മുൽക് രാജ് ആനന്ദ്
മുൽക് രാജ് ആനന്ദ് | |
---|---|
തൊഴിൽ | എഴുത്തുകാരൻ |
Period | 20th century |
ഒരു ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരനാണ് മുൽക് രാജ് ആനന്ദ്. പരമ്പരാഗത ഇന്ത്യൻ സമൂഹത്തിലെ താഴ്ന്ന ജാതിയിൽ ഉൾപ്പെടുന്ന ജനങ്ങളുടെ ജീവിതത്തെ അവതരിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്തോ-ആഗ്ലിക്കൻ കഥയുടെ മുൻനിര എഴുത്തുകാരനായ അദ്ദേഹം ആർ.കെ. നാരായണനോടൊപ്പം അന്തർദേശീയ വായനാസമൂഹത്തിൽ അംഗീകാരം നേടിയെടുക്കുന്ന ആദ്യ ഇന്ത്യൻ ആംഗല സാഹിത്യ എഴുത്തുകാരിൽ ഒരാളാണ്.
ജീവിതരേഖ
[തിരുത്തുക]പെഷവാറിൽ ജനിച്ച മുൽക് രാജ്, അമൃതസറിലെ ഖൽസ കോളേജിൽ പഠനം നടത്തി. പിന്നീട് ഇംഗ്ലണ്ടിൽ ലണ്ടൻ സർവകലാശാലയിൽ നിന്ന് അണ്ടർഗ്രാജുവേറ്റും 1929 ൽ കാംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി യും സ്വന്തമാക്കി. ഈ കാലഘട്ടത്തിലാണ് ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗങ്ങളുമായി അദ്ദേഹം ചങ്ങാത്തത്തിലാവുന്നത്. കുറച്ചുകാലം ജനീവയിൽ നാഷൻ സ്കൂൾ ഓഫ് ഇന്റലക്റ്റ്വൽ കോർപറേഷനിൽ അദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
പിൽക്കാലജീവിതം
[തിരുത്തുക]ബോംബെയിൽ നിന്ന്നുള്ള പാഴ്സി നർത്തകിയായ ഷിറിൻ വജിഫ്ദാറിനെ ആനന്ദ് വിവാഹം ചെയ്തു [1][2]. 2004 സെപ്റ്റംബർ 28 ന് പൂനെയിൽ 98 ആം വയസ്സിൽ ന്യുമോണിയ ബാധിച്ച് ആനന്ദ് അന്തരിച്ചു [1].
പുറം കണ്ണികൾ
[തിരുത്തുക]- Marg Publications
- Obituary from rediff.com
- Mulk Raj Anand, "The Search for National Identity in India", in: Hans Köchler (ed.), Cultural Self-comprehension of Nations. Tübingen (Germany): Erdmann, 1978, pp. 73–98.
- Mulk Raj Anand: novelist and fighter in International Socialism 105, 2005.
- Mulk Raj Anand: A Creator with Social Concern Archived 2011-11-01 at the Wayback Machine. Frontline, Volume 21 - Issue 21, Oct. 09 - 22, 2004.
- ↑ 1.0 1.1 Jai Kumar; Haresh Pandya (29 September 2004). "Mulk Raj Anand (obituary)". The Guardian. Retrieved 4 October 2017.
- ↑ "Remembering Shirin Vajifdar – Pioneer in All Schools of Dance". The Wire. Retrieved 2018-11-03.