Jump to content

ആർ. മാർത്താണ്ഡ വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. മാർത്താണ്ഡ വർമ്മ
ജനനം
മരണം10 March 2015
തൊഴിൽന്യൂറോസർജൻ
അറിയപ്പെടുന്നത്വർമ്മാസ് ടെക്നിക് (Neurosurgical procedure)
ജീവിതപങ്കാളി(കൾ)മാലതി
കുട്ടികൾരണ്ട് ആൺമക്കൾ
മാതാപിതാക്ക(ൾ)അശ്വതിക്കുട്ടി അമ്മ തമ്പുരാൻ
പുരസ്കാരങ്ങൾപത്മശ്രീ
രാജ്യോത്സവ പ്രശക്തി
IASSMD Distinguished Achievement Award
Citizen Extraordinary of Bangalore Award
Sir Visvesvaraya Award

ഇന്ത്യൻ ന്യൂറോ സർജറിയുടെ തുടക്കക്കാരിൽ ഒരാളും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെ (നിംഹാൻസ്) സ്ഥാപക ഡയറക്ടറുമായിരുന്നു രവിവർമ്മ മാർത്താണ്ഡ വർമ്മ.[1] പാർക്കിൻസൺസ് രോഗത്തെ ചികിത്സിക്കുന്നതിനുള്ള ഒരു പുതിയ ശസ്ത്രക്രിയാ പ്രക്രിയയുടെ തുടക്കക്കാരനായിരുന്നു അദ്ദേഹം,[2] ഈ രീതി പിന്നീട് വർമ്മാസ് ടെക്നിക് എന്നറിയപ്പെട്ടു. [3] കേന്ദ്ര ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവ്വീസസ് ആയിരുന്ന അദ്ദേഹം മുൻ ഇന്ത്യൻ പ്രസിഡന്റ് ആർ വെങ്കടരാമന്റെ ഹോണററി സർജനുമായിരുന്നു.[4] 1972 ൽ ഭാരത സർക്കാർ അദ്ദേഹത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.[5]

ജീവചരിത്രം

[തിരുത്തുക]

തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മാവേലിക്കര രാജ കുടുംബാംഗമായാണ് മാർത്താണ്ഡ വർമ്മ ജനിച്ചത്.[6][7] അദ്ദേഹത്തിന്റെ അമ്മ അശ്വതിനാൾ കുട്ടി അമ്മയുടെ സഹോദരി പിന്നീട് തിരുവിതാംകൂർ മഹാറാണിയായിട്ടുണ്ട്. [8] വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ബിരുദവും,[9] എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഫെലോഷിപ്പും പൂർത്തിയാക്കി ഇന്ത്യയിലെ ആദ്യത്തെ അഞ്ച് ന്യൂറോ സർജന്മാരിൽ ഒരാളായി. [10] 1958 ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ (എ ഐ ഐ എം എച്ച്) ന്യൂറോ സർജറി പ്രൊഫസറായി ചേർന്നു.[1] 1969 ൽ സ്ഥാപനത്തിന്റെ ഡയറക്ടറായ അദ്ദേഹം 1974 വരെ ഈ പദവി വഹിച്ചു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് 1974 ൽ സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ പങ്കാളിത്തത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ആയി പുനർനിർമിച്ചപ്പോൾ, വർമ അതിന്റെ സ്ഥാപക ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു, ഈ പദവിയിൽ 1977 വരെ അദ്ദേഹം തുടർന്നു.[1] 1977 ൽ അദ്ദേഹത്തെ ഒരു വർഷത്തെ കാലാവധിക്ക് ഭാരത സർക്കാർ കേന്ദ്ര ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. 1978 ൽ നിംഹാൻസിലേക്ക് മടങ്ങിയ അദ്ദേഹം 1979 ൽ വിരമിക്കുന്നതുവരെ വരെ അവിടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ബാംഗ്ലൂർ സർവകലാശാലയിലെ മാനസികാരോഗ്യ, ന്യൂറോ സയൻസസ് ഫാക്കൽറ്റിയുടെ ഡീൻ, മാനസികാരോഗ്യവും ന്യൂറോ സർജറിയും സംബന്ധിച്ച ഇന്ത്യൻ സർക്കാരിന്റെ ഉപദേഷ്ടാവ്, മുൻ രാഷ്ട്രപതി ആർ. വെങ്കടരാമന്റെ ഓണററി സർജൻ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.[4]

പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ പേരിൽ അറിയപ്പെടുന്ന അദ്ദേഹംഈ രോഗത്തെ നിയന്ത്രിക്കുന്നതിനായി മിനിമലി ഇൻവേസീവ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് ഇപ്പോൾ വർമ്മാസ് ടെക്നിക് എന്നറിയപ്പെടുന്നു.[9] 1963 ൽ വർമ്മ ആദ്യമായി അവതരിപ്പിച്ച ഈ പ്രക്രിയ സിറഞ്ചുകൾ ഉപയോഗിച്ച് ഫോറമെൻ ഓവലിലൂടെ തലച്ചോറിലെ സബ്താമിക് ന്യൂക്ലിയോകളിലേക്ക് പ്രവേശിക്കുന്നത് ഉൾപ്പെടുന്നു.[11] മുഴുവൻ പ്രക്രിയ 20 മിനിറ്റ് നീണ്ടുനിൽക്കും.[12] 1965 ൽ കോപ്പൻഹേഗനിൽ നടന്ന ന്യൂറോസർജൻമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ അദ്ദേഹം ഈ സാങ്കേതികതയെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിച്ചു മെഡിക്കൽ കോൺഫറൻസുകളിൽ 40 ലധികം മെഡിക്കൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച അദ്ദേഹം 20 ലധികം ലേഖനങ്ങളുടെ കർത്താവുമാണ്.[2][3]

മാർത്താണ്ഡ വർമ്മ, ഐപിഎസ് കോളേജിലെ ലക്ചറർ മാലതിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു.[12] മൂത്തയാൾ രവി ഗോപാൽ വർമ്മ, ന്യൂറോ സർജനാണ്. ഇളയ പുത്രൻ ശശി ഗോപാൽ വർമ്മ. 2015 മാർച്ച് 10 ന്, 93-ാം വയസ്സിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബാംഗ്ലൂരിലെ എം.എസ്. രാമയ്യ മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ച് അദ്ദേഹം അന്തരിച്ചു.[13] [14][15]

മല്ലിജ് മെഡിക്കൽ സെന്റർ, മണിപ്പാൽ ഹോസ്പിറ്റൽ, എം എസ് രാമയ്യ ഹോസ്പിറ്റൽ തുടങ്ങി ബാംഗ്ലൂരിലെ നിരവധി സ്വകാര്യ ആശുപത്രികൾക്കും വർമ്മ മെന്റർ ആയിരുന്നു. മല്ലിജ് മെഡിക്കൽ സെന്ററിലെ സ്വതന്ത്ര ഡയറക്ടറും ആയിരുന്നു അദ്ദേഹം.[16]

നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് ഫെലോ ആയ ഡോ വർമ്മയ്ക്ക്,[17] കർണാടക സർക്കാർ 1969 ൽ രാജ്യോത്സവ പ്രശക്തി നൽകി ആദരിച്ചു.[1] 1972 ൽ ഭാരത സർക്കാർ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.[5] 1982 ൽ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സയന്റിഫിക് സ്റ്റഡി ഓഫ് മെന്റൽ ഡെഫിഷ്യൻസി (ഐ‌എ‌എസ്‌എസ്എംഡി) യുടെ വേൾഡ് കോൺഗ്രസിൽ നിന്ന് അദ്ദേഹത്തിന് വിശിഷ്ട നേട്ടത്തിനുള്ള അവാർഡ് ലഭിച്ചു.[3] 1967 ലെ സിറ്റിസൺ എക്സ്ട്രാഓർഡിനറി ബാംഗ്ലൂർ അവാർഡ് കൂടാതെ 1998 ലെ സർ വിശ്വേശരയ്യ പുരസ്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ന്യൂറോളജിക്കൽ സൊസൈറ്റി ഓഫ് ബാംഗ്ലൂർ ഒരു ആനുവൽഓറിയന്റേഷൻ അവാർഡ് ഏർപ്പെടുത്തി. വിരമിച്ച ശേഷം മരണം വരെ അദ്ദേഹം നിംഹാൻസിലെ പ്രൊഫസർ എമെറിറ്റസായി തുടർന്നു. മദ്രാസ് ന്യൂറോ ട്രസ്റ്റിന്റെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.[18]

അവലംബം

[തിരുത്തുക]
 1. 1.0 1.1 1.2 1.3 "Dr. R Martanda Varma". NIMHANS. 2015. Archived from the original on 2015-05-15. Retrieved 2 June 2015.
 2. 2.0 2.1 Andres M. Lozano; Philip L. Gildenberg; Ronald R. Taske (2015). Textbook of Stereotactic and Functional Neurosurgery, Volume 1. Springer. ISBN 9783540699590. Retrieved 3 June 2015.
 3. 3.0 3.1 3.2 "Man over mind". The Hindu. 27 March 2003. Archived from the original on 7 May 2003. Retrieved 3 June 2015.
 4. 4.0 4.1 "R Marthanda Varma, Founder Director of NIMHANS, Dies at 93". Mangalorean. 12 March 2015. Retrieved 2 June 2015.
 5. 5.0 5.1 "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2017-10-19. Retrieved 11 November 2014.
 6. "Padmashree Dr Raja Marthanda Varma Passed Away". E Varta. 10 March 2015. Archived from the original on 2017-09-12. Retrieved 2 June 2015.
 7. "Renowned Neurosurgeon R Marthanda Varma Dies at 93 in Bengaluru". ND TV. 11 March 2015. Retrieved 2 June 2015.
 8. "The Third Princess". Inorite. 2015. Retrieved 2 June 2015.
 9. 9.0 9.1 "Dr R M Varma". Talent Kerala. 28 June 2002. Archived from the original on 2022-08-17. Retrieved 2 June 2015.
 10. "Renowned neurosurgeon Varma dies". Business Standard. 10 March 2015. Retrieved 2 June 2015.
 11. UdayMuthane (May 2008). "Movement Disorders in India" (PDF). Advances in Clinical Neuroscience and Rehabilitation. 8 (2): 22–23. Archived from the original (PDF) on 2016-03-04. Retrieved 2021-05-18.
 12. 12.0 12.1 "NIMHANS Founder Director Varma No More". Indian Express. 11 March 2015. Archived from the original on 2015-11-27. Retrieved 2 June 2015.
 13. "Dr R Marthanda Varma passes away". Mathrubhumi. 10 March 2015. Archived from the original on 2015-03-11. Retrieved 2 June 2015.
 14. "NIMHANS' founder Dr. R Marthanda Varma passes away". The Gulf Indian. 22 March 2015. Retrieved 2 June 2015.[പ്രവർത്തിക്കാത്ത കണ്ണി]
 15. "Dr R Marthanda Varma, Pioneer in Neuroscience, Passed Away". Med India. 11 March 2015. Retrieved 2 June 2015.
 16. "View Director Master Data DIN:00886787". Ministry of Corporate Affairs. Retrieved 2 June 2017.
 17. "List of Fellows - NAMS" (PDF). National Academy of Medical Sciences. 2016. Retrieved 19 March 2016.
 18. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-07. Retrieved 2021-05-18.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
 • Ron Levy; Anthony E. Lang; Jonathan O. Dostrovsky; Peter Pahapill; John Romas; Jean Saint-Cyr; William D. Hutchison; Andres M. Lozano (2001). "Lidocaine and muscimol microinjections in subthalamic nucleus reverse parkinsonian symptoms". Brain. 124 (10): 2105–2118. doi:10.1093/brain/124.10.2105. PMID 11571226.
 • UdayMuthane (May 2008). "Movement Disorders in India". Advances in Clinical Neuroscience and Rehabilitation. 8 (2): 22–23.
 • Andres M. Lozano; Philip L. Gildenberg; Ronald R. Taske (2015). "Textbook of Stereotactic and Functional Neurosurgery, Volume 1". Springer. {{cite web}}: Missing or empty |url= (help)
 • "Percutaneous trans-foramen ovale approach to subthalamic nucleaus (Varma's technique)". Mov Disord. 13 (71). 1998.
"https://ml.wikipedia.org/w/index.php?title=ആർ._മാർത്താണ്ഡ_വർമ്മ&oldid=4024324" എന്ന താളിൽനിന്ന് ശേഖരിച്ചത്