ആൻ ഡൻഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൻ ഡൻഹം
പ്രമാണം:Stanley Ann Dunham 1960 Mercer Island High School yearbook.jpg
ജനനംStanley Ann Dunham
(1942-11-29)നവംബർ 29, 1942
Wichita, Kansas, U.S.
മരണംനവംബർ 7, 1995(1995-11-07) (പ്രായം 52)
Honolulu, Hawaii, U.S.
വിദ്യാഭ്യാസംUniversity of Washington, Seattle
University of Hawaii, Manoa (BA, MA, PhD)
ജീവിത പങ്കാളി(കൾ)Barack Obama Sr. (വി. 1961–1964) «start: (1961)–end+1: (1965)»"Marriage: Barack Obama Sr. to ആൻ ഡൻഹം" Location: (linkback://ml.wikipedia.org/wiki/%E0%B4%86%E0%B5%BB_%E0%B4%A1%E0%B5%BB%E0%B4%B9%E0%B4%82)
Lolo Soetoro (വി. 1965–1980) «start: (1965)–end+1: (1981)»"Marriage: Lolo Soetoro to ആൻ ഡൻഹം" Location: (linkback://ml.wikipedia.org/wiki/%E0%B4%86%E0%B5%BB_%E0%B4%A1%E0%B5%BB%E0%B4%B9%E0%B4%82)
കുട്ടി(കൾ)Barack Obama
Maya Soetoro-Ng
മാതാപിതാക്കൾStanley Armour Dunham
Madelyn Dunham
ബന്ധുക്കൾCharles T. Payne (Uncle)

സ്റ്റാൻലി ആൻ ഡൻഹം (നവംബർ 29, 1942 – നവംബർ 7, 1995) അമേരിക്കൻ നരവംശശാസ്ത്രജ്ഞയും കൂടാതെ ഇന്തോനേഷ്യയിലെ റൂറൽ ഡെവെലോപ്മെന്റിലും ഇക്കോണോമിക് ആന്ത്രോപോളജിയിലും കൂടുതൽ പ്രവർത്തനങ്ങൾ നടത്തിയ വനിതയായിരുന്നു. [1]44-ാമത്തെ അമേരിക്കൻ പ്രസിഡന്റായ ബറാക്ക് ഹുസൈൻ ഒബാമയുടെ അമ്മയായിരുന്നു ആൻ ഡൻഹം.[2][3]

ജീവിതരേഖ[തിരുത്തുക]

ആൻ ഡൻഹം സ്ക്കൂൾ കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് സ്റ്റാൻലി ആൻ ഡൻഹം എന്നായിരുന്നു. ആൻ ഡൻഹം, ആൻ ഒബാമ, ആൻ സോയിടോറോ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നെങ്കിലും രണ്ടാമത്തെ വിവാഹമോചനത്തിനുശേഷം അവർ ആൻ ഡൻഹം എന്നു തന്നെ ശിഷ്ടകാലം അറിയപ്പെട്ടു. [4]ഡൻഹമിൽ കൻസസിലെ വിചിതയിലാണ് ജനിച്ചതെങ്കിലും കുട്ടിക്കാലം കാലിഫോർണിയ, ഒക്ലഹോമ, ടെക്സസ്, കൻസസ് എന്നിവിടങ്ങളിലായിരുന്നു. ടീനേജ് കാലഘട്ടം കഴിഞ്ഞിരുന്നത് മെർസെർ ദ്വീപ്, വാഷിംഗ്ടൺ എന്നിവിടങ്ങളും യൗവനകാലം ഹവാലിയിലും ഇന്തോനേഷ്യയിലും ആയിരുന്നു. [5]

1961–1962 വരെ സീറ്റിൽലെ വാഷിംഗ്ടൺ സർവ്വകലാശാലയിൽ ചേർന്ന് പഠനം നടത്തി.1967-ൽ ഹോണലുലുവിലെ മനോയയിൽ ഹവാലി സർവ്വകലാശാലയിലെ ഈസ്റ്റ്-വെസ്റ്റ് സെന്റർ (EWC) നിന്നാണ് ആന്ത്രോപോളജിയിൽ ബിരുദമെടുത്തത്. 1974-ൽ ആർട്ട്സിൽ മാസ്റ്റർ ബിരുദവും, 1992-ൽ ആന്ത്രോപോളജിയിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. [6]

കോട്ടൺ ഇൻഡസ്ട്രിയിലെ ക്രാഫ്റ്റ്മാൻ ഷിപിലെയും വീവിങ് സെക്ഷനിലെയും വനിതകളിൽ താല്പര്യംതോന്നി ജാവ ദ്വീപിലെ തൊഴിലാളി വനിതകളിൽ ഗവേഷണം നടത്തുകയും കൂടാതെ ഇന്തോനേഷ്യയിലെ മെറ്റൽ വർക്കുകളെക്കുറിച്ചും കൂടുതൽ ഗവേഷണം നടത്തുകയുണ്ടായി. റൂറൽ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തെ കണക്കിലെടുത്ത് അവർക്ക് വേണ്ടി മൈക്രോഫിനാൻസ് (മൈക്രോക്രെഡിറ്റ്) പദ്ധതി ആരംഭിക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവെലപ്പ്മെന്റിന്റെ കൺസൾട്ടന്റ് ആയി പ്രവർത്തിക്കുകയും ചെയ്തു. കൂടാതെ ജക്കാർത്തയിലെ ഫോർഡ് ഫൗണ്ടേഷനിൽ ജോലിനോക്കുകയും ചെയ്തിരുന്നു. പാകിസ്താനിലെ ഗുജ്റൻവാലയിലുള്ള ഏഷ്യൻ ഡെവെലപ്പ്മെന്റ് ബാങ്കിൽ കൺസൾട്ടന്റ് ആയി പ്രവർത്തിച്ചിരുന്നു. ആൻ ഡൻഹം ജീവിതത്തിന്റെ അവസാനകാലഘട്ടങ്ങളിൽ ബാങ്ക് രകിയത് ഇന്തോനേഷ്യയിൽ (Bank Rakyat Indonesia) ചേർന്ന് പ്രവർത്തിക്കുകയും ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഫിനാൻസ് പ്രോഗ്രാമിനെക്കുറിച്ച് അവിടെ ഗവേഷണം നടത്തുകയും ചെയ്തു. [7]

ഒബാമ പ്രസിഡന്റായതിനുശേഷം ആൻ ഡൻഹമിന്റെ പ്രവർത്തനങ്ങളിൽ താല്പര്യം തോന്നുകയും അതിനെ വീണ്ടും പുതുമയുള്ളതാക്കുകയും ചെയ്തു. ഹവാലി യൂണിവേഴ്സിറ്റി അവരുടെ ഗവേഷണത്തെക്കുറിച്ച് ഒരു സിമ്പോസിയം നടത്തുകയും ചെയ്തു. കൂടാതെ 2009 ഡിസംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിനോദസഞ്ചാരികൾക്കു വേണ്ടി ഡൻഹമിന്റെ ഇന്തോനേഷ്യൻ ബാടിക് ശേഖരണത്തിന്റെ എക്സിബിഷൻ നടത്തുകയും ചെയ്തു. 1992 ലെ ഡൻഹമിന്റെ തീസിസിനെ കുറിച്ച് ഡൂക്ക് യൂണിവേഴ്സിറ്റി പ്രെസ്സ് സർവൈവിങ് എഗെയിൻസ്റ്റ് ദ ഓഡ്സ്: വില്ലേജ് ഇൻഡസ്ട്രി ഇൻ ഇന്തോനേഷ്യ എന്ന പേരിലൊരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. ഡൻഹമിന്റെ ജീവചരിത്രത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിന്റെ മുൻ എഴുത്തുകാരനും റിപ്പോർട്ടറുമായ ജന്നി സ്കോട്ട് എ സിങ്കുലർ വുമൺ ഇൻ 2011 എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. മയോണയിലെ ഹവാലി സർവ്വകലാശാല ഡൻഹമിന്റെ ബഹുമാനാർത്ഥം ആന്ത്രോപോളജി വിഭാഗത്തിനെ ദ ആൻ ഡൻഹം സോയടോറോ എൻഡോവ്മെന്റ് ഇൻ ദ ആന്ത്രോപോളജി ഡിപ്പാർട്ട്മെന്റ് എന്ന പേരിലാക്കി. ഇതുകൂടാതെ ഹവാലി, ഹോണൊലുലുവിലെ ഈസ്റ്റ്-വെസ്റ്റ് സെന്റർ (EWC) ആൻ ഡൻഹം സോയടോറോ ഗ്രാഡുവേറ്റ് ഫെല്ലോഷിപ്പിനുവേണ്ടി വിദ്യാർത്ഥികൾക്ക് ഫണ്ട് അനുവദിക്കുകയും ചെയ്തു. [8]

ഒരു ഇന്റർവ്യൂവിൽ ബറാക് ഒബാമ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി. "the dominant figure in my formative years ... The values she taught me continue to be my touchstone when it comes to how I go about the world of politics."[9]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • Dunham, S Ann (1982). Civil rights of working Indonesian women. OCLC 428080409.
  • Dunham, S Ann (1982). The effects of industrialization on women workers in Indonesia. OCLC 428078083.
  • Dunham, S Ann (1982). Women's work in village industries on Java. OCLC 663711102.
  • Dunham, S Ann (1983). Women's economic activities in North Coast fishing communities: background for a proposal from PPA. OCLC 428080414.
  • Dunham, S Ann; Haryanto, Roes (1990). BRI Briefing Booklet: KUPEDES Development Impact Survey. Jakarta: Bank Rakyat Indonesia.
  • Dunham, S Ann (1992). Peasant blacksmithing in Indonesia : surviving against all odds (Thesis). Honolulu: University of Hawaiʻi at Mānoa. OCLC 608906279, 607863728 and 221709485.
  • Dunham, S Ann; Liputo, Yuliani; Prabantoro, Andityas (2008). Pendekar-pendekar besi Nusantara : kajian antropologi tentang pandai besi tradisional di Indonesia [Nusantara iron warrior-warrior: anthropological studies of traditional blacksmiths in Indonesia] (ഭാഷ: ഇന്തോനേഷ്യൻ). Bandung, Indonesia: Mizan. ISBN 9789794335345. OCLC 778260082.
  • Dunham, S Ann (2010) [2009]. Dewey, Alice G; Cooper, Nancy I (സംശോധകർ.). Surviving against the odds : village industry in Indonesia. Foreword by Maya Soetoro-Ng; afterword by Robert W. Hefner. Durham, NC: Duke University Press. ISBN 9780822346876. OCLC 492379459 and 652066335.
  • Dunham, S Ann; Ghildyal, Anita (2012). Ann Dunham's legacy : a collection of Indonesian batik. Kuala Lumpur, Malaysia: Islamic Arts Museum Malaysia. ISBN 9789834469672. OCLC 809731662.

അവലംബം[തിരുത്തുക]

  1. "S. Ann Dunham – Surviving against the Odds: Village Industry in Indonesia". Dukeupress.edu. ശേഖരിച്ചത് 2014-08-20.
  2. ഒബാമ വീണ്ടും വൈറ്റ് ഹൗസിലേയ്ക്ക്‌
  3. "ലോകക്കാഴ്ചകൾ" (ഭാഷ: മലയാളം). മലയാളം വാരിക. 2012 നവംബർ 16. ശേഖരിച്ചത് 2013 മാർച്ച് 03.
  4. Scott (2011), p. 6
  5. Scott (2011), p. 108.
  6. Dewey, Alice; White, Geoffrey (November 2008). "Ann Dunham: a personal reflection". Anthropology News. 49 (8): 20. doi:10.1111/an.2008.49.8.20. Archived from the original on June 10, 2010. Retrieved 2009-08-23. reprinted by: "Spotlight on Alumni: EWC Alumna Ann Dunham— Mother to President Obama and Champion of Women's Rights and Economic Justice". Honolulu, HI: East–West Center. 2008-12-09. Archived from the original on 2012-10-12. Retrieved 2013-03-09.
  7. The University of Hawaii at Manoa Department of Anthropology says Ann Dunham received a B.A. in anthropology in August 1967 and contemporaneous correspondence in 1966 and 1967 between S. Ann Soetoro and the INS makes repeated references to her obtaining a BA in anthropology in 1967.
  8. "The Ann Dunham Soetoro Endowed Fund". Retrieved 2012-01-02.
  9. Jones, Tim (2007-03-27). "Barack Obama: mother not just a girl from Kansas; Stanley Ann Dunham shaped a future senator". Chicago Tribune. p. 1 (Tempo). Archived from the original on 2012-04-02. Retrieved 2009-02-16.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൻ_ഡൻഹം&oldid=3107623" എന്ന താളിൽനിന്ന് ശേഖരിച്ചത്