ആയിഷ ചേലക്കോടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചേലക്കോടൻ ആയിഷ

കേരളത്തിലെ ഒരു സാക്ഷരതാ പ്രവർത്തകയായിരുന്നു ചേലക്കോടൻ ആയിശ(ജ.1933 - മ. 2013 ഏപ്രിൽ 4. കേരളത്തിലെ സമ്പൂർണ്ണ സാക്ഷരതാപ്രഖ്യാനത്തിലൂടെ ആയിഷ പ്രസിദ്ധയായിരുന്നു. കേരള സാക്ഷരതാമിഷൻ ബ്രാന്റ് അംബാസഡറായിരുന്നു.[1][2] 1990കളിൽ കേരളത്തിൽ സാക്ഷരതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതോടെയാണ് ആയിശ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ അറിയപ്പെട്ടു തുടങ്ങിയത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ലാത്ത ആയിഷയ്ക്ക് സാക്ഷരതാപ്രസ്ഥാനത്തിന്റെ സഹായത്താലാണ് സ്വന്തം പേരെഴുതാനും പത്രം വായിക്കുവാനും കഴിഞ്ഞത്. അതിനാൽ കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചപ്പോൾ അതിന്റെ പ്രഖ്യാപനം നടത്തിയതും ആയിശയായിരുന്നു. 2013 ഏപ്രിൽ 4 ന് അന്തരിച്ചു.[3]

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ കാവനൂർ ഗ്രാമപഞ്ചായത്ത് സ്വദേശിയായ ആയിഷയ്ക്ക് ചെറുപ്പകാലത്ത് പഠിക്കാൻ അവസരം ലഭിച്ചിരുന്നില്ല. സമ്പൂർണ്ണ സാക്ഷരതാപരിപാടിയുടെ ഭാഗമായി തന്റെ 58 -ആം വയസ്സിൽ കുറ്റിപുള്ളിപ്പറമ്പ് അങ്കണവാടിയിലെ സാക്ഷരതാ കേന്ദ്രത്തിൽ അദ്ദേഹം അക്ഷരം പഠിക്കുവാൻ ചേർന്നു.

തുടർന്നു പഠിച്ച ആയിഷ ഉമ്മ, തുല്യതാപരിപാടിയിലൂടെ, നാലാം തരവും ഏഴാംതരവും പത്താംതരവും പാസ്സായി. തുടർന്ന് 12 -ആം തരം തുല്യതാപരീക്ഷ വിജയിക്കുകയും കമ്പ്യൂട്ടർ പരിജ്ഞാനം നേടുകയും ചെയ്തു.[4]

മെയ്തീൻകുട്ടിയാണ് ഭർത്താവ്. ആറുമക്കളുണ്ട്.

സാക്ഷരതാപ്രഖ്യാപനം[തിരുത്തുക]

പഠനത്തിലുള്ള മികവു കണ്ടാണ് ആയിഷ ഉമ്മയെ കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന് തെരഞ്ഞെടുത്തത്. 1991 ഏപ്രിൽ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ മുൽക്ക്‌രാജ് ആനന്ദ്, ഭീഷ്മസാഹ്നി മുഖ്യമന്ത്രി ഇ.കെ. നായനാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ അനേകം സാക്ഷരതാ പ്രവർത്തകരെ സാക്ഷി നിർത്തിയാണ് അയിഷ കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്[1][5]. കുറ്റിക്കുള്ളിൽ പറമ്പ് അങ്കണവാടി സാക്ഷരതാ കേന്ദ്രത്തിൽ നിന്നാണ് ഇവർ അക്ഷരം പഠിച്ചത്. നാലാം തരവും ഏഴാം തരവും പത്താം തരവും ക്ലാസ്സുകൾ ഇവർ ജയിക്കുകയുണ്ടായി.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ലിറ്ററസി അംബാസിഡർ ചേലക്കാടൻ അയിഷ അന്തരിച്ചു". ദി ഹിന്ദു. ശേഖരിച്ചത്: 2013 ഏപ്രിൽ 8.
  2. "ചേലക്കോടൻ അയിഷ ആൻഡ് റാബിയ ഗോൺ". ഇൻഫോചേഞ്ച് ഇന്ത്യ. ശേഖരിച്ചത്: 2013 ഏപ്രിൽ 8.
  3. http://www.madhyamam.com/news/220555/130404
  4. "ചേലക്കോടൻ അയിഷ പ്രൊഫൈൽ -മീഡിയാവൺ ടിവി റിപ്പോർട്ട് (യുട്യൂബ്)". മീഡിയാവൺ ടിവി. ശേഖരിച്ചത്: 2013 ഏപ്രിൽ 8.
  5. "കുറിപ്പ്" (PDF). മലയാളം വാരിക. 2013 ഏപ്രിൽ 19. ശേഖരിച്ചത്: 2013 നവംബർ 03. Check date values in: |accessdate= (help)
  6. മാതൃഭൂമി ദിനപത്രം, 2013 ഏപ്രിൽ 5, വെള്ളിയാഴ്ച

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആയിഷ_ചേലക്കോടൻ&oldid=3102704" എന്ന താളിൽനിന്ന് ശേഖരിച്ചത്