ഇഗ്നേഷ്യസ് കാക്കനാടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്ര പ്രവർത്തകനും മലയാള വിവർത്തകനുമായിരുന്നു ഇഗ്നേഷ്യസ് കാക്കനാടൻ (മരണം: 31 ഒക്ടോബർ 2012). ജനയുഗത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. മദ്രാസിലെ സോവിയറ്റ്-ജർമ്മൻ സ്ഥാനപതി കാര്യലയങ്ങളിൽ പ്രവർത്തിച്ചിരുന്നു. സോവിയറ്റ് നാട് എഡിറ്റോറിയൽ ബോർഡ് അംഗമായും പ്രവർത്തിച്ചു. [1]യുണസ്‌കോയുടെ 'ഹിസ്റ്ററി ഓഫ് മാൻകൈൻഡ്' എന്ന പുസ്തകം വിവർത്തനം ചെയ്തത് അദ്ദേഹമാണ്. ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച അംബദ്കർ വാള്യങ്ങളിൽ നാലെണ്ണത്തിന്റെ വിവർത്തനവും നിർവ്വഹിച്ചു. സാഹിത്യകാരൻ കാക്കനാടന്റെയും ചിത്രകാരനായ രാജൻ കാക്കനാടന്റെയും പത്ര പ്രവർത്തകനായ തമ്പി കാക്കനാടന്റെയും സഹോദരനാണ്.

കൃതികൾ - വിവർത്തനം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ignatius Kakkanadan to be laid to rest today". The New Indian Express. 1 November 2012. Archived from the original on 2021-05-07. Retrieved 7 April 2021.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഇഗ്നേഷ്യസ്_കാക്കനാടൻ&oldid=3972285" എന്ന താളിൽനിന്ന് ശേഖരിച്ചത്