അംബേദ്കർ സമ്പൂർണ്ണ കൃതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അംബേദ്കർ സമ്പൂർണ്ണ കൃതികൾ
കവർ
പരിഭാഷയുടെ പുറംചട്ട
കർത്താവ്ബി. ആർ. അംബേദ്കർ
പരിഭാഷഎം.പി. സദാശിവൻ, ഇഗ്നേഷ്യസ് കാക്കനാടൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പരമ്പരസമ്പൂർണ്ണകൃതികൾ
വിഷയംസാമൂഹ്യശാസ്ത്രം
സാഹിത്യവിഭാഗംലേഖനം
പ്രസാധകൻകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് [1]

ബി. ആർ. അംബേദ്കറുടെ കൃതികളുടെ സമ്പൂ‍ണ സമാഹാരത്തിന്റെ എം.പി. സദാശിവൻ, ഇഗ്നേഷ്യസ് കാക്കനാടൻ തുടങ്ങിയവർ നടത്തിയ മലയാള തർജ്ജമയാണ് അംബേദ്കർ സമ്പൂർണ്ണ കൃതികൾ. 40 വാല്യമായാണ് ഈ കൃതി പുറത്തിറക്കിയിരിക്കുന്നത്. അംബേദ്‌കർ തന്റെ ജീവിതകാലത്ത് എഴുതിയതും അദ്ദേഹം പ്രസംഗിച്ചതുമായ കര്യങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രാ സർക്കാർ ആണ് മറാഠിയിൽ ഈ കൃതി പൂർണ്ണമായി പ്രസിദ്ധീകരിച്ചത്. മലയാളത്തിലേയ്ക്ക്, എം. പി. സദാശിവൻ, ഇഗ്നേഷ്യസ് കാക്കനാടൻ തുടങ്ങിയവർ വിവർത്തനം ചെയ്തു. വിവർത്തനസാഹിത്യത്തിനുള്ള 2003-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം [2]ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [3][4][5]കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്. [6]

പ്രസാധനം[തിരുത്തുക]

കേന്ദ്രസർക്കാർ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡോ. അംബേദ്കർ ഫൌണ്ടേഷന്റെ സഹകരണത്തോടെ ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബേദ്കറുടെ സമ്പൂർണ്ണകൃതികൾ മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുന്നത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. 1997-ൽ ആരംഭിച്ച ഈ പ്രസാധനപദ്ധതി 2013 ൽ 40 വാല്യങ്ങൾ പ്രസിദ്ധപ്പെടുത്തിയതോടെ മലയാളത്തിൽ പൂർത്തിയാക്കി. ഇന്ത്യൻ ഭാഷകളിൽ മലയാളത്തിലാണ് ഡോ.ബി.ആർ. അംബേദ്കറുടെ സമ്പൂർണ്ണകൃതികൾ ഇത്രയും വാല്യങ്ങളിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്.

ഡോ.ബി.ആർ. അംബേദ്കറുടെ സമ്പൂർണ്ണകൃതികൾ രാഷ്ട്രഭാഷയായ ഹിന്ദിയിലും ഇതര പ്രാദേശിക ഭാഷകളിലും പ്രസിദ്ധപ്പെടുത്തുന്ന പദ്ധതി കേന്ദ്രസർക്കാരാണ് ആവിഷ്ക്കരിച്ചത്. ഇതിന്റെ ഭാഗമായി ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗ്, മറാഠി, ഗുജറാത്തി, പഞ്ചാബി, ഒഡിയ, ബംഗാളി, അസമിയ, മണിപ്പൂരി, ഭോജ്പൂരി, സന്താലി തുടങ്ങിയ ഭാഷകളിൽ ഡോ. അംബേദ്കർ സമ്പൂർണ്ണകൃതികളുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടങ്ങി. മഹാരാഷ്ട്ര സർക്കാർ ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തിയ വാല്യങ്ങളാണ് വിവർത്തനം ചെയ്ത് ഹിന്ദിയിലും ഇതരപ്രാദേശിക ഭാഷകളിലും പ്രസിദ്ധപ്പെടുത്തുന്നത്. മലയാളത്തിൽ മൂന്ന് ഘട്ടങ്ങളിലായാണ് ഇത് പൂർത്തിയായത്. ആദ്യം ഒന്നു മുതൽ 18 വരെയുള്ള വാല്യങ്ങളും 22-ാം വാല്യവും പ്രസിദ്ധപ്പെടുത്തി. 19 മുതൽ 31 വരെയുളള വാല്യങ്ങൾ രണ്ടാംഘട്ടത്തിലും 31 മുതൽ 40 വരെയുള്ള വാല്യങ്ങൾ മൂന്നാം ഘട്ടത്തിലും പ്രസിദ്ധപ്പെടുത്തിയാണ് മലയാളത്തിൽ ഈ ബൃഹത്തായ പ്രസാധന പദ്ധതി പൂർത്തിയാക്കിയത്.

ഉള്ളടക്കം[തിരുത്തുക]

 • വോള്യം 1 - ജാതി വ്യവസ്ഥ[7]
 • വോള്യം 2 - ഭരണഘടനാ പരിഷ്കാരങ്ങൾ
 • വോള്യം 6 - ഹിന്ദു മതത്തിന്റെ തത്വശാസ്ത്രം, കമ്മ്യൂണിസത്തിന്റെ പൂർവോപാധികളും ഇന്ത്യയും (വിവർത്തനം - ഇഗ്നേഷ്യസ് കാക്കനാടൻ) ഇംഗ്ലീഷിലുള്ള മൂന്നാം വാല്യത്തിന്റെ ആദ്യത്തെ രണ്ടു ഭാഗങ്ങളാണ് മലയാളത്തിലെ ആറാം വാല്യത്തിലുള്ളത്.
 • വോള്യം 7 - വിപ്ലവും പ്രതി വിപ്ലവവും പ്രാചീന ഭാരതത്തിൽ, ബുദ്ധനോ കാറൽ മാ‍ർക്സോ? ഗ്രന്ഥരചനാ പദ്ധതി (വിവർത്തനം - ഇഗ്നേഷ്യസ് കാക്കനാടൻ) - മൂന്നു മുതൽ അഞ്ചു വരെ ഭാഗങ്ങളാണ് ഏഴാം വാല്യത്തിലുള്ളത്. വിപ്ലവവും പ്രതി വിപ്ലവവും പ്രാചീനഭാരതത്തിൽ, ബുദ്ധനോ കാറൽ മാർക്സോ? ഗ്രന്ഥരചനാപദ്ധതി എന്നീ മൂന്നു ഭാഗങ്ങളിൽ പ്രാചീനചരിത്രം കണ്ടെടുക്കൽ, പ്രാചീന ഭരണ ക്രമം, അധപ്പതിച്ച ഒരു പൗരോഹിത്യം, പരിഷ്കർത്തക്കളും അവരുടെ വിധിയും ബുദ്ധ മതത്തിന്റെ അപചയവും പതനവും, ബ്രാഹ്മണത്തിന്റെ വിജയം, കുടുംബത്തിന്റെ സദാചാര സംഹിത, ഭഗവദ്ഗീതയെക്കുറിച്ചുള്ള ഉപന്യാസങ്ങൾ, വിരാടപർവ്വത്തിന്റെയും ഉദ്യോഗപർവ്വത്തിന്റെയും അപഗ്രഥനം, ബ്രാഹ്മണരും ക്ഷത്രിയരും തമ്മിലുള്ള എതിർപ്പ്, ശൂദ്ര്രരും പ്രതി വിപ്ലവവും, സ്ത്രീകളും പ്രതി വിപ്ലവവും ഇങ്ങനെ പതിന്നാല് അധ്യായങ്ങളുണ്ട്.
 • വോള്യം 13 - ശൂദ്രർ ആരായിരുന്നു? (വിവർത്തനം - ഇഗ്നേഷ്യസ് കാക്കനാടൻ)
 • വോള്യം 14 - ഒരു താരതമ്യ പഠനം, വാസസ്ഥലത്തിന്റെ പ്രശ്നം, അസ്പൃശ്യതയുടെ ഉദ്ഭവത്തെ സംബന്ധിച്ച പഴയ സിദ്ധാന്തങ്ങൾ, അസ്പൃശ്യതയുടെ ഉദ്ഭവത്തെ സംബന്ധിച്ച പുതിയ സിദ്ധാന്തങ്ങൾ, പുതിയ സിദ്ധാന്തങ്ങളും ചില ചോദ്യങ്ങളും, അസ്പൃശ്യതയും അതിന്റെ ജന്മദിനവും (വിവർത്തനം - ഇഗ്നേഷ്യസ് കാക്കനാടൻ)
 • വോള്യം 19 - പട്ടികജാതിക്കാരുടെ സങ്കടങ്ങൾ കത്തിടപാടുകളും നിവേദനങ്ങളും
 • വോള്യം 21 -കേന്ദ്ര നിയമ നിർമ്മാണ സഭ
 • വോള്യം 22 - ബുദ്ധനും ബുദ്ധ ധർമ്മവും (വിവർത്തനം - എം.പി. സദാശിവൻ)
 • വോള്യം 23 - പ്രചീന ഭാരതത്തിൻറെ വാണിജ്യ ബന്ധങ്ങൾ
 • വോള്യം 24 - ആക്റ്റ്കളെയും നിയമങ്ങളെയും പറ്റിയുള്ള കുറിപ്പുകൾ
 • വോള്യം 25 - ആത്മ കഥയിൽ നിന്നും ചില ഏടുകൾ
 • വോള്യം 26 - ഇന്ത്യൻ ഭരണഘടനാ ശിൽപ്പി 1
 • വോള്യം 27 - ഇന്ത്യൻ ഭരണഘടനാ ശിൽപ്പി 2
 • വോള്യം 28 - ഇന്ത്യൻ ഭരണഘടനാ ശിൽപ്പി 3
 • വോള്യം 29 - ഇന്ത്യൻ ഭരണഘടനാ ശിൽപ്പി 4
 • വോള്യം 30 - ഇന്ത്യൻ ഭരണഘടനാ ശിൽപ്പി 5
 • വോള്യം 31 - ഡോ. അംബേദ്കറും ഹിന്ദു കോഡ്‌ ബില്ലും
 • വോള്യം 33 - ഡോ. അംബേദ്കർ നിയമ മന്ത്രിയും പ്രതിപക്ഷ എം പി യും
 • വോള്യം 33 - ഡോ. അംബേദ്കർ നിയമ മന്ത്രിയും പ്രതിപക്ഷ എം പി യും

അവലംബം[തിരുത്തുക]

 1. http://www.keralabhashainstitute.org/
 2. http://www.keralasahityaakademi.org/
 3. http://malayalam.oneindia.in/culture/literature/020704award.html[പ്രവർത്തിക്കാത്ത കണ്ണി]
 4. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
 5. http://keralaliterature.com/book.php?bukid=1661[പ്രവർത്തിക്കാത്ത കണ്ണി]
 6. http://www.keralabhashainstitute.org/
 7. "ഉള്ളടക്കം". ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.