ഇന്ദു മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Indu Menon
Indu Menon.JPG
ജനനം13 June 1980 (1980-06-13) (39 വയസ്സ്)
ജീവിത പങ്കാളി(കൾ)Rupesh Paul
മക്കൾGouri, Maria,Aditya,
മാതാപിതാക്കൾ(s)Vikraman Nair,Sathyavathi

മലയാളത്തിലെ പ്രമുഖയായ ചെറുകഥാകൃത്താണു ഇന്ദു മേനോൻ. 2014 ൽ യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ പുരസ്കാരം ലഭിച്ചു.[1]

ഇന്ദു വള്ളിക്കാട്ട് മേനോൻ എന്നതാണു യഥാർത്ഥ നാമം[2]. രൂപേഷ് പോൾ സംവിധാനം ചെയ്ത മൈ മദേഴ്‌സ് ലാപ്‌ടോപ്പ്’ എന്ന മലയാളചലച്ചിത്രത്തിനു തിരക്കഥയും സംഭാഷണവും രചിച്ച് കൊണ്ട് മലയാള സിനിമയിലേക്ക് പ്രവേശിച്ചു .[3]

ജീവിതരേഖ[തിരുത്തുക]

ഇന്ദുമേനോൻ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ(2017)

സംഗീതജ്ഞനായ ഉമയനല്ലൂർ എസ്.വിക്രമൻ നായരുടേയും അധ്യാപികയായ വി.സത്യവതിയുടേയും മകളായി 1980 ൽ കോഴിക്കോടു ജനിച്ചു.

വിദ്യാഭ്യാസം:ചാലപ്പുറം എൻ.എസ്.എസ്. സ്ക്കൂൾ.ബി.ടി എം.എ.എം യുപി സ്ക്കൂൾ,സേവാമന്ദീർ പോസ്റ്റ്‌ േസിക് സ്ക്കൂൾ രാമനാട്ടുകര എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. ഫാറൂഖ് കോളേജിൽ നിന്നും സയൻസിൽ പ്രീഡിഗ്രി ചെയ്തു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്നും മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം നേടിയശേഷം സോഷ്യോളജിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി . മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നു എം.ഫിൽ. ഇപ്പോൾ കോഴിക്കോട് കിർറ്റാഡ്സിൽ ലെക്ചറർ ആയി പ്രവർത്തിക്കുന്നു. കവിയും സിനിമ സംവിധായകനുമായ രൂപേഷ് പോൾ ഭർത്താവാണ്‌.ഗൗരി മരിയ, ആദിത്യ എന്നിവർ മക്കളാണു് .

ലെസ്ബിയൻ പശു എന്ന ഒറ്റ സമാഹാരത്തിലൂടെ മലയാളസാഹിത്യ ചരിത്രത്തിൽ ഇടം നേടി[അവലംബം ആവശ്യമാണ്]. ഉത്തരാധുനികതയുടെ രണ്ടാം ഘട്ടം മലയാളസാഹിത്യത്തിലേക്ക് കടന്നു വന്നത് ലെസ്ബിയൻപശു എന്ന കഥയിലൂടെയാണ്‌. The first milestone of post post modernism എന്നറിയപ്പെടുന്നതും ഈ കഥയാണ്‌[അവലംബം ആവശ്യമാണ്]. പുതിയ കഥയുടെ സങ്കീർണവും ചലനാത്മകവുമായ പ്രതലമാണ് ഇന്ദു മേനോൻറെ കഥകളിൽ കാണുന്നത്. ബഹുമുഖമായ ദിശാബോധം, പുനർ വായനക്ക് വിധേയമായ സൌന്ദര്യ ശാസ്ത്രം, അപ്രതീക്ഷിതത്വ സ്വഭാവമുള്ള ചിന്താവിന്യാസം, നർമ്മത്തിൻറെ നിർമമത, ബലപ്പെടുത്തിയ ജീവിത നിരീക്ഷണം, പാരമ്പര്യവിമുക്തമായ മനുഷ്യബന്ധസമീപനം എന്നിവ ഇന്ദുമേനോൻറെ കഥകളുടെ പ്രത്യേകതയാണ് സക്കറിയ അടയാളപ്പെടുത്തുന്നത്. വലുതും ചെറുതുമായ നല്ല കലയുടെ അട്ടിമറികളിലൂടെ എഴുത്തിൻറെ സർവ്വേ കല്ലുകൾ ഇന്ദു മേനോൻ മാറ്റിക്കുത്തുന്നു എന്നു എൻ എസ്‌ .മാധവനും, പൊട്ടിത്തെറിച്ചു നിറങ്ങളും തീയും പുകയും വാരി വിതറുന്നതാണ് ഇന്ദുവിൻറെ ഭാഷ എന്നു എം.മുകുന്ദനും രേഖപ്പെടുത്തുന്നു[അവലംബം ആവശ്യമാണ്].

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2001- മാതൃഭൂമി ചെറുകഥാ അവാർഡ് (അന്ന(അ) പൂർണയുടെ പട്ടികൾ )
  • 2001-മലയാള ശബ്ദം അവാർഡ് (പളുങ്ക് പാവയുടെ ഏഴാം നിഴൽ മത്സ്യം)
  • 2002 - പൂർണ്ണ ഉറൂബ് കഥാപുരസ്കാരം

(ദ അദർ വോമൺ അഥവാ ഇങ്ക് ചോദിക്കുന്ന ഊഞ്ഞാൽക്കുട്ടി )

2005-ഇൽ ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളിൽ ഒരാളായി തിരഞ്ഞെടുത്തു. ഇന്ദു മേനോന്റെ ചില കഥകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഇതിൽ 2009-ൽ പിതാവും കന്യകയും ഫ്രാൻസ്സിലെ കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിൽ പ്രദർശിപ്പിച്ചു. 2010-ൽ ഇറ്റലിയിലെ റിവർ ടോ റിവേർ ഫെസ്ടിവലിൽ യു കാന്റ് സ്റ്റെപ് റ്റ്വിസ് ഇൻ റ്റൊ ദ് സൈം രിവർ എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുകയും അവാർഡ്‌ ലഭിക്കുകയും ചെയ്തു. 2011-ൽ മൃഗം എന്ന ചലച്ചിത്രം കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഫിലിം മാർക്കറ്റ് ( Marché du Film) ചലച്ചിത്രവിപണിയിൽ പ്രദർശിപ്പിച്ചു.[6]

  • 2014 - യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ പുരസ്കാരം (ചുംബന ശബ്ദതാരാവലി )[1]

കൃതികൾ[തിരുത്തുക]

ചെറു കഥകൾ
  • 2002-ഒരു ലെസ്ബിയൻ പശു(ഡി.സി. ബുക്സ് )
  • 2005-സംഘപരിവാർ(ഡി.സി ബുക്സ് )
  • 2009-ഹിന്ദു ചായയുള്ള മുസ്ലിം പുരുഷൻ(ഡി.സി ബുക്സ് )
  • 2011-ഇന്ദു മേനോൻറെ കഥകൾ(ഡി.സി ബുക്സ് )
  • 2011-ചുംബന ശബ്ദതാരാവലി (ഡി.സി ബുക്സ് )
  • 2013-2വർഗ്ഗീയ കഥകൾ (പ്രോഗ്രസ് ബുക്സ്)

(പ്രേമ സൂത്രം പുരുഷ ലൈന്ഗികതയെ കുറിച്ചൊരു ഉപന്യാസം) (ഡി.സി ബുക്സ് )

വിവർത്തനം
  • 2003-അവർ ചായം തേക്കാത്ത ചവിട്ടു പടികളിലിരുന്നു ചോളം തിന്നുമ്പോൾ(പാപ്പിയോൺ)
  • 2006-അനുരാഗത്തിൻറെ പുസ്തകം..(ഒലിവ് )
  • 2007ഭൂമിയിലെ പെൺകുട്ടികൾക്ക്..(ഫാബിയൻ ബുക്സ് )

നോവൽ (പ്രണയത്തെ കുറിച്ചൊരു വിചിത്ര പുസ്തകം ) ഓർമമ (എന്നെ ചുംബിക്കാൻ പഠിപ്പിച്ച സ്ത്രീയ്യെ...)(ഡി.സി ബുക്സ് ) തിരക്കഥ ലാപ്ടോപ് ചക്കളിയൻ കാമസൂത്രം 3 ഡി(Eng )

അവലംബം[തിരുത്തുക]

  1. 1.0 1.1 "കെ.വി. രാമനാഥനും ഇന്ദു മേനോനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". www.madhyamam.com. ശേഖരിച്ചത് 2014 ഓഗസ്റ്റ് 23.
  2. 2.0 2.1 http://thatsmalayalam.oneindia.in/culture/news/121903award.html
  3. "ലാപ്‌ടോപ്പ്‌ വിശേഷങ്ങൾ". ശേഖരിച്ചത് നവംബർ 15 2008. Check date values in: |accessdate= (help)
  4. "[[ഗീതാഹിരണ്യൻ]] പുരസ്കാരം". URL–wikilink conflict (help)
  5. "ഇന്ദുമേനോന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം". മനോരമ ന്യൂസ്. 2014 ഓഗസ്റ്റ് 22. ശേഖരിച്ചത് 2014 ഓഗസ്റ്റ് 22.
  6. http://www.newindianexpress.com/states/kerala/article266513.ece?service=print

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ദു_മേനോൻ&oldid=3246643" എന്ന താളിൽനിന്ന് ശേഖരിച്ചത്