രേഖാംശം 5 കിഴക്ക്
ദൃശ്യരൂപം
(5th meridian east എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീൻവിച്ചിന് കിഴക്ക് അഞ്ച് ഡിഗ്രിയിലുള്ള രേഖാംശരേഖയാണ് രേഖാംശം 5 കിഴക്ക് അഥവാ മെറീഡിയൻ 5° ഈസ്റ്റ് എന്ന് അറിയപ്പെടുന്നത്. ഉത്തര ധ്രുവത്തിൽ നിന്ന് തുടങ്ങി ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ സമുദ്രം, അന്റാർട്ടിക്ക എന്നിവയിലൂടെ കടന്ന് ഇത് ദക്ഷിണ ധ്രുവത്തിൽ അവസാനിക്കുന്നു.
അഞ്ചാം കിഴക്കൻ രേഖാംശരേഖ, 175-ആം പടിഞ്ഞാറൻ രേഖാംശരേഖയുമായി കൂടിചേർന്ന് ഒരു വലിയ വൃത്തമായി മാറുന്നു.