ എത്തുന്ന ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വടക്കുള്ള അക്ഷാംശരേഖയാണ്‌ ഉത്തരായനരേഖ.ഉത്തരായനരേഖ ഭാരതത്തിലൂടെ കടന്നു പോകുന്നുണ്ട്‌.

ഉത്തരായരേഖ മധ്യപ്രദേശിൽകൂടി കടന്നുപോകുന്നു.

ഉത്തരായനരേഖയുടെ ദക്ഷിണാർദ്ധഗോളത്തിലെ തുല്യനാണ് ദക്ഷിണായനരേഖ. ഈ അയനാന്തരേഖകൾ ഭൂഗോളത്തിനെ അടയാളപ്പെടുത്തുന്ന അഞ്ച് പ്രധാന അക്ഷാംശവൃത്തങ്ങളിൽ രണ്ടെണ്ണമാണ്. ശേഷിച്ചവ ഭൂമദ്ധ്യരേഖ, ആർട്ടിക്ക് വൃത്തം, അന്റാർട്ടിക് വൃത്തം എന്നിവയാണ്. ഭൂമദ്ധ്യരേഖ ഒഴിച്ചുള്ള നാലു വൃത്തങ്ങളുടെയും സ്ഥാനം ആപേക്ഷികമാണ്. ഭൂമിയുടെ ഭ്രമണപഥത്തിനാപേക്ഷികമായുള്ള ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവാണ് പ്രസ്തുത വൃത്തങ്ങളുടെ സ്ഥാനം നിർണയിക്കുന്നത്.

നാമകരണം[തിരുത്തുക]

ഈ രേഖയ്ക്ക് ഉത്തരായന രേഖ എന്ന് നാമം വരാൻ കാരണം, സൂര്യൻ ഈ രേഖയിലെത്തുന്ന ദിവസമാണ് ഭൂമിയുടെ ഉത്തരാർദ്ധഗോളം സൂര്യനു നേരെ പരമാവധി ചരിയുകയും, സൂര്യന്റെ തെക്കു നിന്നും വടക്കോട്ടുള്ള ആപേക്ഷികസ്ഥാനാന്തരം സംഭവിക്കുകയും ചെയ്യുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിനാപേക്ഷികമായി ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന ചരിവാണ് ഇത്തരത്തിൽ സൂര്യൻ തെക്കു നിന്നും വടക്കോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടാൻ കാരണം. തെക്കു നിന്നും വടക്കോട്ടുള്ള സൂര്യന്റെ ഈ യാത്രയെ 'ഉത്തരായനം' എന്ന് പറയുന്നു. (സംസ്കൃതത്തിൽ 'ഉത്തരം' എന്ന വാക്കിനു 'വടക്ക്' എന്നും 'അയനം' എന്നാൽ 'യാത്ര' എന്നുമാണ് അർത്ഥം. അതിനാൽ ഉത്തരായനം എന്നാൽ 'വടക്കോട്ടുള്ള യാത്ര' എന്നർത്ഥം വരുന്നു)

ഈ രേഖയുടെ ഇംഗ്ലീഷ് നാമം Tropic of Cancer ('ട്രോപിക് ഓഫ് കാൻസർ') എന്നാണ്. ഈ നാമം വരാൻ കാരണം, ഉത്തരായനരേഖയിലെത്തുന്ന സൂര്യൻ ജ്യോതിശ്ശാസ്ത്രപ്രകാരം കർക്കടകരാശിയിൽ പ്രവേശിക്കുന്നു. കർക്കടകരാശിയുടെ ലാറ്റിൻ നാമമാണ് കാൻസർ എന്നത്. ട്രോപിക് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ അർത്ഥം 'തിരിവ്' എന്നർത്ഥം വരുന്ന τροπή (ട്രോപേയ്) എന്ന വാക്കിൽ നിന്നും ഉത്ഭവിച്ചതാണ്. അയനാന്തങ്ങളിലെ സൂര്യന്റെ തിരിച്ചുവരവിനെയാണ് ട്രോപിക് എന്ന വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

കാരട്ടേറ 83 മെക്സിക്കൻ ദേശീയപാതയുമായി ഉത്തരായനരേഖ സന്ധിക്കുന്ന ഇടങ്ങളിൽ, ഇവിടെയാണ് അത്യന്തം സൂക്ഷ്മതയോടെ സന്ധിപ്പുകൾ അടയാളപ്പെടുത്തിയിട്ടുള്ളത്. ഉത്തരായനരേഖയുടെ 2005-2010 കാലഘട്ടത്തിലെ വാർഷിക സ്ഥാനാന്തരം ഈ ചിത്രത്തിൽ നിന്നും മനസ്സിലാക്കാം

2012ലെ കാലത്തെ കണക്കനുസരിച്ച് ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക് 23° 26′ 16″ [1] വടക്കായാണ്.പുരസ്സരണം മൂലം വിഷുവങ്ങളുടെ സ്ഥാനചലനം സംഭവിക്കുന്നതിനാൽ, (ഇപ്പോഴത്തെ കണ്ടെത്തലനുസരിച്ച്) ഉത്തരായനരേഖയുടെ സ്ഥാനം തെക്ക് ഭാഗത്തേക്ക് ഏകദേശം അര സെക്കന്റ് (0.47″) അക്ഷാംശരേഖ വച്ച് നീങ്ങിക്കൊണ്ടിരിക്കുന്നു. (1917ൽ ഉത്തരായനരേഖയുടെ സ്ഥാനം കൃത്യം 23° 27' ആയിരുന്നു)[2]

ഭൂമദ്ധ്യരേഖയ്ക്ക് തെക്കുഭാഗത്തുള്ള ഉത്തരായനരേഖയുടെ സമരേഖയാണ് ദക്ഷിണായനരേഖ.

കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

പ്രൈം മെറിഡിയനിൽ നിന്ന് തുടങ്ങി കിഴക്കോട്ട് സഞ്ചരിക്കുമ്പോൾ,
ഉത്തരായന രേഖ കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ :

Co-ordinates Country, territory or sea Notes
23°26′N 0°0′E / 23.433°N 0.000°E / 23.433; 0.000 (Prime Meridian)  അൾജീരിയ
23°26′N 11°51′E / 23.433°N 11.850°E / 23.433; 11.850 (Niger)  Niger
23°26′N 12°17′E / 23.433°N 12.283°E / 23.433; 12.283 (Libya)  ലിബിയ  Chad ന്റെ 23°26′N 15°59′E / 23.433°N 15.983°E / 23.433; 15.983 (ഛാഡിന്റെ വടക്കുള്ള പ്രദേശം) വടക്കൻ പ്രദേശത്തും അയനം ദൃശ്യമാകുന്നു.
23°26′N 25°0′E / 23.433°N 25.000°E / 23.433; 25.000 (Egypt)  ഈജിപ്റ്റ് നാസെർ തടാകത്തിലൂടെ അയനം കടന്നുപോകുന്നു.
23°26′N 35°30′E / 23.433°N 35.500°E / 23.433; 35.500 (Red Sea) ചെങ്കടൽ
23°26′N 38°38′E / 23.433°N 38.633°E / 23.433; 38.633 (Saudi Arabia)  Saudi Arabia
23°26′N 52°8′E / 23.433°N 52.133°E / 23.433; 52.133 (United Arab Emirates)  ഐക്യ അറബ് എമിറേറ്റുകൾ അബുദാബി എമിഗ്രേറ്റ് മാത്രം
23°26′N 55°24′E / 23.433°N 55.400°E / 23.433; 55.400 (Oman)  Oman
23°26′N 58°46′E / 23.433°N 58.767°E / 23.433; 58.767 (ഇന്ത്യൻ മഹാസമുദ്രം) ഇന്ത്യൻ മഹാസമുദ്രം അറബിക്കടൽ
23°26′N 68°23′E / 23.433°N 68.383°E / 23.433; 68.383 (India)  ഇന്ത്യ ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്‍ഖണ്ഡ്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ
23°26′N 88°47′E / 23.433°N 88.783°E / 23.433; 88.783 (Bangladesh)  ബംഗ്ലാദേശ് ഖുൽന, ധാക്ക, ചിറ്റഗോങ് ഡിവിഷനുകൾ
23°26′N 91°14′E / 23.433°N 91.233°E / 23.433; 91.233 (India)  ഇന്ത്യ ത്രിപുര
23°26′N 91°56′E / 23.433°N 91.933°E / 23.433; 91.933 (Bangladesh)  ബംഗ്ലാദേശ് ചിറ്റഗോങ് ഡിവിഷൻ
23°26′N 92°19′E / 23.433°N 92.317°E / 23.433; 92.317 (India)  ഇന്ത്യ മിസോറം
23°26′N 93°23′E / 23.433°N 93.383°E / 23.433; 93.383 (Myanmar)  Myanmar (ബർമ്മ) Chin State, Sagaing Division, Mandalay Division, Shan State
23°26′N 98°54′E / 23.433°N 98.900°E / 23.433; 98.900 (China)  ചൈന Provinces of Yunnan (passing about 7km north of the border with  Vietnam), Guangxi, and Guangdong
23°26′N 117°8′E / 23.433°N 117.133°E / 23.433; 117.133 (Taiwan Strait) Taiwan Strait
23°26′N 120°8′E / 23.433°N 120.133°E / 23.433; 120.133 (Taiwan)  Republic of China (Taiwan) Chiayi County, Hualien County
23°26′N 121°29′E / 23.433°N 121.483°E / 23.433; 121.483 (Pacific Ocean) Pacific Ocean Passing just south of Necker Island, Hawaii,  United States
23°26′N 110°15′W / 23.433°N 110.250°W / 23.433; -110.250 (Mexico)  Mexico State of Baja California Sur
23°26′N 109°24′W / 23.433°N 109.400°W / 23.433; -109.400 (Gulf of California) Gulf of California
23°26′N 106°35′W / 23.433°N 106.583°W / 23.433; -106.583 (Mexico)  Mexico States of Sinaloa, Durango, Zacatecas, San Luis Potosí, Nuevo León, and Tamaulipas
23°26′N 97°45′W / 23.433°N 97.750°W / 23.433; -97.750 (Gulf of Mexico) Gulf of Mexico
23°26′N 83°0′W / 23.433°N 83.000°W / 23.433; -83.000 (Atlantic Ocean) Atlantic Ocean Passing through the Straits of Florida and the Nicholas Channel
Passing just south of the Anguilla Cays ( ബഹാമാസ്)
Passing through the Santaren Channel and into the open ocean
23°26′N 76°0′W / 23.433°N 76.000°W / 23.433; -76.000 (Bahamas)  ബഹാമാസ് Exuma Islands and Long Island
23°26′N 75°10′W / 23.433°N 75.167°W / 23.433; -75.167 (Atlantic Ocean) Atlantic Ocean
23°26′N 15°57′W / 23.433°N 15.950°W / 23.433; -15.950 (Western Sahara) Western Sahara Claimed by  മൊറോക്കൊ and the  Sahrawi Arab Democratic Republic
23°26′N 12°0′W / 23.433°N 12.000°W / 23.433; -12.000 (Mauritania)  മൗറിട്ടാനിയ
23°26′N 6°23′W / 23.433°N 6.383°W / 23.433; -6.383 (Mali)  Mali
23°26′N 2°23′W / 23.433°N 2.383°W / 23.433; -2.383 (Algeria)  അൾജീരിയ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉത്തരായനരേഖ&oldid=2526281" എന്ന താളിൽനിന്ന് ശേഖരിച്ചത്