സോവിയറ്റ് നാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോവിയറ്റ് നാട് മദ്രാസിൽ നിന്നും (ഇന്നത്തെ ചെന്നൈ ) മലയാളത്തിൽ പ്രസിദ്ധീകരിച്ചു വന്ന സോവിയറ്റ് മാസിക ആയിരുന്നു. അന്നത്തെ നൂതനവും ആകർഷകവുമായ അച്ചടി സങ്കേതങ്ങൾ ഉപയോഗിച്ച് ചെന്നൈ സോവിയറ്റ് കോൺസുലേറ്റ് ആയിരുന്നു പ്രസിദ്ധീകരിച്ചത്. പ്രഗൽഭരായ പവനൻ, ഇഗ്നേഷ്യസ് കാക്കനാടൻ ഉൾപ്പെടെയുള്ള പത്രപ്രവർത്തകർ ഇതിൽ പ്രവർത്തിച്ചു.[1] സോവിയറ്റു വാർത്തകളും ലേഖനങ്ങളും ചിത്രങ്ങളോടെ പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക കേരളത്തിൽ പ്രഭാത് ബുക്കു ഹൗസ് വഴി വിതരണം ചെയ്തുവന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു.

അവലംബം[തിരുത്തുക]

  1. "Ignatius Kakkanadan to be laid to rest today". The New Indian Express. 1 November 2012. Archived from the original on 2021-05-07. Retrieved 7 April 2021.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=സോവിയറ്റ്_നാട്&oldid=4076698" എന്ന താളിൽനിന്ന് ശേഖരിച്ചത്