ഉള്ളടക്കത്തിലേക്ക് പോവുക

ഷംന കാസിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൂർണ്ണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷംന കാസിം
പൂർണ്ണ
ജനനം
ഷംന കുരിക്കൾ കുടിയിൽ

(1989-05-23) 23 മേയ് 1989 (age 36) വയസ്സ്)
കുറുവ, തയ്യിൽ, കണ്ണൂർ, കേരള, ഇന്ത്യ
മറ്റ് പേരുകൾപൂർണ്ണ , ചിന്നാറ്റി[1]
തൊഴിൽ(s)ചലച്ചിത്രനടി, നർത്തകി
സജീവ കാലം2004–തുടരുന്നു
Parent(s)കാസിം,റംല ബീവി

ഒരു ഇന്ത്യൻ ചലച്ചിത്രഅഭിനേത്രിയും പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷംന കാസിം. അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.

ആദ്യകാലജീവിതം

[തിരുത്തുക]

കേരളത്തിലെ കണ്ണൂരിൽ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളി കുടുംബത്തിൽ കാസിം, റംല ബീവി ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവളായി 1989 മെയ് 23 ന് ജനിച്ചു.കണ്ണൂരിലെ ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂളിലും കണ്ണൂരിലെ സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലുമാണ് സ്കൂൾ വിദ്യാഭ്യാസം.വിദൂര വിദ്യാഭ്യാസത്തിലൂടെ അവർ ഇംഗ്ലീഷിൽ ബിരുദം നേടി.[2]എല്ലാത്തരം സ്റ്റേജ് ഷോകളിലും നർത്തകിയാണിവർ.ഔദ്യോഗിക ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ മലയാള സിനിമകളിലെ തന്റെ ഗോഡ്ഫാദർ മോഹൻലാലാണെന്ന് ജോൺ ബ്രിട്ടാസിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.തമിഴ്, തെലുങ്ക് സിനിമാ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സിനിമകളിൽ വളരെക്കുെറച്ചേ സാധ്യത ഉള്ളൂവെന്ന ആശങ്കയുംഅവർ പങ്കുവെച്ചു.ഇപ്പോൾ കേരളത്തിലെ കൊച്ചിയിലാണ് താമസം.[1]

ഔദ്യോഗികജീവിതം

[തിരുത്തുക]

2010 കളുടെ മധ്യത്തിൽ പൂർണ്ണ ഒരു പ്രേതകഥാപാത്രത്തെ അവതരിപ്പിച്ച ഒരു പരമ്പരയിൽ പ്രത്യക്ഷപ്പെട്ടു, ദി ഹിന്ദു അവളെ "തെലുങ്ക് സിനിമകളുടെ പ്രേത രാജ്ഞി" എന്ന് വിശേഷിപ്പിച്ചു.[3]അവനു (2012), തുടർന്നുള്ള അവുനു 2 (2015) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി.രാജു ഗരുഗാഡി (2015) എന്ന ചിത്രത്തിലെ പ്രേതമെന്ന കഥാപാത്രത്തിന് കൂടുതൽ പ്രശംസ നേടുന്നതിനുമുമ്പ് സമാനമായ നിരവധി സ്ക്രിപ്റ്റുകൾ അവർ നിരസിച്ചു. രാജു ഗരുഗാഡി ബോക്സോഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറി.[3]കൊടിവീരൻ (2017) എന്ന ചിത്രത്തിലെ അഭിനയത്തിന് അവർ സന്നദ്ധയായെങ്കിലും പ്രേക്ഷകർക്ക് നല്ല പ്രതികരണം നൽകാൻ അവർക്ക് സാധിച്ചില്ല.

വിവാദം

[തിരുത്തുക]

മകളെ ബ്ലാക്ക് മെയിൽ ചെയ്തതായി ഷംന കാസിമിന്റെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ 2020 ജൂണിൽ ആ സംഘത്തിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഷംന കാസിം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.[4][5]സിനിമാ നടിമാരെ സംഘം ഹോട്ടൽ മുറികളിൽ പൂട്ടിയിട്ടതായും കള്ളപ്പണം കടത്തുന്നതിനായി എസ്‌കോർട്ടുകളായി അനുഗമിക്കാൻ സംഘം നിർബന്ധിച്ചതായും പോലീസ് വെളിപ്പെടുത്തി..[6] തന്നെ ബ്ലാക്ക് മയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികരണമായി ഷംന കാസിം രംഗത്തുവരികയും ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയും തന്നെയും കുറ്റവാളികളെയുംചേർത്ത് വ്യാജ പ്രചരണം നടത്തരുതെന്നും അവർ അഭ്യർത്ഥിച്ചു.[7].

ചിത്രങ്ങൾ

[തിരുത്തുക]
വർഷംചലച്ചിത്രംകഥാപാത്രംഭാഷകുറിപ്പുകൾ
2004മഞ്ഞുപോലൊരു പെൺകുട്ടിധന്യമലയാളം
2005ഹൃദയത്തിൽ സൂക്ഷിക്കാൻമോഡൽ
ജൂനിയർ സീനിയർമോഡൽ
ഡിസംബർകീർത്തിയുടെ സുഹൃത്ത്
2006പച്ചക്കുതിരരാജി
ഭാർഗവചരിതം മൂന്നാം ഖണ്ഡംരാധിക
എന്നിട്ടുംവിദ്യാർത്ഥി
ഒരുവൻദേവു
2007ശ്രീ മഹാലക്ഷ്മിശ്രീ മഹാലക്ഷ്മിതെലുങ്ക്തെലുങ്ക് അരങ്ങേറ്റം
അലി ഭായ്കിങ്ങിണിമലയാളം
ഫ്ലാഷ്മച്ചി
2008കോളേജ് കുമാരൻശ്രീക്കുട്ടി
മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട്]മധുമിതതമിഴ്തമിഴ് അരങ്ങേറ്റം
കൊടൈക്കനാൽബൃന്ദ
2009കന്ത കോട്ടൈപൂജ
ജോഷ്മീനകന്നടകന്നട അരങ്ങേറ്റം
2010ദ്രോഗിമലർതമിഴ്
9കെ.കെ. റോഡ്റോസ്‍മേരിമലയാളം
2011ആടു പുലിഅഞ്ജലി തില്ലനായകംതമിഴ്തെലുങ്ക് ഡബ്ബിംഗ് ചെൽഗാട്ടം

ഹിന്ദിയിൽ ബാഗാവത് ഏക് ജങ്ക് എന്ന് വിളിക്കുന്നു.

സീമ താപകൈസത്യതെലുങ്ക്
മകര മഞ്ഞ്മോഡൽമലയാളം
വെള്ളൂർ മാവട്ടംപ്രിയതമിഴ്
വിതാഗൻമേഴ്സി
2012ചട്ടക്കാരിജൂലിമലയാളം
അവനുമോഹിനിതെലുങ്ക്
2013ആറു സുന്ദരിമാരുടെ കഥമീന ശ്രീകുമാർമലയാളം
രാധൻ ഗന്ധരാധകന്നട
ജന്നൽ ഓറംനിർമ്മല ഡേവിഡ്തമിഴ്
തഗരരുമീനാക്ഷി
2014ലഡ്ഢു ബാബുമായതെലുങ്ക്
നുവ്വാല നേനിലമഹാലക്ഷ്മി
രാജാധി രാജനർത്തകിമലയാളം"ധൻ ദാൻ"

എന്ന ഗാനത്തിലെ ഐറ്റം ഡാൻസ്

2015മില്ലിരേണുക
അവനു 2മോഹിനിതെലുങ്ക്
സകല കലാ വല്ലഭൻതമിഴ്പ്രത്യേക പ്രകടനം
ശ്രീമന്തുഡുതെലുങ്ക്പ്രത്യേക പ്രകടനം
രാജുഗരി ഗാഡിബോമ്മാലി
മാമ മഞ്ചു അല്ലുഡു കാഞ്ചുശ്രുതി നായിഡു
2016ജയം നിശ്ചയം റാറാണി
മണൽ കയിരു 2നിഷതമിഴ്
2017കൊടിവീരൻവേലു
Avanthikaഅവന്തികതെലുങ്ക്
രാക്ഷസിഷൈലു
2018സവരകതിസുഭദ്രതമിഴ്വിജയിച്ചു, എം‌ജി‌ആർ-ശിവാജി

അക്കാദമി അവാർഡുകൾ - മികച്ച നടി

ഒരു കുട്ടനാടൻ ബ്ലോഗ്നീനമലയാളം
ആനക്കള്ളൻറോസി തോമസ്
ഇവാനുക്കു എങ്കയോ മച്ചം ഇരുക്കുഎസ്.ഐ ഗീതതമിഴ്
അടങ്ങ മാരുസുബാഷിന്റെ അഭിഭാഷകൻ
സില്ലി ഫോളോവ്‍സ്തെലുങ്ക്
2019മധുര രാഝഅമലമലയാളം
മാർക്കോണി മത്തായിട്രീസ
കാപ്പാൻപ്രിയ ജോസഫ്തമിഴ്
സുവർണ്ണ സുന്ദരിതെലുങ്ക്
2020100 മൂവി കന്നടനിർമ്മാണത്തിൽ
ലോക്കപ്പ്തമിഴ്നിർമ്മാണത്തിൽ
വൃത്തംമലയാളംനിർമ്മാണത്തിൽ
അർജുനൻ കദളിതമിഴ്നിർമ്മാണത്തിൽ
തലൈവിവി.കെ ശശികലതമിഴ്/ ഹിന്ദി/ തെലുങ്ക്നിർമ്മാണത്തിൽ

അവലംബം

[തിരുത്തുക]
  1. 1 2 Manorama Online Retrieved 8 July 2014.
  2. തെന്നിന്ത്യയുടെ പൂർണയായി മലയാളത്തിന്റെ സ്വന്തം ഷംന കാസിം | മലയാളം ഇ മാഗസിൻ.കോം Archived 3 ജനുവരി 2015 at the Wayback Machine. Malayalam Online magazine (12 January 2013).
  3. 1 2 Search for variety: Poorna. The Hindu (21 November 2015). Retrieved on 30 December 2015.
  4. "Four held in Kochi for blackmailing actress Shamna Kasim with marriage proposal". Deccan Herald. Retrieved 27 ജൂൺ 2020.{{cite news}}: CS1 maint: url-status (link)
  5. "Shamna Kasim blackmail case: Accused had inter-state links, suspect police". Mathrubhumi Newspaper. Archived from the original on 29 ജൂൺ 2020. Retrieved 27 ജൂൺ 2020.
  6. "Police arrest four for blackmailing actor Shamna Kasim". The Indian Express Newspaper. Retrieved 27 ജൂൺ 2020.{{cite news}}: CS1 maint: url-status (link)
  7. https://malayalam.indianexpress.com/kerala-news/shamna-kasim-responding-on-blackmail-case-390279/
"https://ml.wikipedia.org/w/index.php?title=ഷംന_കാസിം&oldid=3970661" എന്ന താളിൽനിന്ന് ശേഖരിച്ചത്