നിംഹാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ്
(നിംഹാൻസ്)
തരംPublic
സ്ഥാപിതം
  • 1925 ൽ മാനസിക രോഗാശുപത്രിയായി,[1]
  • 27 ഡിസംബർ 1974 ന് നിംഹാൻസായി.
സ്ഥലംബെംഗളൂരു, ഇന്ത്യ
12°56′22.4″N 77°35′55.7″E / 12.939556°N 77.598806°E / 12.939556; 77.598806Coordinates: 12°56′22.4″N 77°35′55.7″E / 12.939556°N 77.598806°E / 12.939556; 77.598806
ക്യാമ്പസ്നഗരപ്രദേശം
വെബ്‌സൈറ്റ്Official Website

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽപ്പിതസർവകലാശാലയാണ് നിംഹാൻസ്. കേന്ദ്രസർക്കാരിന്റെയും കർണാടക സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ ഈ സ്ഥാപനം നാഡീവിജ്ഞാനീയ-മാനസികാരോഗ്യ രംഗങ്ങളിലെ പ്രമുഖ ഗവേഷണ/പരിശീലന കേന്ദ്രമാണ്. 1974-ൽ ഒരു സ്വയംഭരണ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (National Institute of Mental Health and Neuro sciences) 1994-ലാണ് ഡീംഡ് സർവകലാശാലയായി പ്രഖ്യാപിക്കപ്പെട്ടത്. ഇവിടത്തെ ആശുപത്രി ഏഷ്യയിലെ തന്നെ മികച്ച ചികിത്സാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. മാനവശേഷി വികസനം, രോഗീപരിചരണം, ഗവേഷണം എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിംഹാൻസ് പ്രവർത്തിക്കുന്നത്.

ലക്ഷ്യങ്ങൾ[തിരുത്തുക]

ജൈവഭൗതികം, ജൈവസാംഖ്യികം, ക്ലിനിക്കൽ സൈക്കോളജി, നാഡീരസതന്ത്രം, മനോരോഗചികിത്സാശാസ്ത്രം, ആയുർവേദ ഗവേഷണവിഭാഗം തുടങ്ങി ഇരുപതിലേറെ വ്യത്യസ്ത വകുപ്പുകളുള്ള നിംഹാൻസിൽ മനോരോഗചികിത്സ, നാഡീവിജ്ഞാനീയം, ക്ലിനിക്കൽ സൈക്കോളജി, നാഡീ ശസ്ത്രക്രിയ, ജൈവഭൌതികം, നഴ്സിങ് തുടങ്ങിയ മേഖലകളിൽ ബിരുദാനന്തര പരിശീലനം നൽകിവരുന്നു. ദേശീയ മാനസികാരോഗ്യ പദ്ധതികളിൽ നിംഹാൻസ് പ്രധാന പങ്കുവഹിക്കുന്നു. മാനസിക വൈകല്യങ്ങളുടെയും നാഡീതകരാറുകളുടെയും ചികിത്സയിൽ ആയുർവേദത്തിന്റെ പ്രയോഗസാധ്യതകളെക്കുറിച്ചുള്ള ഗവേഷണത്തിനായി അടുത്തകാലത്ത് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇവിടെ ഒരു കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിംഹാൻസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിംഹാൻസ്&oldid=1690263" എന്ന താളിൽനിന്ന് ശേഖരിച്ചത്